ആദായമേകുന്ന തൈകള്‍
Monday, November 18, 2019 5:20 PM IST
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴ, ഇഞ്ചി, പച്ചക്കറി കൃഷികള്‍ ചെയ്തുവരികയായിരുന്നു ഇവര്‍. ഇന്ന് വര്‍ഷം ആറു ലക്ഷം പച്ചക്കറി ത്തൈകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. കൂടരഞ്ഞിയില്‍ പാട്ടത്തിനെ ടുത്ത സ്ഥലത്ത് രണ്ടു പോളിഹൗ സുകളിലാണ് ഇവരുടെ തൈ ഉത്പാദനം. മറ്റു ജില്ലകളിലേക്കും ഇവര്‍ തൈകളെത്തിക്കുന്നു.
ആത്മവിശ്വാസവും ഇച്ഛാശക്തി യുമുണ്ടെങ്കില്‍ ഒരു സംരംഭം വിജ യിപ്പിക്കാമെന്നു തെളിയിക്കുകയാണ് ഈ കര്‍ഷക ദമ്പതികള്‍.പ്രോട്രേ കളില്‍ തൈകള്‍ വളര്‍ത്തുന്ന രീതി പ്രചാരത്തിലാകുന്നതിനു മുമ്പേ ഈ രംഗത്ത് എത്തിയവരാണിവര്‍. സര്‍ ക്കാര്‍ സംവിധാനത്തില്‍ പരിശീ ലനം നേടി. ഒമ്പതു വര്‍ഷമായി ശാസ്ത്രീ യ രീതിയില്‍ പോളിഹൗസില്‍ പച്ച ക്കറിത്തൈകള്‍ ഉത്പാദി പ്പിച്ച് നേട്ടം കൊയ്യുന്നു.
തൈ ഉത്പാദനത്തിലേക്ക്
പോളിഹൗസില്‍ പച്ചക്കറിത്തൈ കള്‍ ഉത്പാദിപ്പിക്കാ ന്‍കോഴിക്കോട് ജില്ലയില്‍ആദ്യം പരിശീലനം ലഭിച്ച വരില്‍ പ്രധാനികളാണ് ഇവര്‍.തന്റെ പുരയിടത്തില്‍ വളരുന്ന ഇഞ്ചി, വിത്താക്കി കര്‍ഷകര്‍ക്കു നല്‍കിയായിരുന്നു തുടക്കം. വില്പന പ്രതി സന്ധിയിലായപ്പോള്‍ കൂടരഞ്ഞി കൃഷി ഭവനുമായി ബന്ധപ്പെട്ടു. ഇങ്ങനെയാണ് പച്ചക്കറിത്തൈ ഉത്പാദനത്തിലേക്കു തിരിഞ്ഞത്.
കൃഷിഭവന്റെ നിര്‍ദേശാനുസരണം താമരശേരിയിലെ വി എഫ്പിസികെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടു. ജില്ലാമാനേജര്‍ സുല്‍ഫിക്കര്‍ പുതി യൊരാശയം പങ്കുവച്ചു. പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കുക, വിതരണം വിഎഫ്പി സികെ നടത്തിത്തരാം. ഇതനുസരിച്ച് ആനക്കയം ഗവേഷണ കേന്ദ്രത്തിലെ പരിശീലന ത്തില്‍ രണ്ടു പേരും പങ്കെടുത്തു. കോഴിക്കോട് വേങ്ങേരി കര്‍ഷക പരിശീലന കേന്ദ്രം, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ഹൈടെക് തൈ ഉത്പാദനത്തില്‍ പരിശീലനം നേടി.
സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ 120 സ്‌ക്വയര്‍ മീറ്ററില്‍ ഒരു പോളിഹൗസ് സ്ഥാപിച്ചു. എഴുപത്തിയഞ്ച് ശതമാനം സബ്‌സി ഡിയിലായിരുന്നു ഇതിന്റെ നിര്‍മാണം.കൂടരഞ്ഞിയിലെ കുന്നത്ത് ജോര്‍ജ് എന്ന കര്‍ഷകന്റെ കൃഷിയിട ത്തില്‍ പാട്ടത്തിനാണ് പോളിഹൗസ് നിര്‍മിച്ചത്. ഇദ്ദേഹത്തിന്റെ സഹായ മാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഈ രംഗത്തു തുടരാന്‍ സഹായി ക്കുന്നതെന്ന് ജോണ്‍ പറയു ന്നു.
2010ല്‍ ആരംഭിച്ച തൈ ഉത്പാദനം നാലു വര്‍ഷം തുടര്‍ന്നു. വിഎഫ് പിസികെയ്ക്ക് വര്‍ഷം മൂന്നു ലക്ഷം തൈകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്നു.കൃഷിഭവനുകളി ലേക്കായിരുന്നു ഈ തൈകള്‍ പോയിരുന്നത്. പയര്‍, പാവല്‍, പടവലം, വെണ്ട,വഴുതന,മുളക്, തക്കാളി, മത്തന്‍, വെള്ളരി, കുമ്പളം എന്നിവ യും ശീതകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ലെറ്റിയൂസ് തുടങ്ങിയവയുടെയും തൈകള്‍ ഉത്പാദിപ്പിച്ചു.ചിലര്‍ പപ്പായ തൈക ള്‍ ആവശ്യപ്പെടാറുണ്ട്. കൂടാതെ പാഷന്‍ ഫ്രൂട്ട്, കോവല്‍, മുരിങ്ങ എന്നിവയുടെ തൈകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
ഗുണമേന്മയുള്ള തൈകള്‍
ശാസ്ത്രീയ പരിശീലനത്തിലൂടെയേ പ്രോട്രേകളില്‍ തൈ ഉത്പാ ദനം വിജയിപ്പിക്കാന്‍ കഴിയൂ. ഉത്പാ ദന ഉപാധികളുടെ തെരഞ്ഞെ ടുപ്പു മുതല്‍ വിപണനത്തില്‍ വരെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വിത്തു കളും ഒരേ സമയത്തു മുളയ്ക്കില്ല. വിത്തുകള്‍ മുളയ്ക്കുന്നതും അവയു ടെ വളര്‍ച്ചയും കണക്കിലെടുത്തു മാത്രമേ തൈ ഉത്പാദനം നടത്താവൂ.

മാനേജ്‌മെന്റ് വൈദഗ്ധ്യം തൈ ഉത്പാദനത്തിലും ആവശ്യമാണ്. തൈകള്‍ക്ക് രോഗബായുണ്ടാകാന്‍ സാധ്യതയു ണ്ട്. ഇതു മുന്‍കൂട്ടി കണ്ട് ആവശ്യമായ കരുതല്‍ എടുക്കണം. നടീല്‍ മാധ്യമത്തിന്റെ പോരായ്മകള്‍ തൈകള്‍ വളര്‍ന്നു വരുമ്പോള്‍ പ്രതിഫലിക്കാറുണ്ട്. അതു തിരിച്ച റിഞ്ഞ് ആവശ്യമായ പോഷകങ്ങള്‍ നല്‍കി തൈകളെ രക്ഷിച്ചെടു ക്കേണ്ടതായി വരും. അതോടൊപ്പം എലി, ചിതല്‍ ശല്യം എന്നിവ നേരി ടേണ്ടി വന്നേക്കാം ഇതൊക്കെ പരിഹരിച്ചു വേണം തൈ ഉത്പാദനം നടത്താന്‍.
കോയമ്പത്തൂരില്‍ നിന്നു വാങ്ങു ന്ന പ്രോട്രേകളില്‍ ഹൈബ്രിഡ് വിത്തുകളാണ് നടുന്നത്. ചകി രിച്ചോര്‍ കമ്പോസ്റ്റും ചാണക പ്പൊടി യുമാണ് പ്രോട്രേകളില്‍ ഉപയോഗിക്കുന്നത്. ഇവ നിശ്ചിത അനുപാത ത്തില്‍ മിക്‌സ് ചെയ്ത് പ്രോട്രേ കളില്‍ നിറയ്ക്കുന്നു. ഓരോ കുഴിക ളിലും വിരലുപയോഗിച്ച് അമര്‍ത്തി അതില്‍ വിത്തിടും. അതിനുശേഷം കുറച്ച് ചകിരിച്ചോര്‍ മിശ്രിതം വിത്തിനു മുകളില്‍ തൂളും.
വിത്തുമുളച്ച് തൈകളാവുന്നതു വരെ സ്യൂഡോമോണസും ഫിഷ് അമിനോ ആസിഡും പ്രയോഗിക്കും. രോഗം നിയന്ത്രിക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ ബാവിസ്റ്റിന്‍ പോലെയുള്ള കുമിള്‍ നാശിനികള്‍ നല്‍കും. വളര്‍ച്ചയ്ക്ക് 17:17:17 പോലെയുള്ള വളങ്ങളും പ്രയോഗിക്കും. ജോണ്‍ കുരീക്കാട്ടില്‍: 9539101823.
അഗ്രോ സര്‍വീസ്
കൊടുവള്ളി ബ്ലോക്കിന്റെ കീഴിലുള്ള തിരുവമ്പാടി അഗ്രോ സര്‍വീസ് സെന്ററിനു വേണ്ടിയും തൈകള്‍ ഉ ത്പാദിപ്പിക്കുന്നു.ഇവരുടെ സഹായത്തോടെ രണ്ടാമതൊ രു പോളിഹൗസ് കൂടി ഇതിനായി നിര്‍മിച്ചു.
പച്ചക്കറിത്തൈ ഉത്പാദനത്തിനു പുറമേ കൃഷിവകുപ്പി ന്റെ പച്ചക്കറി വികസന പദ്ധതിയില്‍ മണ്ണും വളവും നിറച്ച തൈകളോടു കൂടിയ ഗ്രോബാഗുകളുടെ വിതരണവും ഏറ്റെടുത്തു.
ഗുണമേന്മയുള്ള തൈകള്‍ കൃത്യസമയത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ വി ജയ രഹസ്യം.
കഠിനാധ്വാനവും കൃഷി താത്പര്യവുമാണ് ഇവരുടെ വി ജയത്തിനു പിന്നില്‍. ഗുണമേന്മയുള്ള തൈകളാ യതിനാല്‍ നിരവധിയാളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുവരെ തൈകള്‍ വാങ്ങാന്‍ വരുന്നുണ്ട്. വിഷലിപ്തമായ പച്ചക്കറികള്‍ ഉ പേക്ഷിച്ച് ജൈവ രീതിയില്‍ പച്ചക്കറി ഉത്പാദിപ്പിക്കാന്‍ ധാ രാളം ആളുകള്‍ മുന്നോട്ടു വരുന്നു. കൃഷി ചെയ്ത് നല്ല വിളവു ലഭിക്കുന്ന ആളുകള്‍ക്കുണ്ടാവുന്ന സംതൃപ്തി യാണ് ഇവരുടെ സന്തോഷം.
മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്.