പാലും പശുവും കൈവിട്ടുപോകരുത്
പാലും പശുവും കൈവിട്ടുപോകരുത്
Wednesday, November 20, 2019 5:17 PM IST
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്‍ക്കച്ചവടക്കമ്പനികള്‍ പാലും പാല്‍ ഉത്പന്നങ്ങളുമായി കടകളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ നമ്മുക്കു മുമ്പേ കമ്പോളത്തില്‍ വരുന്നു എന്നതു മാത്രമല്ല അവരുടേതാണ് ഗുണമുള്ള സാധനം എന്നു പരസ്യത്തിലൂടെ നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. വെറുതെ പാല്‍ അളന്നു വില്‍ക്കുന്നതല്ല കാശും കാര്യവും. പാല്‍ ഉത്പന്നങ്ങളാക്കി മാറ്റി ലാഭമുണ്ടാക്കണം. ഒരുമയോടെ നിലകൊണ്ടാല്‍ കേരളത്തിലെ കര്‍ഷകര്‍ക്കും കരുത്തരായി മാറാം. കേരളം കടന്ന് അയല്‍സംസ്ഥാനങ്ങളും അടുത്ത ഘട്ടമായി ലോകമാര്‍ക്കറ്റും പിടിക്കാം.

16.5 കോടി ടണ്‍ ഉത്പാദനവുമായി വലിയ പാലുത്പാദകരും പാല്‍ ഉപഭോക്തൃ രാജ്യവും ഇന്ത്യയാണ്. ഈ നേട്ടം ക്ഷീരകര്‍ഷകര്‍ക്ക് ഗുണമാകില്ല എന്നതാണ് വിദേശ വ്യാപാരകരാറുകളുടെ പ്രത്യാഘാതം. തീറ്റകൊടുത്തും കുളിപ്പിച്ചും പരിപാലിച്ചും 20 ലിറ്റര്‍ വരെ കറന്നു വില്‍ക്കുന്നതില്‍ മാത്രമല്ല നേട്ടം. ഇത്രയം പാല്‍ സംസ്‌കരിക്കാനായാല്‍ നേട്ടം മൂന്നിരട്ടിയാകും എന്ന തിരിച്ചറവ് ക്ഷീരകര്‍ഷകര്‍ക്കുണ്ടായേ തീരു. പാല്‍ സംസ്‌കരണത്തില്‍ നാം പിന്നിലായതിനാലാണ് ആഗോള പാല്‍കമ്പനികള്‍ പൊടിയും വെണ്ണയും നെയ്യുമൊക്കെയായി നമ്മുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കുന്നത്. നമ്മുടെ നാട്ടില്‍ 70 ശതമാനവും ചെറുകിട കര്‍ഷകരാണ്. കറക്കുന്ന പാല്‍ സംഘത്തിലോ കടയിലോ കൊടുത്ത് വീടുപോറ്റാന്‍ കഷ്ടപ്പെടുന്നവര്‍. ഉത്പാദനത്തിനു ആനുപാദികമായി ഇവിടെ സംസ്‌കരണ ശാലകളില്ലെന്നതാണ് പരിമിതി. ഉത്പാദിപ്പിക്കുന്ന പാലിന്റെ 10 ശതമാനം മാത്രമാണ് രാജ്യത്തെ 395 ഡെയറി പ്ലാന്റുകളില്‍ സംസ്‌കരിക്കാനാവുന്നത്. കേരളത്തില്‍ സ്ഥിതി ഇതിലും പിന്നിലാണ്. നമ്മുടെ കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് അത്യാധു നിക ക്ഷീരസംസ്‌കരണശാലകളും വിദേശത്ത് വില്‍ക്കാനാവുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉണ്ടായേ തീരു.

ഇത്തരത്തില്‍ കര്‍ഷകര്‍ സംരഭകരും വ്യവസായികളുമായി മാറേണ്ട കാലം വൈകിയിരിക്കുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും നിന്നുള്ള കുത്തക കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന പാല്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍തന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാസ്റ്റ് ഫുഡ് എന്നീ ഇനങ്ങളിലാണ് പ്രധാനമായും വില്‍പന. ഇവിടത്തെ ക്ഷീര സംരഭങ്ങള്‍ സംഭരിക്കുന്ന പാലിന്റെ 90 ശതമാനവും സംസ്‌കരിച്ച് പാലായും 10 ശതമാനം ഉത്പപന്ന ങ്ങളുമായാണ് വില്ക്കുന്നത്. അതിനാല്‍ വില സ്വയം നിശ്ചയിക്കാനോ വിലപേശി വില്‍ക്കാനോ നമുക്കു കഴിയുന്നില്ല. ബഹുരാഷ് ട്ര കമ്പനികളായ ലാക്ടാലിസും ഡാനോണും ഇപ്പോള്‍ നമ്മുടെ മാര്‍ക്കറ്റിലും മാളുകളിലും ഇടംപിടിച്ചിട്ടുണ്ട്. അസംഘടിതരായ ചെറുകിട ക്ഷീരകര്‍ഷകരെ ആസന്നഭാവിയില്‍ ഇവര്‍ വിഴുങ്ങാതിരിക്കാന്‍ കരുതലോടെ നാമും മുന്നേറണം. ഇന്ത്യയില്‍തന്നെ ഹാട്‌സണ്‍, റിലയന്‍സ്, ഹെറിറ്റേജ്, ക്രീംലൈന്‍, ഡോഡ്‌ല തുടങ്ങിയ വന്‍ കമ്പനികള്‍ പാല്‍ വില്‍പനയില്‍ ചെറുകിട സംരഭകര്‍ക്ക് ഭീഷണിയായിക്കഴിഞ്ഞു. അമൂലിന് ഉള്‍പ്പെടെ ഭീഷണിയായി ഇന്ത്യയൊട്ടാകെ അവര്‍ വന്‍കിട ഡയറികളും സ്ഥാപിച്ചുവരികയാണ്. വിദേശ പാല്‍ എത്രത്തോളം സുരക്ഷിതം എന്നറിയാതെയാണ് നമ്മുടെ കമ്പോളം വിദേശിക്കു തുറന്നു നല്‍കിയിരിക്കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ചൈനയില്‍ നിന്നുള്ള പാലും അനുബന്ധ ഉത് പന്നങ്ങളും ഇറക്കുമതി ചെയ്യു ന്നതിനുള്ള വിലക്ക് തുടരുകയാണ്. പായ്ക്കറ്റില്‍ മെലാമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനേത്തു ടര്‍ന്നാണ് ചൈനീസ് പാലും ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്.

ഒന്നോ രണ്ടോ പശുക്കളെ തീറ്റിയും പോറ്റിയും കറന്നും കുടുംബംപോറ്റുന്ന ഇവിടത്തെ അസംഘടിതരായ ചെറുകിട ക്ഷീരകര്‍ഷകര്‍ ഉണര്‍ന്നേ തീരു. ക്ഷീരകര്‍ഷകര്‍ കമ്പനികള്‍ രൂപീകരിച്ച് മൂല്യവര്‍ധനയിലേക്ക് മാറിയില്ലെങ്കില്‍ വിലയും വിപണിയും കൈവിട്ടുപോകും. ലോകത്ത് എവിടെയാണെങ്കിലും അനുഭവം ഇതാണ്. അമേരിക്കയില്‍പോലും ചെറുകിട ക്ഷീരകര്‍ഷകരെ തളര്‍ത്തിയാണ് വാള്‍മാര്‍ട്ട് എന്ന വന്‍ കമ്പനി പാല്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. അവസാനം പശുവളര്‍ത്തല്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായ ക്ഷീര കര്‍ഷകര്‍ വാള്‍മാര്‍ട്ടിന്റെ തൊഴിലാളികളായി മാറിയെന്നതാണ് കൗതുകം. ഡീന്‍ ഫുഡ്‌സ് തുടങ്ങിയ കമ്പനികളും പിന്നാലെ ക്ഷീരോത് പന്ന മേഖലയിലെത്തിയതോടെ ചെറുകിടക്കാരുടെ തകര്‍ച്ച പൂര്‍ണമായി. അത്യാധുനിക ക്ഷീരസംസ്‌കരണ ശാലകളില്‍നിന്നും കയറ്റി അയയ് ക്കാന്‍ ഗുണമേന്മയുള്ള പാലും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമുണ്ടാക്കാന്‍ നമുക്കു കഴിയണം. മിക്ക മാളുകളിലും വ്യാപാര ശാലകളിലും വില്‍ക്കുന്നത് പാലിനെക്കാളും പാലുത് പന്നങ്ങളും മൂല്യവര്‍ധിത ഉല്പന്ന ങ്ങളുമാണെന്നത് തിരിച്ചറിയണം.


ആഗോളവാണിജ്യ കരാറുകളും ഗ്രാമീണ കര്‍ഷകര്‍ക്കും തൊഴുത്തുകള്‍ക്കും ഭീഷണിയായിരിക്കുന്നു. ഏഷ്യ പെസഫിക് മേഖലയിലെ 16 രാജ്യങ്ങളുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) പ്രകാരം ന്യൂസിലാന്‍ഡുമായി കരാറായിക്കഴിഞ്ഞു. ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ഇന്‍ ഡോനേഷ്യ, ലാവോ സ്, മലേഷ്യ, ഫിലി പ്പീന്‍സ്, സിങ്കപ്പൂര്‍, തായ് ലന്‍ഡ്, വിയറ്റ് നാം എന്നീ പത്ത് ആസി യാന്‍ രാജ്യ ങ്ങളും ചൈന, ജപ്പാ ന്‍, ഓസ് ട്രേലിയ, ന്യൂസി ലന്‍ഡ്, ദക്ഷി ണകൊ റിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേര്‍ന്നു ള്ള സ്വതന്ത്ര വ്യാപാ രക്കരാറാണ് ആര്‍സിഇപി. ക്ഷീരോത്പന്ന മേഖല യില്‍ പ്രബ ലരായ ന്യൂസിലന്‍ഡ്, ഓസ് ട്രേ ലിയ എന്നീ രാജ്യ ങ്ങള്‍ ഉള്‍പ്പെട്ട വ്യാപാരക്കരാര്‍ ഇന്ത്യ ന്‍ ക്ഷീരമേഖല യ്ക്ക് ഭീഷണിയാകും. 2018 ലെ ആഗോള പാലുത്പന്ന കയറ്റുമതി യായ 5.4 ബില്യണ്‍ ഡോളറിന്റെ അഞ്ചി ലൊന്നും നടത്തിയത് ന്യൂസിലാന്‍ഡാണ്. ആവശ്യമുള്ളതിന്റെ അഞ്ചിരട്ടി പാല്‍ ഉത്പാദിപ്പിക്കുന്ന ന്യൂസിലന്‍ഡു പോലുള്ള രാജ്യത്തു നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപ ണിയിലേക്ക് പാലെ ത്തുന്ന കാലം വിദൂരമല്ല.

കരാര്‍ പ്രകാരം ഈ രാജ്യങ്ങള്‍ക്ക് പാലും പാലുത്പന്നങ്ങളും തീരുവയി ല്ലാതെ ഇറക്കുമതി ചെയ്യാം. കേരള ത്തിലെ പത്ത് ലക്ഷം ക്ഷീര കര്‍ഷ കരെ ദോഷകരമായി ഇത് ബാധിക്കു മെന്നാണ് വിലയിരുത്തുന്നത്. ആസിയാന്‍ കരാര്‍ വന്നശേഷം മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം രാജ്യങ്ങ ളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇറക്കു മതി തീരുവ കൂടാതെ ന്യൂസിലാന്‍ ഡും ഓസ്‌ട്രേലിയും പാല്‍ ഇറക്കുമതി തുടങ്ങിയാല്‍ ഇന്ത്യന്‍ പശുവും തൊഴുത്തും മെലിയാന്‍ ഏറെക്കാലം വേണ്ടിവരില്ല. പ്രളയദുരിതത്തില്‍ ആടിയുലഞ്ഞ ക്ഷീരമേഖല ഒരു വിധം തിരിച്ചുവരവിന്റെ പാതയില്‍ നീങ്ങുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍.
പാല്‍ ഉത്പാദനത്തില്‍ മുന്നിലുള്ള ന്യൂസിലാന്‍ഡ്, ബ്രൂണെ, കമ്പോഡിയ, ഓസ്‌ട്രേലിയ, ലാവോസ് തുടങ്ങി പതിനാറു രാജ്യങ്ങള്‍ കരാരിന്റെ ഭാഗമാണ്. പോംവഴി ഒന്നേയുള്ളു. കേരളവും മൂല്യവര്‍ധനയിലേക്കും കയറ്റുമതിയിലേക്കും കടക്കുക. എവിടെയും വില്‍ക്കാന്‍ ഗുണമേന്മയോടെ പാലുത്പന്നങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനാകണം. വ്യാപാര കരാര്‍ വരുന്നതോടെ പാല്‍വിപണിയില്‍ സര്‍ക്കാരിനും സഹകരണ മേഖലയ്ക്കുമുള്ള എല്ലാ നിയന്ത്രണങ്ങള്‍ക്കും കൈമോശം സംഭവിക്കും. ക്ഷീര ഗ്രാമം, ഡയറി സോണുകള്‍ തുട ങ്ങിയ പദ്ധതികളേയും കരാര്‍ ദോഷകരമായി ബാധിക്കും.

വന്‍കിട വിദേശ പാല്‍കമ്പനികളുടെ പരസ്യങ്ങളിലും പ്രചാരണങ്ങളിലും ലോകം വീണുപോകുമെന്നതിനാല്‍ പ്രാദേശിക ക്ഷീര കര്‍ഷകര്‍ അതിവേഗം പിന്‍തള്ളപ്പെടാം. തുടക്കത്തില്‍ വില കുറച്ചും അളവുകൂട്ടിയും അവര്‍ വിറ്റേക്കാം. അതല്ലെങ്കില്‍ സമ്മാനങ്ങളും ഇളവുകളും പ്രഖ്യാപിക്കാം. അടുത്ത വെ ല്ലുവിളി പാലി ന്റെയും പാലുത്പന്ന ങ്ങളുടെയും ഓണ്‍ലൈന്‍ വ്യാപാര മാണ്. ബിഗ് ബാസ്‌ക്റ്റ്, സ്വിഗി, ആമസോണ്‍ തുട ങ്ങിയ കമ്പനി കള്‍ ഇതി നോടകം തന്നെ പാല്‍ ഓണ്‍ലൈന്‍ വിപ ണിയി ല്‍ എത്തിയിട്ടുണ്ട്. അതിവേഗം ക്ഷീരമേഖല ഉണരണം. കൂടുതല്‍ കറന്ന് മൂല്യവര്‍ധിതമാക്കി പായ്ക്കില്‍ വില്‍ക്കുകയേ പരിഹാരമുള്ളു. ഏഷ്യന്‍ രാജ്യങ്ങളുമായി മാത്രം താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പാലുത് പാദനം നാല്‍പത് ശത മാനം വരും. പ്രതിവര്‍ഷം നാലു ശതമാന മാണ് ഇന്ത്യയിലെ പാലുത്പാദന മേഖല യുടെ വളര്‍ച്ച. ആഗോളതലത്തില്‍ ഈ മേഖലയിലെ വളര്‍ച്ചാനിരക്കിന്റെ ഇരട്ടിയാണിത്.

റെജി ജോസഫ്‌