വീടൊന്നു വൃത്തിയാക്കണോ കെയര്‍ 4 യു ഉടനെത്തും
വിരുന്നുകാര്‍ വരുമെന്നു കേള്‍ക്കുമ്പോഴോ, എന്തെങ്കിലും വിശേഷങ്ങള്‍ വരുമ്പോഴോ വീട് ഓടിനടന്ന് വൃത്തിയാക്കുന്നവരാണ് പലരും. പക്ഷേ, പഴകിയും കുട്ടികള്‍ കയറിയിറങ്ങിയും ചാടിക്കളിച്ചുമൊക്കെ വൃത്തികേടായിരിക്കുന്ന സോഫയും സെറ്റിയും കസേരകളുടെ കുഷ്യനുമൊക്കെ വൃത്തിയാക്കാമെന്നുവച്ചാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനെന്തെങ്കിലും മെഷീനോ സംവിധാനമോ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത വീട്ടമ്മമാരും കുറവായിരിക്കും. ഈ പരാതികള്‍ക്ക് പരിഹാരം കാണുന്നതാണ് പുതു ബിസിനസ് ആശയങ്ങളിലൊന്നായ ഹോം കെയര്‍. വീടും ഫ്‌ളാറ്റും ഓഫീസും അപ്പാര്‍ുമെന്റുമൊക്കെ വളരെ പ്രഫഷണലായിവൃത്തിയാക്കുന്ന ഹോം കെയര്‍ ബിസിനസ് മേഖലയിലെ ഒരു വനിതാസംരംഭമാണ് തൃപ്പൂണിത്തുറ സ്വദേശി ലൈല സുധീഷിന്റെ കെയര്‍ 4 യു.

സോഫ എങ്ങനെ വൃത്തിയാക്കും?

ഈ സോഫ എങ്ങനെ ഇനി വൃത്തിയാക്കും, ഈ കസേരയുടെ കുഷ്യനെങ്ങനെ വൃത്തിയാക്കും... ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കാണ് കെയര്‍ 4 യു പരിഹാരം കാണുന്നത്. ഡീപ് ക്ലീനിംഗ്, സ്‌ക്രബ് മെഷീനുകളുപയോഗിച്ചുള്ള ഫ്‌ളോര്‍ ക്ലീനിംഗ് എന്നിവ വഴി സോഫ, കുഷ്യനുകള്‍, മാട്രസ്, കാര്‍പെറ്റ് എന്നിവയെല്ലാം വൃത്തിയാക്കി പുതിയതുപോലെ തരും. ഇതിനു പുറമേ പെസ്റ്റ് കണ്‍ട്രോള്‍, എസി സര്‍വീസ്, മെയിന്റനന്‍സ്, ഇന്‍സ്റ്റലേഷന്‍ എന്നീ സേവനങ്ങളും കമ്പനി ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ പക്കല്‍ എത്തുമ്പോഴായിരിക്കും അവര്‍ക്ക് ഒരു ഇലക്ട്രീഷ്യന്‍ വേണം, പ്ലംബര്‍ വേണം, ആശാരി വേണം എന്നീക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്തരം സേവനങ്ങളും ഒരു ഫോണ്‍ കോളില്‍ ഇവര്‍ എത്തിച്ചു നല്‍കും.

'ബാത്ത്‌റൂമിലെയും ടോയ്‌ലറ്റിലെയും കറപിടിച്ച തറകളും വിരുന്നെത്തുന്നവര്‍ക്കു മുന്നില്‍ വീട്ടുകാരുടെ തലതാഴാന്‍ കാരണമാകാറുണ്ട്. എന്തൊക്കെ ചെയ്തിും ഈ മങ്ങിയ നിറം മാറുന്നില്ല. എന്ന പരാതി മാത്രമായിരിക്കും പലര്‍ക്കും മിച്ചം. പരാതി മാറ്റാനും ഈ ഡീപ് ക്ലീനിംഗ്, സ്‌ക്രബ് മെഷീനുകളുപയോഗിച്ചുള്ള ക്ലീനിംഗ് എന്നിവ വഴി സാധിക്കും' ലൈല പറയുന്നു.

സര്‍വീസ് വിത്ത് എ ബിഗ് സ്‌മൈല്‍

സര്‍വീസ് വിത്ത് എ ബിഗ് സ്‌മൈല്‍ എന്നതാണ് കെയര്‍ 4 യുവിന്റെ ടാഗ് ലൈന്‍. അതുകൊണ്ടുതന്നെ സന്തോഷത്തോടെ ഉപഭോക്താക്കളുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ വരെ നിറവേറ്റിക്കൊടുക്കാറുണ്ടെന്നും ലൈല പറഞ്ഞു. സംരംഭം തുടങ്ങിയി് ഒന്നര വര്‍ഷമെ ആയിുള്ളു. എറണാകുളത്തായിരുന്നു തുടക്കം. നിരവധി ഉപഭോക്താക്കള്‍ കെയര്‍ 4യുവിനെ തേടിയെത്തുന്നുണ്ട്.സൈറ്റ് അനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് നിശ്ചയിക്കുന്നത്. ഒരു സൂപ്പര്‍വൈസര്‍ ആദ്യം വീടോ, ഫ്‌ളാറ്റോ, ഓഫീസോ എന്താണോ ആ സൈറ്റ് സന്ദര്‍ശിക്കും. സൂപ്പര്‍വൈസറുടെ സന്ദര്‍ശനം സൗജന്യമാണ്. അങ്ങനെ സൈറ്റ് സന്ദര്‍ശിച്ച് സൂപ്പര്‍വൈസറുടെ കൈയിലുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ചും ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ചും എന്തൊക്കെ സേവനങ്ങളാണ് വേണ്ടതെന്ന് ഉറപ്പാക്കും. അതിനുശേഷമാണ് എത്ര തുക വേണ്ടിവരും എന്ന് നിശ്ചയിക്കുന്നത്. ചിലപ്പോള്‍ ചെറിയൊരു അപ്പാര്‍്‌മെന്റായിരിക്കും. ധാരാളം ഫര്‍ണിച്ചറുകളുണ്ടാകാം. അതിനനുസരിച്ച് സര്‍വീസ് ചാര്‍ജ് വ്യത്യാസപ്പെടാം.

എങ്ങനെ സേവനം ലഭ്യമാകും

കെയര്‍ 4 യുവിന്റെ സേവനം ലഭ്യമാകാന്‍ ഓണ്‍ കോള്‍ ബുക്കിംഗ് ഉണ്ട്. ആവശ്യക്കാര്‍ക്ക് 0484 487 6688 എന്ന നമ്പര്‍ വഴിയോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജായ കെയര്‍ 4 യു വഴിയോ ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് പരമാവധി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് നല്‍കും. പെെന്നു വേണം എന്നുണ്ടെങ്കില്‍ അങ്ങനെയും ചെയ്തു കൊടുക്കും. എട്ടു പേരാണ് ലൈലയൊടൊപ്പം ഉള്ളത്. ഓരോ മേഖലയിലും പ്രവര്‍ത്തിച്ചു പരിചയുള്ളവരാണ് ഈ ടീം. എ.സി മെക്കാനിക്ക് യുഎഇയില്‍ 12 വര്‍ഷം ജോലി ചെയ്ത ആളാണ്. മറ്റുള്ളവരും ഹോംകെയര്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന പരിചയമുള്ളവരാണ്. പുതുതായി ജോലിക്ക് വരുന്നവര്‍ക്ക് വേണ്ടത്ര പരിശീലനവും നല്‍കും.

എറണാകുളത്ത് വേരുറപ്പിച്ചതോടെ പതിയെ തൃശൂരിലേക്കും ലൈല തന്റെ സ്ഥാപനത്തെ വ്യാപിപ്പിക്കുകയാണ്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ലൈല പറയുന്നു. അതോടൊപ്പം ടീമിനെ വിപുലപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

എംബിഎ എച്ച്ആര്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ ലൈല മൂന്നു വര്‍ഷത്തോളം ഒരു ഡ്രൈക്ലീനിംഗ് കമ്പനിയുടെ ഫ്രാഞ്ചൈസി ചെയ്തിരുന്നു.

പിന്നെയാണ് സ്വന്തമായി സംരംഭത്തിലേക്ക് എത്തുന്നത്. ഗുരുവായൂരാണ് സ്വദേശമെങ്കിലും കുടുംബവുമായി തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിനു സമീപം എസ്എഫ്എസ് കിംഗ്ഡം എന്ന അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ഭര്‍ത്താവ് വി.എം സുധീഷ് ഊര്‍ജസുരക്ഷാരംഗത്തെ പ്രമുഖ കമ്പനി ഉത്പന്നങ്ങളുടെ അംഗീകൃത ഡീലറും ഡിസ്ട്രിബ്യൂറുമായ പവര്‍മെക് ഗ്രൂപ്പ് നടത്തുന്നു. രണ്ടു കുട്ടികളാണിവര്‍ക്ക് ഉജ്വലും വിജ്വലും. ഒരു മ്യൂറല്‍ പെയിന്റിംഗ് കലാകാരികൂടിയാണ് ലൈല.

വ്യത്യസ്തമായൊരു സംരംഭകാഴ്ചപ്പാടോടെ ആരംഭിച്ച് ഈ സംരംഭം വഴി വീട്ടമ്മമാര്‍ക്കായി സേവനം നല്‍കുക എന്നതാണ് കെയര്‍ 4 യുവിന്റെ ലക്ഷ്യം.

നൊമിനിറ്റ ജോസ്