22 ലക്ഷത്തിന് ഒരുക്കാം കിടിലന്‍ വീട്
Tuesday, November 26, 2019 5:33 PM IST
നാല് കിടപ്പുമുറികളുള്ളൊരു കിടിലന്‍ വീടൊരുക്കാന്‍ ആകാശം മുട്ടുന്ന ബജറ്റ് ഒന്നും വേണ്ട. 4.5 സെന്റ് സ്ഥലത്ത് നാല് അറ്റാച്ച്ഡ് ബെഡ്‌റൂമുള്ള വീട് 1600 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കാന്‍ ചെലവാക്കിയത് വെറും 22 ലക്ഷം രൂപ. കോല്‍, ആരും ഒന്ന് ഞെട്ടും. കണ്ടാല്‍ അതിശയപ്പെടുത്തും.
ബോക്‌സ് ടൈപ്പ് പാറ്റേണ്‍ കൊണ്ട് സമൃദ്ധമായ എക്‌സ്റ്റീരിയര്‍, സിംപിള്‍ ഹംമ്പിള്‍ ലുക്കില്‍ ഇന്റീരിയര്‍.. ഈ വീടിന്റെ ഒറ്റ നോത്തിലുള്ള വിശേഷണമാണിത്. കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്ത് 4.5 സെന്റില്‍ 22 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച വീടാണിത്. 1600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ആര്‍ക്കി ടെക്റ്റ്‌സിലെ ഡിസൈനര്‍മാരാണ് ഗൃഹനാഥനായ മിഥുന് വേണ്ടി വീട് രൂപകല്പന ചെയ്തത്. വീട് ഡിസൈന്‍ ചെയ്തത് ഡിസൈനര്‍മാരായ മുഖില്‍, ഡിജേഷ്, ബബിത്, രാഗേഷ് എന്നിവരാണ്. സമകാലിക ശൈലിയിലൊരുക്കിയ വീട്ടില്‍ ലിവിംഗ്, ഫാമിലി ലിവിംഗ്, ഡൈനിംഗ്, നാല് അറ്റാച്ച്ഡ് ബെഡ് റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ, അപ്പര്‍ ലിവിംഗ് എന്നിവ അടങ്ങിയിരിക്കുന്നു. വിശാലമായ അകത്തളമാണെങ്കിലും ലളിതമായ അലങ്കാരങ്ങളെ ഉള്‍പ്പെടുത്തിയിുള്ളൂ.
അകത്തളങ്ങള്‍ തുറസായ രീതിയില്‍
തുറസായ രീതിയിലാണ് അകത്തളങ്ങളുടെ സജ്ജീകരണം. ഫാമിലി ലിവിംഗിലാണ് ടിവി യൂണിറ്റിന്റെ സ്ഥാനം. അതിഥികള്‍ വരുമ്പോള്‍ വീട്ടുകാര്‍ക്ക് തിരക്കില്‍ നിന്ന് മാറിയിരുന്ന് ടിവി കാണുവാനും സംസാരിക്കാനുമുള്ള സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിച്ചത്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒത്തുചേര്‍ന്നവയാണ് കിടപ്പുമുറികള്‍. ഫാമിലി ലിവിംഗിനോട് ചേര്‍ന്നാണ് മുകള്‍നിലയെ ബന്ധിപ്പിക്കുന്ന സ്റ്റെയര്‍കേസ് നിലകൊള്ളുന്നത്. പ്ലെയിന്‍ ഗ്ലാസും തടിയും ചേര്‍ന്നാണ് ഹാന്‍ഡ് റെയ്ല്‍ നിര്‍മിച്ചത്. മുകളിലുള്ള ലിവിംഗ് ഏരിയയില്‍ നിന്ന് ലിവിംഗിലേക്ക് ഒരു ഓവര്‍ വ്യൂ നല്കിയിട്ടുണ്ട്. മുകള്‍ നിലയില്‍ അറ്റാച്ച്ഡ് ബാത്ത്‌റൂമോടു കൂടിയ രണ്ട് കിടപ്പുമുറികളാണുള്ളത്. ബാല്‍ക്കണിക്ക് പകരം ഓപ്പണ്‍ ടെറസും നല്‍കിയിരിക്കുന്നു.

തദ്ദേശീയ ഉത്പന്നങ്ങളുടെ ഉപയോഗം
നാട്ടില്‍ ലഭ്യമാകുന്ന വെുകല്ല് കൊണ്ടാണ് ഭിത്തി കെട്ടിയത്. പ്രധാന വാതിലിന് ഇരുള്‍ മരവും മറ്റുള്ളവയ്‌ക്കെല്ലാം എംഡിഎഫ് കൊണ്ടുള്ള റെഡിമെയ്ഡ് വാതിലുകളുമാണ് ഘടിപ്പിച്ചത്. വെന്റിലേഷന്‍ ഉറപ്പാക്കുന്ന ജനലുകള്‍ക്കെല്ലാം കോണ്‍ക്രീറ്റ് കട്ടിളകളും അലുമിനിയം ഷട്ടറുകളും ഉള്‍പ്പെടുത്തി. കോമണ്‍ ഏരിയകളിലും കിടപ്പുമുറികളിലും എല്ലാം തന്നെ റെഡിമെയ്ഡ് ഫര്‍ണിച്ചറുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ചെലവു കുറഞ്ഞ ഫൈബര്‍ ബോര്‍ഡുകള്‍ കൊണ്ടുള്ളതാണ് കിച്ചന്‍ കാബിനറ്റുകള്‍. ഇതിനു മുകളില്‍ പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ ചിതല്‍ വരില്ല എന്നതുമാണ് പ്രധാന സവിശേഷത.
ചെലവു കുറഞ്ഞ മെറ്റീരിയിലുകള്‍
ലളിതമായ അലങ്കാരങ്ങളും ഗുണമേന്മയുള്ള എന്നാല്‍ ചെലവു കുറഞ്ഞ മെറ്റീരിയലുകള്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ വീട് പണി ഏറെ ലാഭകരമായി. ചെലവു കുറഞ്ഞ വീടൊരുക്കുന്നതില്‍ കണ്‍സേണ്‍ ആര്‍ക്കിടെക്സ്റ്റിലെ ഡിസൈനര്‍മാരായ മുഖില്‍, ഡിജേഷ്, ബബിത്, രാഗേഷ് എന്നിവര്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. 2.45 സെന്റ് സ്ഥലത്ത് 12 ലക്ഷത്തിന്റെ വീട് നാല് കിടപ്പുമുറികളോടുകൂടി നിര്‍മിച്ച് നല്കിയിട്ടുണ്ട്. കൃത്യമായ സമയം പാലിക്കുകയും ഗുണമേന്മയുള്ളതും എന്നാല്‍ ബജറ്റില്‍ ഒതുങ്ങുന്നതുമായ ഉത്പന്നങ്ങള്‍ കൊണ്ട് കുറഞ്ഞ ചെലവില്‍ തന്നെ നല്ല വീടൊരുക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
റെനീഷ് മാത്യു