ഫാസ്ടാഗുകൾ റീചാർജ് ചെയ്യാനുള്ള സൗകര്യവുമായി എൻപിസിഐ
Friday, December 27, 2019 5:05 PM IST
കൊച്ചി: ഭീം യുപിഐ സൗകര്യമുള്ള ഏത് മൊബൈൽ ആപ്പിലൂടെയും ഫാസ്ടാഗുകൾ റീ ചാർജ് ചെയ്യാൻ സൗകര്യം ലഭ്യമാക്കി. നാഷണൽ പെയ്മെന്റ് കോർപറേഷൻ ലഭ്യമാക്കിയിരിക്കന്ന മറ്റു സൗകര്യങ്ങൾക്കു പുറമെയാണിത്. വാഹനത്തിന്റെ നന്പറിനുശേഷം @BankUPIHandle എന്നതായിരിക്കും റീചാർജ് ചെയ്യാനുള്ള യുപിഐ ഐഡി. ആവശ്യമായ തുകയ്ക്ക് റീചാർജു ചെയ്തു കഴിഞ്ഞാൽ വിവരം എസ്എംഎസ് ആയി ലഭിക്കും.
പുതിയ സംവിധാനത്തിലൂടെ ലളിതവും സുരക്ഷിതവും സുതാര്യവുമായി ടോൾ അടയ്ക്കൽ സാധ്യമാകുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എൻസിപിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു. ടോൾ പ്ലാസകളിലെ തിരക്കും ക്യൂവും ഒഴിവാക്കാൻ ഈ സൗകര്യം വാഹനഉടമകൾക്കു നൽകും.