ഇഞ്ചിക്കുമാകാം കാപ്‌സ്യൂള്‍ ചികിത്സ
ഇഞ്ചിക്കൃഷിയിലും കാപ്‌സ്യൂള്‍ പരീക്ഷണം വിജയം. ഇഞ്ചിയെ ബാധിക്കുന്ന മൂടുചീയല്‍, മൃദുചീയല്‍, കാണ്ഡംചീയല്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന രോഗത്തിലാണ് കാപ്‌സ്യൂള്‍ ചികിത്സ വിജയം കണ്ടത്. രോഗബാധയുള്ള പ്രദേശങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിത്തില്‍ കൂടി യെത്തുന്ന ഈ രോഗം 'പിത്തിയം അഫാനിഡെര്‍മേറ്റം' എന്ന കുമിളാണ് പരത്തുന്നത്. അതിനാല്‍ വിത്തുപരിചരണമാണ് രോഗം തടയാന്‍ എറ്റവും ഉത്തമം. ഇതിനായി പിജിപിആര്‍- ജിആര്‍ബി: 35 എന്ന ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനത്തിന്റെ ബയോകാപ്‌സ്യൂളാണ് ഉപയോഗിച്ചത്.

രോഗങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതും സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നതുമായ സൂക്ഷ്മാണുക്കളെ കാപ്‌സ്യൂള്‍ രൂപത്തില്‍ സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയാണ് ബയോകാപ്‌സ്യൂളില്‍ ഉപയോഗിക്കുന്നത്. ആലപ്പുഴ കെവികെയാണ് മുന്‍നിര പ്രദര്‍ശന പരിപാടിയില്‍പ്പെടുത്തി പരീക്ഷണം സംഘടിപ്പിച്ചത്. താമരകുളം പഞ്ചായത്തിലെ പച്ചക്കാട്ടെ 20 ഇഞ്ചിക്കര്‍ഷകര്‍ ഇതില്‍ പങ്കാളികളായി. പരിപാടിയിലെ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചുള്ള കൃഷിയില്‍ ഒരേക്കറില്‍ നാടന്‍ ഇഞ്ചി 97 കിലോ വിളഞ്ഞു. നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാത്തിടത്ത് രോഗബാധമൂലം വിളവ് 60 കിലോയായി കുറഞ്ഞു.

ബയോകാപ്‌സ്യൂള്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ രാത്രിയില്‍ എട്ടു മണിക്കൂര്‍ ഇട്ടുവച്ചു. ഇടയ്ക്കിടയ്ക്ക് ഇളക്കി. രാവിലെ ജീവാണുക്കള്‍ പതിന്മടങ്ങ് സജീവമാകുമ്പോള്‍ മുങ്ങികിടക്കത്തക്കവിധം പച്ചവെള്ളം ചേര്‍ത്ത് വിത്തി ഞ്ചി അരമണിക്കൂര്‍ മുക്കിവച്ചു. വിത്തി ഞ്ചി എടുത്തുമാറ്റിയ ശേഷമുള്ള സൂ ക്ഷ്മാണു ലായനി കൃഷിക്കായി ഒരുക്കിയ തടങ്ങളില്‍ ഒഴിച്ചു കൊടുത്തു. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു ബ യോകാപ്‌സ്യൂള്‍ ലയിപ്പിച്ച് ആവശ്യാനുസരണം വെള്ളവും ചേര്‍ത്ത് നട്ടു മൂന്നു മാസത്തിനുശേഷം വാരങ്ങളി ല്‍ തളിച്ചു. ഒരു വാരത്തില്‍ അഞ്ചു ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചുകൊടുക്കാനാണ് കര്‍ഷകര്‍ക്കു നല്‍കിയ നി ര്‍ദ്ദേശം. ഒരേക്കറിലേക്ക് ആറു കാ പ്‌സ്യൂള്‍ എന്നാണു കണക്ക്. വിത്തി ഞ്ചി മുക്കുന്നതിന് രണ്ടും നട്ട് 90 ദിവസമാകുമ്പോള്‍ വാരത്തില്‍ ഒഴിച്ചു കൊടുക്കാന്‍ നാലും കാപ്‌സ്യൂളുകളാണു വേണ്ടത്.

പൊടിരൂപത്തിലെ സ്യൂഡോമോണസിന്റെ കാലാവധി പരമാവധി ആറു മാസമാണ്. ബയോകാപ്‌സ്യൂളാണെങ്കില്‍ ഒരു കൊല്ലം വരെ കേടുകൂടാതിരിക്കും. എന്നാല്‍ വെള്ളത്തില്‍ കലക്കിക്കഴിഞ്ഞാല്‍ മണിക്കുറുകള്‍ക്കകം ഉപയോഗിക്കണം. കൃഷിയിടത്തിലെത്തിക്കാനും ഉപയോഗിക്കാനും പൊടിരൂപത്തേക്കാള്‍ കാപ്‌സ്യൂളാണ് സൗകര്യപ്രദം.

വിത്തിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗമില്ലാത്ത സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച നല്ല വിത്തുകള്‍ വേ ണം നടാനായി ഉപയോഗിക്കേണ്ടത്. ഇലയുടെ അഗ്രഭാഗത്ത് ഇളം മഞ്ഞനിറം കാണപ്പെടുന്നതാണ് മൂടുചീയലിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഈ മഞ്ഞനിറം ഇലകളുടെ അരികിലൂടെ താഴേക്കു പടരുകയും ഇലപ്പോളകളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.


തുടര്‍ന്ന് ഇലകള്‍ വാടി ഉണങ്ങുന്നു. കടഭാഗത്ത് വെള്ളം വീണപോലെയുള്ള നനപ്പാടുകള്‍ കണ്ടുതുടങ്ങും.കോശങ്ങള്‍ മൃദുവായി അഴുകും. തുടര്‍ന്ന് ഈ അഴുകല്‍ കാണ്ഡത്തിലേക്കു പടര്‍ന്ന് ആ ഭാഗം അഴുകി ദുര്‍ഗന്ധമുണ്ടാകുന്നു. ഈ രോഗം മൂലം ഇഞ്ചിയുടെ വേരുകളും ചീഞ്ഞു പോകുന്നു. നാമ്പില്‍ പിടിച്ചു വലിച്ചാല്‍ വളരെ വേഗം ഊരി വരുന്നു. പുതിയ കാണ്ഡങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയുകയും വിള നശിക്കുകയും ചെയ്യുന്നു.


കേരളത്തില്‍ ഏറെ പ്രാധാനമുള്ള ഒരു സുഗന്ധവിളയാണ് ഇഞ്ചി. വാ ണിജ്യാടിസ്ഥാനത്തിലും ഗാര്‍ഹികാവശ്യങ്ങള്‍ക്കുമായി വീട്ടുവളപ്പിലും വ്യാപകമായി ഇഞ്ചി കൃഷി ചെയ്യുന്നു. കാപ്‌സ്യൂള്‍ ലഭ്യമല്ലെങ്കില്‍ രോഗപ്രതിരോധത്തിനായി വിത്തിഞ്ചി, സ്യൂ ഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തയാറാക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവച്ചതിനുശേഷം നടണം.

മഴക്കാലത്ത് മൂടുചീയല്‍ ഉണ്ടാക്കുന്ന കുമിള്‍ മണ്ണില്‍ വര്‍ധിക്കുന്ന താണ് രോഗബാധയ്ക്കു കാരണം. നല്ല നീര്‍വാര്‍ച്ചയുള്ള ഉയര്‍ന്ന തടങ്ങളില്‍ വായുസഞ്ചാരം ലഭിക്കത്തക്കവിധത്തില്‍ ശരിയായ അകലത്തില്‍ വേണം വിത്തു നടാന്‍. ജൈവകുമിള്‍നാശിനിയായ ട്രൈക്കോഡെര്‍മ 50 ഗ്രാം, മൂന്നു ചതുരശ്രമീറ്റര്‍ തടത്തിന് എന്ന തോതില്‍ തടത്തിലിടണം. അല്ലെങ്കില്‍ സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് നടുമ്പോഴും, നട്ട് രണ്ട്, നാല് മാസങ്ങളിലും തടത്തില്‍ ചെടികളുടെ ചുവട്ടിലായി ഒഴിക്കുന്നത് രോഗപ്രതിരോധത്തിനു നല്ലതാണ്.

ബയോകാപ്‌സ്യൂള്‍ ഉപയോഗം വഴി ഇഞ്ചിയിലെ വിളവു കൂടിയതാ യും രോഗബാധ തടയാനായതായും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പ്രതിരോധശേഷി കുറഞ്ഞ നാടന്‍ വിത്തിനങ്ങള്‍ സംരക്ഷക്കുന്നതിനായി ജൈവരീതിയിലുള്ള ഇത്തരം സംരക്ഷണ മാര്‍ഗങ്ങള്‍ ഏറെ സഹായകരമാണെന്ന് അവര്‍ വിലയിരുത്തി. ഫോണ്‍: ലേഖ- 94474 74058

ജി. ലേഖ, ഡോ.പി. മുരളീധരന്‍
കൃഷിവിജ്ഞാന കേന്ദ്രം, ആലപ്പുഴ