മലയോര കര്‍ഷകര്‍ പറയുന്നു; മാറ്റുവിന്‍ ചട്ടങ്ങളേ
Wednesday, February 5, 2020 3:51 PM IST
മനുഷ്യനാണോ കാട്ടുമൃഗങ്ങള്‍ക്കാണോ കൂടുതല്‍ വില നല്‍കേണ്ടത്? മലയോര കര്‍ഷകര്‍ ഈ ചോദ്യമുന്നയിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. കാട്ടുമൃഗങ്ങളെക്കൊ ണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് മലയോര ജനത. കാട്ടാന, കാട്ടുപന്നി, ചെന്നായ, പുലി, കാട്ടുപോത്ത്, മാന്‍, കുരങ്ങ്, കരടി മുതലായ വന്യമൃഗ ങ്ങള്‍ കാടുകളില്‍ നിന്നു കൂട്ടത്തോടെ വന്നു മലയോര കൃഷി നശിപ്പിക്കുന്നു. നാട്ടുകാരെ ഭീതിയിലാഴ്ത്തന്നു. നെല്ല്, കപ്പ,ചേന,ഇഞ്ചി,മഞ്ഞള്‍,കൂവ തുടങ്ങി ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കോ ടികളുടെ കൃഷികളാണ് ഇവ നശിപ്പി ക്കുന്നത്.
മനുഷ്യരെയും പലപ്പോഴും ഇവ ആ ക്രമിക്കുന്നു. കൊല്ലുന്നു. കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുട ങ്ങി കാട്ടുമൃഗങ്ങള്‍ക്കെതിരേ പല പ്ര തിരോധ സംവിധാനങ്ങളും സ്ഥാപി ക്കാറുണ്ടെങ്കിലും അവയൊന്നും ഫല വത്താകുന്നില്ല. കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളി ലെത്തുന്നു. ഇപ്പോള്‍ മലയോര മേഖ ലയ്ക്കപ്പുറം മറ്റു ഗ്രാമങ്ങളിലേയ്ക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു. ഇതു മൂലം കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്. വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും എന്തിന് ശല്യം ചെയ്യുന്നതു പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്ര മിച്ചാലും അവയെ പ്രതിരോധിക്കാനാകാതെ നാട്ടുകാര്‍ നിസഹായരാകുന്നു. ആരെങ്കിലും ഇവരെ ആക്രമിച്ചാല്‍ വലഞ്ഞതു തന്നെ. നിയമത്തിന്റെ നൂലാ മാലകളില്‍ കുരുങ്ങി അവന്റെ ജീവിതം തുലഞ്ഞു.
കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്നു കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നതും വന്‍തോതില്‍ പെറ്റുപെരുകുന്നതുമായ കാട്ടുപന്നിയെ കൃഷിയിടത്തില്‍ വെടിവച്ചു കൊല്ലാനും കുരങ്ങുകളെ പിടികൂടി വന്ധ്യംകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയിരുന്നു. എന്നാല്‍ നിയമത്തിന്റെ സങ്കീര്‍ണത കാരണം കൃഷിക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൃഷിനാശമുണ്ടാ ക്കുന്ന കാട്ടുപന്നികളെ കൊല്ലണമെങ്കില്‍ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അനിവാര്യ ഘട്ടത്തില്‍ സമ്മതമില്ലാതെ തന്നെ വെടിവെച്ചു കൊല്ലാന്‍ അനുവദിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാറിന് ഉത്തരവു നല്‍കിയത്. രാത്രിയില്‍ കൃഷി നശിപ്പിക്കാന്‍ പന്നികളിറങ്ങുമ്പോള്‍ വെടിവെക്കാനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ തേടി നടക്കണമെന്ന് നിര്‍ദേശിക്കുന്നത് പ്രയോഗികമല്ല. മൃഗങ്ങളേക്കാള്‍ മനു ഷ്യനും കൃഷിക്കുമാണ് പ്രാമുഖ്യം കല്‍പ്പിക്കേണ്ടത്. പരിസ്ഥിതി സംര ക്ഷണം മനുഷ്യനു വേണ്ടിയാണെന്ന കാര്യം വിസ്മരിക്കരുതെന്നും മനുഷ്യ ജീവനും പന്നികളുടെ ജീവനും ഒരേ വില കല്‍പ്പിക്കരുതെന്നും ഉത്തരവില്‍ കമ്മീഷന്‍ ഓര്‍മിപ്പിക്കുന്നു.
വന്യമൃഗങ്ങള്‍ നാടിന്റെ സമ്പത്താ യതിനാല്‍ അവയെ സംരക്ഷി ക്കേണ്ടതു തന്നെ. എന്നാന്‍ വന്യജീവി സംരക്ഷണ നിയമം മനുഷ്യ ജീവിതം ദുഃസഹമാക്കാന്‍ ഇടയാക്കരുത്. കാ ട്ടുമൃഗങ്ങളോട് കാണിക്കുന്ന താ ത്പര്യമെങ്കിലും സര്‍ക്കാര്‍ മനുഷ്യ രോടു കാണിക്കണം. കൃഷിഭൂമിയി ലെ മൃഗങ്ങളുടെ പടയോട്ടം കണ്ടു വേദനിക്കുന്ന മനസുമായി കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണം ഓരോ ദിനവും വര്‍ധിക്കുകയാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങ ളുടെ കാര്യത്തില്‍ മനുഷ്യജീവനും അവരുടെ അധ്വാനത്തിനും പുല്ലുവില പോലും കല്‍പിക്കാത്തതും അപ്രാ യോഗികവുമായ നിയമങ്ങള്‍ തിരു ത്തി മലയോര ജനതയുടെയും കര്‍ ഷകരുടെയും താത്പര്യങ്ങള്‍ സംര ക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാ കണം.
തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും നശിപ്പിക്കുന്നതു കണ്ടു ഹൃദയം തകര്‍ന്നു മലയിറങ്ങുകയാണു കേരളത്തിലെ നൂറുക്കണക്കിനു കര്‍ഷകര്‍. ഒരിക്കല്‍ പൊന്നു വിളയിച്ച മണ്ണ് ഇപ്പോള്‍ കിട്ടുന്ന വിലയ്ക്കു വിറ്റാണു പലരും കുടിയിറങ്ങുന്നത്. കാട്ടാനകളുടെ ഭീഷണിയാണു അതിരൂക്ഷം. ആടുമാടുകളെ പിടികൂടാന്‍ കടുവയും പുലിയും ചിലയിടത്തു കാടിറങ്ങുന്നു. കിഴങ്ങുവിളകള്‍ തിന്നു നശിപ്പിക്കാന്‍ കാട്ടുപന്നികളും എത്തുന്നു. കാട്ടാനകളെ പേടിച്ചു മലയോരജനത കുന്നിറങ്ങുകയാണെങ്കില്‍, കാട്ടാനകള്‍ക്കു മുമ്പി ലേക്കു വലിച്ചെറിയപ്പെട്ട സ്ഥിതിയിലാണു വനാര്‍തിര്‍ത്തിയിലെ ആദിവാസികള്‍.
ജീവിതം ചവിട്ടിമെതിച്ച്
കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോര മേഖലകളില്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. കാട്ടാന കൂട്ടമായി എത്തിയാല്‍ കൃഷിയിടം തകര്‍ത്തേ മടങ്ങൂ. ഒറ്റയാന്‍ വന്നാല്‍ ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്‍പെട്ടാല്‍ ജീവിതം അപകടത്തിലാകും. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ജീവിതം തള്ളിനീക്കുന്നതു ഭയന്നാണ്. ചെന്നായ, മുള്ളന്‍ പന്നി, മരപ്പട്ടി തുടങ്ങിയവയെ ല്ലാം അതിര്‍ത്തിയിലെ പൊന്തക്കാടുകളില്‍ താവളം കണ്ടെത്തിയിരിക്കുകയാണ്. കുരങ്ങുശല്യം കര്‍ഷകരുടെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്നു. അതിര്‍ത്തി കടന്നു വരുന്ന വാനരസംഘം തെങ്ങില്‍ കയറി കരിക്കിട്ട് ഇളനീര്‍ കുടിച്ച് കാമ്പും തിന്നാണു മടക്കം. ഇതെല്ലാം കണ്ട്, നോക്കി നില്‍ക്കാന്‍ മാത്രമേ കര്‍ഷകര്‍ക്കു സാധിക്കൂ. മയില്‍ നഗരവാസിയായി മാറിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കും ധാന്യവിളകള്‍ക്കും അതുണ്ടാക്കുന്ന ശല്യം ചെറുതല്ല. മുന്‍കാലങ്ങളില്‍ കാട്ടിലും പരിസരങ്ങളിലെ ഇളംകാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില്‍ കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ചു പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കി തിരിച്ചോടിക്കുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നു കര്‍ഷകര്‍ പറയുന്നു.
നഷ്ടപരിഹാരം അകലെ
കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം നാമമാത്രം. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയട ക്കമുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കു ന്നത് തുടര്‍ക്കഥയാണ്. ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയിരുന്നത്. കഴി ഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവു വരുത്തിയത്. വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനിയുണ്ടായാല്‍ പത്തു ലക്ഷം രൂപയും പരിക്കേറ്റാല്‍ 75,000 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം. മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സിന്റെ മാതൃകയില്‍ നഷ്ടപരിഹാരം
കണക്കാക്കി തുക നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നട്ടെല്ലിനും മറ്റും പരിക്കേറ്റ്, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്കു 75,000 രൂപ കൊണ്ട് എന്തു ചെയ്യാന്‍ കഴിയും.
നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭി ക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ട പ്പെട്ടിട്ടുണ്ട്. ഒരേക്കര്‍ സ്ഥലത്തു കൃഷി ചെയ്ത 800 മൂട് കപ്പ കാട്ടുപന്നി നശിപ്പിച്ചപ്പോള്‍ കര്‍ഷകനു നശിപ്പി ച്ചപ്പോള്‍ കര്‍ഷകനു നഷ്ടപരി ഹാരമായി ലഭിച്ചത് 1650 രൂപ മാത്രം. 2012 ല്‍ 550 മൂട് കപ്പ കാട്ടുപന്നി നശി പ്പിച്ചപ്പോള്‍ 11,000 രൂപ നഷ്ടപരിഹാരം നല്‍കിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം മുതല്‍ തുകയില്‍ വന്‍ കുറവു വരുത്തിയത്. 2012 ല്‍ ഒരു മൂട് കപ്പ യ്ക്ക് 20 രൂപ
2012 ല്‍ 550 മൂട് കപ്പ കാട്ടുപന്നി നശിപ്പിച്ചപ്പോള്‍ 11,000 രൂപ നഷ്ടപരി ഹാരം നല്‍കിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം മുതല്‍ തുകയില്‍ വന്‍ കുറവു വരുത്തിയത്. 2012 ല്‍ ഒരു മൂട് കപ്പയ്ക്ക് 20 രൂപ വീതം ലഭിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് 2.06 ആക്കി കുത്തനെ കുറയ്ക്കുകയാണ് ചെയ്തത്. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ യാതൊരു മുന്‍കരുതലും കൈക്കൊ ള്ളാത്ത വനം വകുപ്പ് നഷ്ടപരിഹാ രത്തുകയും വെട്ടിക്കുറച്ചത് കര്‍ഷ കര്‍ക്ക് ഇരുട്ടടിയായി. നഷ്ടപ്പെടുന്ന വിളയുടെ ചെറിയൊരു ശതമാന മെങ്കിലും ലഭിക്കുന്നത് മുന്‍വര്‍ഷ ങ്ങളില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇത് വലിയതോ തില്‍ വെട്ടിക്കുറച്ചതിനൊപ്പം തുക ലഭിക്കാന്‍ വൈകുന്നതും കര്‍ഷ കരുടെ ദുരിതം ഇരട്ടിയാക്കി. 800 ചുവട് കപ്പയ്ക്ക് ശരാശരി വിളവ് ലഭിച്ചാല്‍പോലും കര്‍ഷകന് ഒരു ലക്ഷത്തിലധികം വരുമാനം ലഭി ക്കുന്ന സ്ഥിതിയുള്ളപ്പോഴാണ് തുച്ഛ മായ നഷ്ട പരിഹാരത്തുക നല്‍കുന്നത്. ഇത് ലഭ്യമാകണമെങ്കില്‍ വളരെയധികം നടപടി ക്രമം പൂര്‍ത്തി യാകണം. കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കുന്നത്. പട്ടയത്തിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, നശിച്ച വിളകളുടെ ഫോട്ടോ എന്നിവടയക്കമാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനുശേഷം തുക അനുവദിച്ച് ഉത്തരവുണ്ടായാല്‍ അതോടൊപ്പം ലഭിക്കുന്ന ബില്ലില്‍ റവന്യു സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷകന്‍ ഒപ്പിട്ട് വനംവകുപ്പിന്റെ ഡിവിഷനില്‍ ഓഫീസില്‍ എത്തിക്കണം. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മുന്‍ഗണന ക്രമത്തില്‍ ലഭ്യമാക്കുന്നമെന്നാണ് ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. ചുരുക്കത്തില്‍യാത്രചെലവ് ഉള്‍പ്പെടെ മുടക്കുന്ന കര്‍ഷകന്റെ കൈവശം നഷ്ടപരിഹാരതുകയായ 1650 രൂപ ലഭിക്കണമെങ്കില്‍ വീണ്ടും കാത്തിരിക്കണം.

കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് പതിവായ തോടെ കര്‍ഷകര്‍ പൂര്‍ണമായും കൃഷി ഉപേക്ഷിക്കുകയാണ്. മലയോരമേഖലകളില്‍ പ്രത്യേകിച്ചു കൃഷിയില്‍ നിന്നും മാറിനില്‍ക്കുകയാണ് കര്‍ഷകര്‍. മൃഗങ്ങളുടെ ശല്യം അത്രമാത്രം വളര്‍ന്നിരിക്കുന്നു. ഒരു കാലത്ത് കാര്‍ഷിക മേഖലയായിരുന്ന പ്രദേശങ്ങള്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത് തരിശുനിലങ്ങളും പൊന്തക്കാടുകളും നിറഞ്ഞ പ്രദേശ ങ്ങളാണ്. അധ്വാനിച്ച്ഉണ്ടാക്കുന്ന വിളകളെല്ലാം കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ നശിച്ചതോടെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങിയത്. വാഴ, കപ്പ, കാച്ചില്‍, ചേന എന്നിവയുള്‍പ്പെടെയുളള എല്ലാ പച്ചക്കറികളും നേരത്തേ റാന്നിയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. നെല്‍കൃഷി നഷ്ടമായതോടെ പാട ങ്ങളില്‍ വാഴയും കപ്പയും ഉള്‍പ്പെ ടെയുള്ള കൃഷികള്‍ കര്‍ഷകര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഉപേക്ഷിച്ചതാണ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മറ്റ് സ്ഥല ങ്ങളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥ യിലെത്തിച്ചിരിക്കന്നത്.
കര്‍ഷകരുടെ പ്രധാന ശത്രു കാട്ടുപന്നിയാണ്. കൂട്ടത്തോടെ എത്തുന്ന ഇവ കൃഷിയെല്ലാം കുത്തി മറിച്ച് നശിപ്പിക്കും. മനുഷ്യ ര്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും നേരേ കൂട്ടമായ ആക്രമണവും നടത്തു ന്നുണ്ട്. കൃഷി ചെയ്യണ മെങ്കില്‍ പുരയിടത്തിനു ചുറ്റും മതില്‍ കെട്ടു കയോ തകരമോ, വലയോ ഉപയോ ഗിച്ച് വേലി കെട്ടുകയോ ചെയ്യേണ്ട തായി വരും. ഇതിനു തന്നെ ലക്ഷ ങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്.
പ്രതിഷേധ ശബ്ദം ഉയരുന്നു
ഇന്ന് മലയോര മേഖലയില്‍ കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ല. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വേദനകളും സങ്കടങ്ങളും പ്രകടിപ്പിക്കാന്‍ കര്‍ഷകര്‍ തന്നെ തെരുവിലിറങ്ങുന്നു. ആരെയും ഉപദ്രവിച്ചു കൊണ്ടോ ഹര്‍ത്താല്‍ നടത്തിവാഹനം തടഞ്ഞുമല്ല. കൂട്ടമായി ഒരു പ്രതിഷേധം. കണ്ണൂരിലും പാലായിലും കര്‍ഷകര്‍ നടത്തി വരുന്ന കര്‍ഷകസംഗമം വെറുതെയല്ല. ഇതു മറ്റു മലയോരമേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഒറ്റക്കെട്ടായി കര്‍ഷകര്‍ രംഗത്തു വന്നതു സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയം
അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍
കര്‍ഷകര്‍ ഭൂനികുതിയടച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയില്‍ അന ധികൃതമായി കടന്നുവരുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി കാണാ നാവില്ല. മനുഷ്യനെ മൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തിട്ട് വന്യമൃ ഗങ്ങളെ സംരക്ഷിക്കാന്‍ നിയമം നടപ്പിലാക്കുന്നവര്‍ സാക്ഷര സമൂ ഹത്തിനും ജനാധിപത്യസംവിധാനത്തിനും വലിയ അപമാനമാണ്. നൂറില്‍പരം ജനങ്ങളാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ആന യുടെ ചവിട്ടേറ്റു കൃഷിയിടങ്ങളില്‍ മരിച്ചുവീണത്.
കാട്ടുപന്നികളുടെ കുത്തേറ്റു മരിച്ചവരും പരിക്കേറ്റവരും അതി ലേറെ. എന്നിട്ടും പരിസ്ഥിതി സംരക്ഷകരുടെ വക്താക്കളായി കിരാതവും കാലഹരണപ്പെട്ടതുമായ നിയമങ്ങളാണ് ജനാധിപത്യ സര്‍ക്കാര്‍ കര്‍ഷകരുള്‍പ്പെടെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വന്യമൃഗങ്ങള്‍ വളരേണ്ടതും ജീവിക്കേണ്ടതും വനത്തിനുള്ളി ലാണെന്നിരിക്കെ കര്‍ഷകരുടെ ഭൂമിയിലെത്തുന്ന മൃഗങ്ങളെ മനുഷ്യജീവന്റെയും കൃഷിയുടെയും സംരക്ഷണത്തിനായി എന്തു ചെയ്യണമെന്നു നിശ്ചയിക്കാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കണം. നിയമ ഭേദഗതികള്‍ വരുത്താന്‍ ജനപ്രതിനിധികളും സര്‍ക്കാരും തയാറാകണം.
വന്യമൃഗങ്ങളെ കൃഷിഭൂമിയിലേയ്ക്ക് ഇറക്കിവിട്ട് കര്‍ഷകരെ കൊന്നൊടുക്കിയും കൃഷിനശിപ്പിച്ചും കുടിയിറക്കാനുള്ള ഭീകരവും അതിക്രൂരവുമായ രീതി അവലംബിക്കുന്നത് സംഘടിതമായി എതിര്‍ ക്കാതെ നിവൃത്തിയില്ല. വന്യമൃഗങ്ങള്‍ പെരുകി ജനവാസകേ ന്ദ്രങ്ങളിലേക്കിറങ്ങുമ്പോള്‍ പെര്‍മിറ്റഡ് ഹണ്ടിംഗ് അഥവാ അനു വദിച്ചുള്ള വേട്ട എല്ലാരാജ്യത്തും നിയമമായിട്ടുള്ളപ്പോള്‍ സാക്ഷര കേരളം കര്‍ഷകരെ കുരുതികൊടുക്കുകയാണ്. വന്യമൃഗ അക്രമ ങ്ങളും കൃഷിനാശവും കൂടാതെ കടക്കെണിയും ഉദ്യോഗസ്ഥപീ ഡനവും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന കേരളം ഈ രീതിയില്‍ പോയാല്‍ ഒന്നാം സ്ഥാനത്തേക്കുയരും.
കൃഷിയിറക്കാന്‍ കര്‍ഷകര്‍ വിളവെടുക്കാന്‍ വന്യമൃഗങ്ങള്‍
ജോസ് ചെമ്പേരി
ചെയര്‍മാന്‍, കര്‍ഷകസംഘടന ഐക്യവേദി
കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാ കൃഷികളും ഫലത്തില്‍ നഷ്ടത്തിലാണ്. വര്‍ധിച്ച ഉത്പാദന ച്ചെലവുമായി തട്ടിക്കുമ്പോള്‍ കുറഞ്ഞ വിലയാണ് എല്ലാ ഉത്പന്നങ്ങള്‍ക്കും ലഭിക്കുന്നത്. ഇവിടെ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു 500 ഉം, 600 ഉം, 700 ഉം ഒക്കെ കൂലി കിട്ടും.
ഒരു രൂപയ്ക്ക് അരിയും ലഭിക്കും. കൃഷിക്കാര്‍ ഉള്‍പ്പെ ടെയുള്ള മധ്യവര്‍ഗത്തിന് ഇതൊന്നും ലഭ്യമല്ല. എന്തെങ്കിലും തിന്നാന്‍ ഉണ്ടാക്കാം എന്നു കരുതി കപ്പ യോ, ചേനയോ, കാച്ചിലോ, ചേമ്പോ നട്ടാല്‍ പാകമാ കുമ്പോള്‍ അതുമുഴുവന്‍ കാട്ടുപന്നികള്‍ ഭക്ഷിക്കും. വാഴക്കുല ഉള്‍പ്പെടെയുള്ളവ മൂത്തുവരുമ്പോഴേക്കും കുരങ്ങോ മരപ്പട്ടിയോ പകുതി കഴിക്കും.
കൃഷിയിറക്കാന്‍ കൃഷിക്കാരും വിളവെടുക്കാന്‍ വന്യമൃഗങ്ങളും എന്നതാണിവിടത്തെ അവസ്ഥ. കാട്ടുപന്നികളുടെ വംശവര്‍ധനവ് ഒരു സാമൂഹിക പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പന്നി ആണ്ടില്‍ രണ്ടു തവണയെങ്കിലും പ്രസവിക്കും. കുറഞ്ഞത് ആറു കുഞ്ഞുങ്ങള്‍ ഉണ്ടാ കും. ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവ യും ഇതുപോലെ പ്രസവിക്കും. ഈ പ്രക്രിയ അനുസ്യൂ തം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമാ യി കാടിനുള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം കാട്ടു പന്നികള്‍ പെറ്റുപെരുകി.
ഇവറ്റകള്‍ ഭക്ഷണം തേടി കൃഷിയിടങ്ങളിലേ ക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കാട്ടുപ ന്നികളുടെ ചവിട്ടു ഭയന്നു വിഷപ്പാമ്പുകളും നാട്ടി ലേക്കിറങ്ങുന്നു. പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കേണ്ട ബാധ്യത വനം വകു പ്പിനും സര്‍ക്കാരിനുമുണ്ട്. വംശവര്‍ധനവ് നിയ ന്ത്രിക്കുന്നതിന്റെ ഭാഗമായി കുറെ പന്നികളെ വെടിവച്ച് കശാപ്പുചെയ്യണം. കാട്ടുപന്നിയുടെ ഇറച്ചി ഔഷധ ഗുണമുള്ളതാണെന്നാണ് പറയപ്പെടുന്നത്. ആ ഇറച്ചി വനംവകുപ്പ് തന്നെ പൊതുജനങ്ങള്‍ക്ക് വിലയ്ക്കുനല്‍ കണം. കിലോയ്ക്ക് നല്ല വില ലഭിക്കും. വനംവകുപ്പിന് അതൊരു വരുമാനവും പ്രശ്‌നത്തിനു പരിഹാരവുമാ കും. മത്സ്യഫെഡ് നല്ല പച്ചമത്സ്യം അവരുടെ സഞ്ച രിക്കുന്ന വാഹനങ്ങളില്‍ ജനങ്ങള്‍ക്കു നല്‍കുന്നുണ്ടല്ലോ?
സ്വന്തം പുരയിടത്തില്‍ വന്നു കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുവാദം ആവശ്യ പ്പെട്ട് നിരവധി സമരങ്ങള്‍ കര്‍ഷക സംഘടനാ ഐ ക്യവേദിയും മറ്റു കര്‍ഷക സംഘടനകളും നടത്തി യിട്ടുണ്ട്. അതിന്റെ ഫലമായി കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വയ്ക്കാമെന്ന് ഒരു ഉത്തരവ് ഇറക്കുകയും പന്നി ഗര്‍ഭിണിയാണെങ്കില്‍ വെടിവയ്ക്കരുതെന്ന ഒരു വ്യവ സ്ഥയും വച്ചു. ഫലത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ഉത്തരവ്. ഈ വ്യവസ്ഥ മാറ്റി ഈ സര്‍ക്കാര്‍ അടുത്ത കാലത്ത് ഉത്തരവിറക്കുകയുണ്ടായി. അതില്‍ പറയു ന്നത് തോക്കുപയോഗിക്കാന്‍ അറിയാവുന്ന യൂണി ഫോമിട്ട ഉദ്യോഗസ്ഥനു വെടിവയ്ക്കാമെന്നാണ്. ഇതും പ്രായോഗികമല്ല. യൂണിഫോമിട്ട ഉദ്യോഗസ്ഥന്‍ തോക്കുമായി എത്തുന്നതുവരെ കൃഷി നശിപ്പിക്കുന്ന പന്നി അവിടെ നിര്‍വികാരനായി ഉദ്യോഗസ്ഥന്റെ വരവും പ്രതീക്ഷിച്ച് നിന്നുതരില്ലല്ലോ.
വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്നും സ്വജീവ നും കൃഷിയും സംരക്ഷിക്കുന്നതിന് കൃഷിക്കാര്‍ക്ക് തോക്കിന് ലൈസന്‍സ് അനുവദിക്കണം. ആവശ്യമെ ങ്കില്‍ സ്വന്തം പുരയിടത്തില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ക്കെതിരേ മാത്രമേ തോക്കുപയോ ഗിക്കാവൂ എന്ന വ്യവസ്ഥയും സര്‍ക്കാരിനു വയ്ക്കാം. വംശവര്‍ധനവ് തടഞ്ഞും തോക്കിനു ലൈസന്‍സ് നല്‍കിയുമല്ലാതെ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയില്ല.
ജോണ്‍സണ്‍ വേങ്ങത്തടം