മുഹമ്മ സിഎംഎസ് സ്‌കൂളില്‍ വിളയുന്നത് മറുനാടന്‍ ഇനങ്ങള്‍
മുഹമ്മ സിഎംഎസ് സ്‌കൂളില്‍ വിളയുന്നത് മറുനാടന്‍ ഇനങ്ങള്‍
Tuesday, February 25, 2020 4:59 PM IST
നാട്ടിലെ സ്‌കൂളില്‍ വിളയുന്നത് മറുനാടന്‍ ഇനങ്ങള്‍. സ്വന്തമായി മണ്ണി ല്ലെങ്കിലും മനസുണ്ടെങ്കില്‍ ഏതു പച്ചക്കറിയും നാട്ടില്‍ തന്നെ വിളയിക്കാമെന്നു തെളിയിക്കുകയാണ് ആലപ്പുഴ മുഹമ്മ സിഎംഎസ് എല്‍.പി. സ്‌കൂള്‍. സ്‌കൂളിനോടു ചേര്‍ന്നുള്ള സെന്റ് മാത്യൂസ് പള്ളിയുടെ അരയേക്കര്‍ സ്ഥലത്താണ് കൃഷി. പച്ചക്കറികള്‍ കൂടാതെ ബജി മുളക്, കാരറ്റ്, സവാള, വെളുത്തുള്ളി, ചോളം തുടങ്ങി 31 മറുനാടന്‍ ഇനങ്ങള്‍ ഇവിടെ കുട്ടികള്‍ വിളയിക്കുന്നു. കപ്പലണ്ടി, പെരുംജീരകം, ബീറ്റ്‌റൂട്ട്, വിവിധയിനം ചീരകള്‍, പാവല്‍, പടവലം, വെണ്ട, വഴുതന, കത്രിയ്ക്ക, പച്ചമുളക്, കോളിഫ്‌ളവര്‍, കാബേജ്, മുള്ളന്‍ വെള്ളരി എന്നിവയും കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു. തോട്ടത്തിന് അലങ്കാരമായി നെല്ലും ഗോതമ്പും വളര്‍ന്നു തുടങ്ങി. പോളിത്തീന്‍ ഷീറ്റുപയോഗിച്ച് പാടം ഉണ്ടാക്കിയാണ് നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നത്. വിവിധ വര്‍ണങ്ങളിലുള്ള ബന്ദിപ്പൂക്കളും കഞ്ഞിക്കുഴി പയറും കൃഷി ത്തോട്ടത്തിനു ചാരുതയേകുന്നു. പാടത്തിനു മേലേ മുളയുപയോഗിച്ചുള്ള പാലം കൂടിയായപ്പോള്‍ പൂങ്കാവനത്തിന്റെ പ്രതീതി.

കഞ്ഞിക്കുഴിയിലെ മികച്ച കര്‍ഷ കരും സ്‌കൂളിലെ കുട്ടികളുടെ രക്ഷാ കര്‍ത്താക്കളുമായ കെ.പി. ശുഭ കേശന്‍, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഞാറ്റുവേല, പാഠം ഒന്ന് പാടത്തേക്ക് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായിട്ടാണ് കൃഷി. രക്ഷാകര്‍ ത്താക്കളും അധ്യാപകരും വിദ്യാര്‍ഥി കളുമാണ് കൃഷിയെ പരിപാലിക്കു ന്നത്. വളമിടുന്നതും വെള്ളമൊഴി ക്കുന്നതും കീടങ്ങളെ നശിപ്പിക്കുന്ന തുമെല്ലാം ഇവര്‍ തന്നെ. രാവിലെയും വൈകുന്നേരവും അധ്യാപകരും കുട്ടികളും തോട്ടത്തിലുണ്ടാകും. വിവി ധ ജോലികള്‍ കഴിഞ്ഞ് സന്ധ്യയോ ടെ എത്തുന്ന മുപ്പതോളം രക്ഷാകര്‍ ത്താക്കള്‍ രാത്രി പത്തുവരെ തോട്ട ത്തിലെ പണികള്‍ കഴിഞ്ഞാണ് വീടു കളിലേക്കു മടങ്ങുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ മാനേ ജര്‍ ജിജി ജോസഫിന്റെയും പ്രധാനാ ധ്യാപിക ജോളി തോമസിന്റെയും നിര്‍ദേശ ങ്ങള്‍ കൃഷിക്ക് സഹായകമാകുന്നു.

ജൈവവളം ഉപയോഗിച്ചുള്ള കൃഷിയായതിനാല്‍ വിളവെടുക്കുന്നവ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റഴിയും. രക്ഷാകര്‍ത്താക്കള്‍ക്കാണ് മുന്‍ ഗണന. എല്ലാ ദിവസവും സ്‌കൂളിലെ ഉച്ചഭ ക്ഷണത്തിന് തോട്ടത്തിലെ പച്ച ക്കറികള്‍ ഉപയോഗിക്കുന്നു. സ്‌കൂ ളിലെത്തുന്ന അതിഥികളെ സ്വീകരി ക്കുന്നത് പച്ചക്കറിയും മുള്ളന്‍ വെള്ള രിയും നല്‍കിയാണ്. മനോഹര മായ കൃഷിത്തോട്ടം കാണാനും അഭിനന്ദി ക്കാനും ജനപ്രതിനിധികളും വിവിധ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാ ര്‍ഥികളുമൊക്കെ ദിവസേനെ ഇവി ടെയെത്തുന്നു.


പാഠ്യ-പാഠ്യേതര മേഖലകളില്‍ ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ചാണ് സ്‌കൂളിന്റെ മുന്നേറ്റം.15 വര്‍ഷം മുമ്പ് കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷ ണി നേരിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് 660 കുട്ടികള്‍ പഠിക്കുന്നു. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ 50 ലേറെ പുരസ്‌കാരങ്ങള്‍ സ്‌കൂളിനെത്തേടിയെത്തി. കണക്കു പഠിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ ആയ ഇവിടത്തെ അധ്യാപിക ജെസി തോമസിനെ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അഭിനന്ദിച്ചത്.

സ്‌കൂള്‍ പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം സിഎംഎസിനായിരുന്നു. കൃഷിയിലെ സജീവ പങ്കാളിത്തത്തിന് അധ്യാപികയ്ക്കും കൃഷി പരിചരണത്തിന് കുട്ടിക്കര്‍ഷ കയ്ക്കുമുള്ള കൃഷിവകുപ്പിന്റെ ജില്ലാതല അവാര്‍ഡും ഈ വിദ്യാല യത്തെ തേടിയെത്തി. അധ്യാപിക ആര്യക്കര ചെറുകുന്നേല്‍ എന്‍.എം. ഷേര്‍ളി, കഞ്ഞിക്കുഴി എസ്.എന്‍. പുരം നികര്‍ത്തില്‍ സെബാസ്റ്റ്യന്‍ - അന്നമ്മ ദമ്പതികളുടെ മകള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി റോസ് സെബാ സ്റ്റ്യന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
കൃഷി സ്ഥലം ഒരുക്കുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട വളപ്ര യോഗങ്ങളും ചെടിയെ ആക്രമിക്കുന്ന കീടങ്ങളെ കുറിച്ചുമെല്ലാം അധ്യാ പിക ഷേര്‍ളി കുട്ടികള്‍ക്കും സഹപ്ര വര്‍ത്തകര്‍ക്കും പറഞ്ഞുകൊടുക്കും. ഇതോടൊപ്പം സ്‌കൂള്‍ സമയം കഴി ഞ്ഞും കൃഷി പരിപാലനവുമായി ഷേര്‍ളി തോട്ടത്തിലുണ്ടാകും. ഫോണ്‍: ജോളി-94470 14805

കെ. എസ്. ലാലിച്ചന്‍
93498 35877.