ബീഫ് വിഭവങ്ങള്‍
Tuesday, April 21, 2020 4:50 PM IST
ബീഫ്കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതൊന്ന് രുചിച്ചു നോക്കൂ...
ബീഫ് വിന്താലു
ചേരുവകള്‍
1. ബീഫ് (വലിയ കഷണങ്ങളാക്കിയത്) - മുക്കാല്‍ കിലോ
2. സവാള (കനം കുറച്ച് അരിഞ്ഞത്) - മൂന്ന് എണ്ണം
3. വെളുത്തുള്ളി(ചതച്ചത്)- ഒരു ഉണ്ട
4. ഇഞ്ചി - ഒരു വലിയ കഷണം
5. മുരിങ്ങത്തൊലി - ഒരു ചെറിയ കഷണം
6. പട്ട -ഒരു വലിയ കഷണം
7. ഏലയ്ക്ക - അഞ്ച് എണ്ണം
8. ഗ്രാമ്പു - അഞ്ച് എണ്ണം
9. പെരുംജീരകം - ഒരു ടേബിള്‍സ്പൂണ്‍
10. കടുക് - ഒന്നര ടീസ്പൂണ്‍
11. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
12. കാഷ്മീരി മുളകുപൊടി -നാല് ടേബിള്‍സ്പൂണ്‍
13. മല്ലിപ്പൊടി -ഒന്നര ടേബിള്‍സ്പൂണ്‍
14. കുരുമുളകുപൊടി -ഒന്നര ടേബിള്‍സ്പൂണ്‍
15. വിനാഗിരി - മൂന്നര ടേബിള്‍സ്പൂണ്‍
16. വെളിച്ചെണ്ണ -നാല് ടേബിള്‍സ്പൂണ്‍
17. വേപ്പില -രണ്ടു തണ്ട്
18. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍വച്ച് ആറുമുതല്‍ പത്തുവരെയുള്ള ചേരുവകള്‍ എല്ലാംകൂടി ചൂടാക്കുക. ചെറുതായി ചൂടായി കഴിയുമ്പോള്‍ മിക്സിയില്‍ പൊടിച്ചെടുക്കണം. ഇതിലേക്ക് മൂന്നു മുതല്‍ അഞ്ചുവരെയും പതിനൊന്നു മുതല്‍ 15 വരെയുമുള്ള ചേരുവകള്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഇതു മാറ്റിവച്ച ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വച്ച് ഇതില്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും വേപ്പിലയും കുറച്ച് ഉപ്പുംകൂടി ഇട്ട് വഴറ്റണം. ഒന്നു വാടിക്കഴിയുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന അരപ്പിട്ട് ഇളക്കുക. കുറച്ചു വെള്ളം ഒഴിച്ചുകൊടുക്കണം. അരപ്പ് മൂത്തുവരുമ്പോള്‍ ഇതിലേക്ക് ബീഫ് ഇ് നന്നായി മിക്സ് ചെയ്യുക. നാലു വിസില്‍ കേള്‍പ്പിച്ച് വെന്തുകഴിഞ്ഞാല്‍ നന്നായി ഇളക്കി ചൂടോടെ വിളമ്പാം.
ബീഫ് കുരുമുളക് പിരളന്‍
ചേരുവകള്‍
1. ബീഫ് (ചെറിയ കഷണങ്ങളാക്കിയത്) -മുക്കാല്‍ കിലോ
2. സവാള (കൊത്തിയരിഞ്ഞത്) -രണ്ട് എണ്ണം
3. വെളുത്തുള്ളി (കൊത്തിയരിഞ്ഞത്) -അഞ്ച് അല്ലി
4. ഇഞ്ചി(കൊത്തിയരിഞ്ഞത്) -ഒരു ടേബിള്‍സ്പൂണ്‍
5. പച്ചമുളക്(കൊത്തിയരിഞ്ഞത്) -മൂന്ന് എണ്ണം
6. തക്കാളി (ചെറുതായി അരിഞ്ഞത്) -ഒരെണ്ണം
7. വേപ്പില - മൂന്നു തണ്ട്
8. ഗരം മസാല - ഒരു ടേബിള്‍സ്പൂണ്‍
9. മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
10. മുളകുപൊടി - മുക്കാല്‍ ടേബിള്‍സ്പൂണ്‍
11. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
12. പെരുംജീരകപ്പൊടി - കാല് ടീസ്പൂണ്‍
13. ഉപ്പ് - ആവശ്യത്തിന്
14. കുരുമുളക് ചതച്ചത് - അര ടേബിള്‍സ്പൂണ്‍
15. വെളിച്ചെണ്ണ - കാല് ടേബിള്‍സ്പൂണ്‍
16. വിനാഗിരി - രണ്ടു ടേബിള്‍സ്പൂണ്‍
17. തേങ്ങാക്കൊത്ത് - അരക്കപ്പ്
തയാറാക്കുന്നവിധം
ഒരു കുക്കര്‍ അടുപ്പത്തുവച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തു ള്ളി, പച്ചമുളക്, വേപ്പില എന്നിവ മിതമായ തീയില്‍ വഴറ്റണം. അതിനുശേഷം ഇതിലേക്ക് എുമുതല് 13 വരെയുള്ള ചേരുവകള്‍ ഇട്ട് വഴറ്റുക. തുടര്‍ന്ന് തക്കാളി ഇട്ട് ഇളക്കി വിനാഗിരി ചേര്‍ക്കണം. കുറച്ചു വെള്ളംകൂടി ചേര്‍ത്ത് നന്നായി ഇളക്കി ഇതിലേക്ക് ബീഫ് ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. നന്നായി വരി ഇതിനു മുകളില്‍ വറുത്ത് ഗോള്‍ഡന്‍ നിറമായ തേങ്ങാക്കൊത്ത്, ചതച്ച കുരുമുളക് എന്നിവ തൂകി ഇളക്കി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.
ബീഫ് വിത്ത് നൂഡില്‍സ്
ചേരുവകള്‍
1. ബീഫ് (ചെറിയ കഷണങ്ങളാക്കിയത്) - അരക്കിലോ
2. സവാള (ചെറുതായി അരിഞ്ഞത്) - ഒന്ന് വലുത്
3. ഇഞ്ചി (ചതച്ചത്)- ഒരു ടേബിള്‍സ്പൂണ്‍
4. വെളുത്തുള്ളി (ചതച്ചത്)- ഒരു ടേബിള്‍സ്പൂണ്‍
5. പച്ചമുളക് (ചതച്ചത്) - നാല് എണ്ണം
6. ടൊമാറ്റോ സോസ് - മൂന്ന് ടീസ്പൂണ്‍
7. സോയാസോസ് - ഒരു ടീസ്പൂണ്‍
8. പഞ്ചസാര - അര ടീസ്പൂണ്‍
9. മുളകുപൊടി - ഒരു ടീസ്പൂണ്‍
10. മഞ്ഞള്‍പൊടി - കാല് ടീസ്പൂണ്‍
11. ഗരംമസാലപൊടി - ഒരു ടീസ്പൂണ്‍
12. കടുക് അരച്ചത് - കാല് ടീസ്പൂണ്‍
13. മൈദ - ഒന്നര ടീസ്പൂണ്‍
14. വെള്ളം- ഒരു കപ്പ്
15.സണ്‍ഫ്ളവര്‍ ഓയില്‍- മൂന്ന് ടേബിള്‍ സ്പൂണ്‍
16. ഉപ്പ് - ആവശ്യത്തിന്
നൂഡില്‍സ് തയാറാക്കുന്നവിധം
ചേരുവകള്‍
1. റിബണ്‍ നൂഡില്‍സ് - 250 ഗ്രാം
2. ഒലിവ് ഓയില്‍- ഒരു ടേബിള്‍ സ്പൂണ്‍
3. മല്ലിയില- ഒരു ടേബിള്‍സ്പൂണ്‍
4. ഉപ്പ് - ആവശ്യത്തിന്
5. വെളുത്തുള്ളി(കൊത്തിയരിഞ്ഞത്) - ഒരു ടീസ്പൂണ്‍
6. വെള്ളം - ആവശ്യത്തിന്
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് അല്പം എണ്ണ ഒഴിക്കുക. ഇതിലേക്ക്ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നൂഡില്‍സ് ഇുകൊടുക്കണം. വെന്തുകഴിയുമ്പോള്‍ ഊറ്റി മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തില്‍ ഒലിവ് ഓയില്‍ ഒഴിച്ച് അടുപ്പില്‍ വയ്ക്കണം. വെളുത്തുള്ളി ഇട്ട് നിറം മാറിവരുമ്പോള്‍ വേവിച്ച നൂഡില്‍സ് ഇട്ട് നന്നായി ഇളക്കുക. മല്ലിയില ആവശ്യത്തിനു മുകളില്‍ വിതറാം. ഇത് അടുപ്പില്‍നിന്ന് മാറ്റി ഒരു പാത്രത്തില്‍ എടുക്കുക. ഇതിന് മുകളിലേക്ക് കുക്ക് ചെയ്ത ബീഫ് നിരത്തിയി് ചൂടോടെ വിളമ്പാം.

ബീഫ് തയാറാക്കുന്നവിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി കഷണങ്ങളാക്കിയ ബീഫ് ഇട്ട് വെള്ളം വറ്റുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഓയില്‍ ഒഴിക്കണം. അരിഞ്ഞു വച്ചിരിക്കുന്ന സവാളയിട്ട് ഒരുവിധം വരണ്ടുവരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇതിലേക്ക് മൂന്നു മുതല്‍ 12 വരെയുള്ള ചേരുവകളും ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതെല്ലാം കൂടി ഒരു കുക്കറിലിട്ട് അഞ്ചു വിസില്‍ വരുന്നതുവരെ വേവിക്കുക. ഇതിലേക്ക് കുറച്ച് വെള്ളത്തില്‍ മൈദ കലക്കി ഒഴിച്ച് ഇളക്കി തിളപ്പിക്കണം.
ബീഫ് ചുക്ക
ചേരുവകള്‍
1. ബീഫ് (ചെറിയ കഷണങ്ങളാക്കിയത്) - ഒരു കിലോ
2. മല്ലിപ്പൊടി - രണ്ടു ടീസ്പൂണ്‍
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
4. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
5. ഉപ്പ് - ആവശ്യത്തിന്
6. സവാള (ചെറുതായി അരിഞ്ഞത്) - നാലു വലുത്
7. ഇഞ്ചി (ചതച്ചത്)- ഒന്ന് മീഡിയം കഷണം
8. വെളുത്തുള്ളി - പത്ത് അല്ലി
9. വെളിച്ചെണ്ണ - അരക്കപ്പ്
10. നാരങ്ങാനീര് - അര ടേബിള്‍ സ്പൂണ്‍
11. മല്ലിയില (ചെറുതായി അരിഞ്ഞത്) - രണ്ടു തണ്ട്
12. വേപ്പില - രണ്ടു തണ്ട്
തയാറാക്കുന്ന വിധം
ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ എല്ലാംകൂടി മിക്സ് ചെയ്ത് ഒരുമണിക്കൂര്‍ വയ്ക്കുക. ഇത് ഒരു കുക്കറില്‍ ഇട്ട് കാല് കപ്പ് വെള്ളവുംകൂടി ഒഴിച്ച് അടുപ്പില്‍ വയ്ക്കണം. അഞ്ചു വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു പാന്‍ അടുപ്പില്‍വച്ച് കാല് കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ബീഫ് ഫ്രൈ ചെയ്ത് എടുക്കണം. ഇത് എണ്ണയില്‍നിന്നു മാറ്റുക. ഈ എണ്ണയിലേക്ക് ചതച്ചുവച്ചിരിക്കുന്ന ഇഞ്ചിയും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റി ഇതിലേക്ക് ഫ്രൈ ആക്കി വച്ചിരിക്കുന്ന ബീഫും നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അതിനു മുകളില്‍ വേപ്പിലയും മല്ലിയിലയും വിതറി ചൂടോടെ വിളമ്പാം.
ബീഫ് ചില്ലി
ചേരുവകള്‍
1. ബീഫ് (വലിയ കഷണങ്ങളാക്കിയത്) - ഒരു കിലോ
2. ഇഞ്ചി (അരച്ചത്)- ഒരു ടീസ്പൂണ്‍
3. വെളുത്തുള്ളി - ഒരു ടീസ്പൂണ്‍
4. കാഷ്മീരി മുളകുപൊടി - രണ്ടര ടേബിള്‍സ്പൂണ്‍
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
6. പെരുംജീരകപ്പൊടി - ഒരു ടീസ്പൂണ്‍
7. കോണ്‍ഫ്ളോര്‍ - രണ്ടര ടേബിള്‍സ്പൂണ്‍
8. ഗ്രീന്‍ ചില്ലി പേസ്റ്റ് - ഒരു ടീസ്പൂണ്‍
9. നാരങ്ങാനീര് - പകുതി നാരയങ്ങയുടേത്
10. മുട്ടയുടെ വെള്ള - രണ്ട് എണ്ണം
11. ഉപ്പ് - ആവശ്യത്തിന്
12. ടൊമാറ്റോ സോസ് - ഒരു ടേബിള്‍സ്പൂണ്‍
13. സോയാ സോസ് - ഒരു ടീസ്പൂണ്‍
14. വെളിച്ചെണ്ണ - ഒരുകപ്പ്
15. വേപ്പില - മൂന്നു തണ്ട്
16. പച്ചമുളക്(കീറിയത്) - മൂന്ന് എണ്ണം
തയാറാക്കുന്ന വിധം
ബീഫ് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുത്ത് തണുക്കാന്‍ വയ്ക്കുക. എന്നിട്ട് ഇത് നീളത്തില്‍ മുറിച്ചെടുക്കണം. രണ്ടു മുതല്‍ 13 വരെയുള്ള ചേരുവകളെല്ലാംകൂടി വേവിച്ച് അരിഞ്ഞുവച്ചിരിക്കുന്ന ബീഫില്‍ പുരി നന്നായി മിക്സ് ചെയ്ത് അരമണിക്കൂര്‍ വയ്ക്കുക. ഒരു പാന്‍ അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ബീഫ് വറുത്ത് കോരണം.
അതേ എണ്ണയില്‍ പച്ചമുളക്, വേപ്പില എന്നിവയി് ഫ്രൈ ചെയ്യുക. രണ്ടുംകൂടി ഒരുമിച്ച് മിക്സ് ചെയ്ത് വിളമ്പാം.
ബീഫ് കൊണ്ടാം
ചേരുവകള്‍
1. ബീഫ് (ചെറുതായി അരിഞ്ഞത്) - ഒരു കിലോ
2. മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
3. മഞ്ഞള്‍പൊടി - മുക്കാല്‍ ടേബിള്‍സ്പൂണ്‍
4. മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
5. പെരുംജീരകപൊടി - ഒരു ടീസ്പൂണ്‍
6. ഉപ്പ് - ആവശ്യത്തിന്
7. പച്ചമുളക് (ചതച്ചത്) - ഒരു വലിയ കഷണം
8. വെളുത്തുള്ളി(ചതച്ചത്) - അഞ്ച് അല്ലി
9. വേപ്പില - മൂന്നു തണ്ട്
10. വെളിച്ചെണ്ണ - അരക്കപ്പ്
11. സവാള (അരിഞ്ഞത്) - ഒന്ന്
12. ചുവന്ന മുളക് - മൂന്ന് എണ്ണം
13. കൊണ്ടാം മുളക് - നാല് എണ്ണം
14. ഗരംമസാല - അര ടീസ്പൂണ്‍
15. തക്കാളി സോസ് - ഒരു ടേബിള്‍സ്പൂണ്‍
16. വെള്ളം - രണ്ടു ടേബിള്‍സ്പൂണ്‍
17. നാരങ്ങാനീര് - ഒരു ടേബിള്‍സ്പൂണ്‍
18. മല്ലിയില - രണ്ടു തണ്ട്
തയാറാക്കുന്ന വിധം
ബീഫ് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വേപ്പില എന്നിവ ചേര്‍ത്ത് അഞ്ചു വിസില്‍ വരുന്നതുവരെ വേവിച്ച് വറ്റിച്ചെടുക്കുക. മറ്റൊരു പാന്‍ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊണ്ടാം മുളക് വറുത്തെടുത്ത് അതിന്റെ കൂടെ ചുവന്ന മുളകുകൂടി ഇട്ട് പൊടിച്ചു മാറ്റിവയ്ക്കണം. അതേ പാനില്‍ ഇഞ്ചി, സവാള, വെളുത്തുള്ളി, വേപ്പില, കുറച്ചു മഞ്ഞള്‍പൊടി, കുറച്ചു ഗരംമസാലപൊടി, കുരുമുളകുപൊടി എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന മുളക് ഇടണം. ഇത് ഇളക്കിയെടുത്ത് വേവിച്ചുവച്ചിരിക്കുന്ന ബീഫ് ഇ് നന്നായി ഇളക്കി വരിയെടുക്കുക. മുകളില്‍ നാരങ്ങാനീരൊഴിച്ച് മല്ലിയില വിതറി നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാടെ വിളമ്പാം.
ബീഫ് സ്പെഷല്‍
ചേരുവകള്‍
1. ബീഫ് (മീഡിയം കഷണങ്ങളാക്കിയത്) -അരകിലോ
2. സവാള(കൊത്തിയരിഞ്ഞത്) - മൂന്ന് വലുത്
3. ചെറിയ ഉള്ളി (കൊത്തിയരിഞ്ഞത്) - പത്ത് എണ്ണം
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ടു ടീസ്പൂണ്‍
5. വേപ്പില - രണ്ടു തണ്ട്
6. പച്ചമുളക് - മൂന്ന് എണ്ണം
7. ഓയില്‍ - അരക്കപ്പ്
8. ഉപ്പ് - ആവശ്യത്തിന്
9. മുളകുപൊടി - മൂന്ന് ടേബിള്‍സ്പൂണ്‍
10. ഗരംമസാലപൊടി - ഒരു ടീസ്പൂണ്‍
11. ഉലുവാപൊടി - ഒന്നര ടീസ്പൂണ്‍
12. കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
13. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
കുക്കര്‍ അടുപ്പത്തുവച്ച് ഇതിലേക്ക് കുറച്ച് ഓയില്‍ ഒഴിക്കുക. ഇതിലേക്ക് വേപ്പില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ചെറിയ ഉള്ളി ചതച്ചത്, പച്ചമുളക്, സവാള അരിഞ്ഞത്, ഉപ്പ് എന്നിവയുടെകൂടെ ബീഫും ഇട്ട് നന്നായി ഇളക്കിക്കൊടുക്കണം. മഞ്ഞള്‍പൊടി, ഗരംമസാല എന്നിവയുംകൂടി ചേര്‍ത്ത് നന്നായി ഇളക്കി എട്ടു വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക. രണ്ടുമണിക്കൂര്‍ ഇങ്ങനെ കുക്കര്‍ അടച്ചുതന്നെ വയ്ക്കണം. ഒരു പാന്‍ അടുപ്പില്‍വച്ച് കുറച്ച് ഓയില്‍ ഒഴിച്ച്, അല്പം വേപ്പിലകൂടി ചേര്‍ത്ത് അതിലേക്ക് കുക്കറിലുള്ള ബീഫ് ഇട്ട് മുളകുപൊടി, ഉലുവാപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വെള്ളം വറ്റിച്ച് വരിയെടുത്ത് ഉപയോഗിക്കാം.
ബേബി പോള്‍
മഞ്ഞുമ്മല്‍