കാണാം, പഠിക്കാം - ഹൈടെക്, സമ്മിശ്ര കൃഷി
Monday, May 4, 2020 4:43 PM IST
കൃഷി ഒരു കലയാണ്. അങ്ങനെയെങ്കില്‍ കര്‍ഷകന്‍ ഒരു കലാകാരനാണല്ലോ? ഇത്തരത്തിലൊരു കലാകാരനാണ് കോഴിക്കോട് തിരുവമ്പാടി അരീത്ര ജോസുകുട്ടി. ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്തു നട്ടുപിടിപ്പിച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും സമ്മാനിക്കുന്നത് വിസ്മയകാഴ്ചകളാണ്. ഹൈടെക് കൃഷിരീതികളും സമ്മിശ്രക്കൃഷിയുമൊക്കെ സംയോജിപ്പിച്ചിരിക്കുന്ന ഒരു മനോഹര കൃഷിയിടം.നാം വീട്ടുമുറ്റം ഭംഗിയാക്കുക സാധാരണ പൂക്കളും ഇലച്ചെടികളും കൊണ്ടാണ്. എന്നാലിവിടെ പഴങ്ങളും പച്ചക്കറികളുമാണ് വീട്ടുമുറ്റത്തിന്റെ മാറ്റുകൂട്ടുന്നത്. ഒരു കൃഷിയിടത്തിനു വേണ്ട ചേരുവകക ളെല്ലാം വീറ്റുമുറ്റത്തൊരുക്കിയിരിക്കുന്നു. ശീതകാല, നാടന്‍പച്ചക്കറികളെല്ലാം ഗ്രോബാഗിലും മണ്ണിലുമായി വളരുന്നു.എല്ലാം ജൈവരീതിയില്‍ വളര്‍ത്തുന്നവ. കു ള്ളന്‍ പശുക്കളും ആടുകളും മുയലു കളും കോഴികളുംമത്സ്യങ്ങളും വീട്ടു മുറ്റത്തുണ്ട്.
ഒരു സമ്മിശ്ര അടുക്കളത്തോട്ടം കൂടി യാണ് ഇദ്ദേഹത്തിന്റേത്.ശാ സ്ത്രീ യ കൃഷിരീതികള്‍ അവലംബി ച്ച ഹൈടെക്ക് കൃഷിയിടം എന്നു കൂ ടി വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
നാലേക്കര്‍ ബഹുവിളത്തോട്ടത്തി നുടമയാണ് ഈ കര്‍ഷകന്‍. തെങ്ങ്, കവുങ്ങ്, ജാതി, വാഴ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ വളരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി വിപുലമായ തോതില്‍ പച്ചക്കറികൃ ഷിയുണ്ടിവിടെ. അകമ്പടിയായി ഫല വര്‍ഗങ്ങളും.നമുക്ക് അത്ര പരി ചിത മല്ലാത്ത പഴങ്ങളാണ് ഇവിടെയുള്ളത്. എല്ലാം വിവിധ നഴ്‌സറികളില്‍ നിന്ന് അന്വേഷിച്ച് കണ്ടെത്തിക്കൊ ണ്ടുവന്നവ.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും വീടിനു ചുറ്റുമുണ്ട്.മിറക്കിള്‍ ഫ്രൂട്ട്, പീ ബട്ടര്‍, ഇലന്തപ്പഴം, ബറാബ, സപ്പോട്ട, നോ നി, ഞാവല്‍, സീതപ്പഴം, അവക്കാ ഡോ, പിസ്ത, സ്റ്റാര്‍ ഫ്രൂട്ട്, ലിച്ചി, ഓറഞ്ച്, ഇസ്രയേല്‍ ഓറഞ്ച് എന്നി ങ്ങനെ പഴവര്‍ഗങ്ങള്‍ നല്‍കുന്ന സമൃദ്ധി. പഴങ്ങള്‍ വലിപ്പമനുസരിച്ച് മണ്ണി ലും ചട്ടികളിലുമാണ് വളര്‍ത്തുന്നത്. കൈകൊണ്ട് പറിച്ചെടുക്കാം.
ശൈത്യകാല വിളകളായ കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, കാപ്‌സിക്കം, കാരറ്റ്, ബീറ്റ്‌റൂട്ട്, ലെറ്റൂസ്, സ്പിനാച്ച് തുടങ്ങി അറുപത്തിയഞ്ചോളം പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.തണുപ്പുകാലത്ത്ശൈത്യകാല വിളകള്‍ പരമാവധി വിളയിക്കുന്നു.നല്ല വിളവു തരുന്നഇവയെല്ലാം വീടിനുചുറ്റുമായി മുറ്റത്തോടു ചേര്‍ന്നാണ് നട്ടുവളര്‍ത്തുന്നത്.
കാലമനുസരിച്ചാണ് പച്ചക്കറികൃഷി ക്രമീകരിക്കുന്നത്. മഴക്കാലത്ത് കോവല്‍, പയര്‍, പാവല്‍, വെണ്ട. ഒക്ടോബര്‍ മുതല്‍ ശൈത്യകാല വിളകള്‍. ഇക്കൊല്ലം മലയോരത്തിന് പരിചിതമല്ലാത്ത പൊട്ടുവെള്ളരി കൃഷിയും പരീക്ഷിച്ചു.
ജൈവകൃഷി
നാടന്‍ പശുക്കളുടെ ചാണകവും മൂത്രവുമാണ് പ്രധാന വളം. ബയോഗ്യാസ് സ്ലറിയും ജീവാമൃതവുമാണ് മറ്റുവളങ്ങള്‍. ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് തുടങ്ങിയ ജീവാ ണുക്കള്‍, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ വളര്‍ച്ചാത്വരകങ്ങള്‍ എന്നിവയുടെ പ്രയോഗം,ഫിറമോണ്‍ കെ ണി, നീം സോപ്പ് പോലെയു ള്ളവേപ്പധിഷ്ഠിത ജൈവ കീടനാശിനികള്‍ എന്നിവയിലൂടെ തികച്ചും ഒരു ജൈവകൃഷിത്തോട്ടമാണ് ഇവി ടെ കാണാന്‍ കഴിയുന്നത്. മണ്ണില്‍ മാത്രമല്ല ഗ്രോബാഗിലും കൃഷി ചെയ്യുന്നു. ഗ്രോബാഗില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍, എല്ലു പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തു നിറച്ച് അതില്‍ തൈകള്‍ നടുന്നു. രാസവളം ഒട്ടും ചേര്‍ക്കു ന്നില്ല.
ഹൈടെക്ക് കൃഷിയിടം
ഹൈടെക്ക് എന്നു വിശേഷിപ്പി ക്കാവുന്ന കൃഷിയിടമാണ് ജോസു കുട്ടിയുടേത്.അക്വാപോണിക്‌സ് എന്ന മണ്ണില്ലാകൃഷിയും മത്സ്യകൃ ഷിയും സംയോജിപ്പിച്ചുളള കൃഷി രീതിഇവിടത്തെ പ്രത്യേകത യാ ണ്.ഇതിനായി മഴമറയ്ക്കുള്ളി ലുള്ള മത്സ്യക്കുളവും ഗ്രോബെഡ്ഡിലുള്ള കൃഷിയും ശ്രദ്ധയാകര്‍ഷിക്കുന്നു.ഈ സംവിധാനത്തില്‍ മത്സ്യക്കുളത്തിലെ വെള്ളമുപയോഗിച്ച് പച്ചക്കറികളും കരനെല്ലും വിളയിച്ചു. മത്സ്യ വികസന ഏജന്‍സിയുടെ സബ്‌സിഡിയോടെ ആറു ലക്ഷംരൂപ മുടക്കിയാണ് അ ക്വാപോണിക്‌സ് നിര്‍മിച്ചിരി ക്കുന്നത്.
വെള്ളം ഏറ്റവും കുറച്ചുപയോഗി ക്കുന്ന ജലസേചന രീതിയായ തിരിനനയില്‍ അന്‍പത് ഗ്രോബാഗു കള്‍ അവയില്‍ വിവിധ പച്ചക്കറികള്‍. മിനിഡ്രിപ് സംവിധാനത്തില്‍ മണ്ണി ലെ കൃഷിക്ക് ജലമെ ത്തിക്കു ന്നു.മ ത്സ്യക്കുളങ്ങളിലെ പോഷക സമ്പുഷ്ട മായ ജലം ഒരിഞ്ച് പൈപ്പുകളിലൂടെ എല്ലായിടത്തുമെത്തും.

നാലായിരം മത്സ്യക്കുഞ്ഞുങ്ങള്‍ ഇ വിടത്തെ രണ്ട് കുളങ്ങളിലായു ണ്ട്.ഗി ഫ്റ്റ് തിലാപ്പിയ, നട്ടര്‍ തുടങ്ങിയ മീനുകളാണ് ഇവിടെ വളര്‍ത്തുന്ന ത്.വലയിട്ട് മീന്‍ പിടിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.കുളങ്ങള്‍ക്ക് വലിയ ആഴമില്ലാത്തതിനാല്‍ ഇറങ്ങി വലയിടാ ന്‍ കഴിയും. ആവശ്യക്കാര്‍ ഇവിടെ വന്ന് നേരിട്ടു വാങ്ങുന്നതിനാല്‍ വില്പന വലിയപ്രശ്‌നമല്ല.
സംയോജിത അടുക്കളത്തോട്ടം
വെച്ചൂരും കാസര്‍ഗോഡ് കുള്ള നുമടക്കം മൂന്നു കുള്ളന്‍ പശുക്കള്‍, ആട്, മുയല്‍, കോഴി, മത്സ്യംഎ ന്നിങ്ങ നെ സമ്മിശ്രകൃഷി യാഥാര്‍ഥ്യമാകുകയാണിവിടെ. ആട്ടിന്‍ കാഷ്ഠ വുംമുയ ലിന്റെ കാഷ്ഠവും മൂത്രവും നല്ല വളമാണ.് ഇവ ധാരാളമായി ഉള്ളതുകൊ ണ്ട് രാസവളങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നില്ല.ഈ സംയോജിതകൃഷിക്ക് ആത്മ' പദ്ധതിയിപ്പെടുത്തി തിരുവമ്പാടി കൃഷിഭവന്‍ സഹായവും നല്‍കി.
പുതിയ കൃഷിയനുഭവങ്ങള്‍ തേടുന്ന വര്‍ക്ക് പറുദീസയാണ് ജോസുകുട്ടിയു ടെ കൃഷിയിടം.ഒരേക്കര്‍ അല്ലെങ്കില്‍ രണ്ടേക്കര്‍ കൃഷിയിടത്തില്‍ വിന്യസി ക്കേണ്ടത് കുറഞ്ഞ സ്ഥലത്ത് ഒരുക്കി യിരിക്കുന്ന കര്‍ഷകന്റെ കലാവിരുത് ഇവിടെ കാണാം. ധാരാളം സന്ദര്‍ശകര്‍ ഇവിടെ വരുന്നുണ്ട്. അവരെ സ്വീകരി ക്കുന്നതിനും തങ്ങളുടെ കൃഷിരീതികള്‍ വിശദീകരിക്കു ന്നതിനും യാതൊരു മടിയും കാണി ക്കുന്നില്ല ജോസു കുട്ടിയും ഭാര്യ യും.ഒരു അടുക്കള തോട്ടം നിര്‍മിച്ചു എന്നതിലുപരി ആധുനിക കൃഷിരീതിയിലെ സാ ങ്കേതിക സംവിധാനങ്ങള്‍ ഉപ യോഗപ്പെടുത്തി മികച്ച കൃഷി യിടമൊരുക്കി എന്നതിലാണ് ഈ കര്‍ഷകനെ അഭിനന്ദി ക്കേണ്ട ത്. മറ്റു കര്‍ഷക രുടെ കൃഷിയിട ങ്ങള്‍ സന്ദര്‍ശിച്ച് അതില്‍ നിന്നും അനു കരിക്കാവുന്നത് തന്റെ കൃഷിയിട ത്തില്‍ പ്രയോഗിച്ചിരിക്കുന്നു ഈ കര്‍ഷകന്‍.
ഭാര്യ റെജിയും മൂന്നു മക്കളുമടങ്ങിയ കുടുംബം ഈ കൃഷിയിടമൊരുക്കുന്നതിനും പരിപാലിച്ചു പോരുന്നതിനും പിന്തുണയായുണ്ട്. ദിവസവും രാവിലെയും വൈകുന്നേ രവുമുളള ഏതാനും മണിക്കൂറുകള്‍ തങ്ങളുടെ ഈ തോട്ടത്തില്‍ ചെല വഴിച്ച് ആത്മ സംതൃപ്തി നേടുകയാ ണ് ഈ കുടുംബം. ഫോണ്‍: ജോസുകുട്ടി അരീത്ര 8547581569
മിഷേല്‍ പാലക്കോട്ടില്‍