തരിശുപാടത്ത് അതിമധുരം വിളയിച്ചു വനിതാ കൂട്ടായ്മ
തരിശുപാടം കൃഷിക്ക് അനിയോജ്യമായ രീതിയില്‍ മാറ്റിയെടുത്ത് അതില്‍ മധുരം വിളയിച്ചു മാതൃകയാകുകയാണ് കിഴക്കമ്പലം പഞ്ചായത്തിലെ വനിതാ കൂട്ടായ്മ. പത്തേക്കര്‍ തരിശു പാടത്ത് പരീക്ഷ ണാടി സ്ഥാനത്തില്‍ കരിമ്പു കൃഷിയിറക്കിയ ഈ വനിതാ കര്‍ഷക കൂട്ടായ്മയ്ക്ക് ഇനി വിളവെടുപ്പു കാലമാണ്.

'ഹരിത കിഴക്കമ്പലം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ-തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് മാളിയേക്കമോളം, അമ്പുനാട് എന്നീ വാര്‍ഡുകളില്‍ കരിമ്പു കൃഷിയിറക്കിയത്. കേരളത്തിലെ തന്നെ തനതു കരിമ്പ് വിത്തിനമായ 'മാധുരി'യാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. നിലവില്‍ മാളിയേക്കമോളം വാര്‍ഡില്‍ കരിമ്പ് കൃഷിക്കൊപ്പം വിജയകരമായി മത്സ്യകൃഷിയും നടത്തുന്നുണ്ട്.

ജൈവരീതിയില്‍ കൃഷി ചെയ്ത കരിമ്പുകളില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉത്പാദിപ്പിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം. ഒരേക്കറില്‍ നിന്ന് 4000 കിലോ ശര്‍ക്കര ഉത്പാദിപ്പിക്കാന്‍ കഴിയുമെ ന്നാണ് പ്രതീക്ഷ. കിഴക്കമ്പലത്ത് തന്നെ ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കര്‍ഷകര്‍ക്ക് ന്യായ വില നല്‍കി ഏറ്റെടുക്കുകയാണ് പദ്ധതി. ഇത് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റി ലൂടെ കിഴക്കമ്പലത്തെ ജനങ്ങ ള്‍ക്കു തന്നെ ലഭ്യമാക്കുമെന്ന് ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. ഭാവിയില്‍ കരിമ്പു കൃഷി 50 ഏക്കറിലേക്ക് വ്യാപിപ്പി ക്കാനാണ് ട്വന്റി-20 ലക്ഷ്യമിടുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയം മൂലം വന്‍തോതില്‍ കൃഷി നശിച്ച് പ്രതിസന്ധിയിലായ വനിത കര്‍ഷകര്‍ക്ക് ഈ കരിമ്പു കൃഷി വലിയ ആശ്വാസമാണ്. നഷ്ടസാധ്യത ഭയന്ന് എന്തു കൃഷി ചെയ്യുമെന്ന ആശയക്കുഴ പ്പത്തിനി ടെയാണ് കരിമ്പു കൃഷി എന്ന ആശയം ഉദിച്ചതെന്ന് മാളിയേക്ക മോളം കുടുംബശ്രീ- എഡിഎസ് സെക്രട്ടറി ഡെയ്‌സി ജോസ് പറഞ്ഞു. ട്വന്റി 20 വിത്തും വളവും ലഭ്യമാക്കി യതോടെ യാണ് ഒരു പരീക്ഷ ണത്തിനു ധൈര്യം ലഭിച്ചതും, മുന്നോട്ടു വന്നതും. തുടക്ക ത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും തങ്ങളുടെ കൂട്ടായ്മയുടെ പരിശ്രമം ഇപ്പോള്‍ വിജയം കണ്ടിരി ക്കുക യാണെന്ന് ഡെയ്‌സി പറഞ്ഞു. ന്യായ വില ലഭിക്കുമെന്ന് ഉറപ്പുള്ള തിനാല്‍ ഈ കൃഷി ഒരിക്കലും നഷ്ടമല്ല. പൂര്‍ണമായും ജൈവവള ങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തവണ വിളവെടുക്കാ മെന്നാണ് പ്രതീക്ഷയെ ന്നും അവര്‍ പറഞ്ഞു.


ഇതുവഴി മറ്റുള്ളവര്‍ക്ക് മാതൃക യെന്നതിലുപരി ജൈവകൃഷി തിക ച്ചും ലാഭകരമാണെന്നു കൂടി തെളിയി ക്കുക യാണ് ഈ വനിതാ ക്കൂട്ടം. നല്ല ഭക്ഷണ ത്തിലൂടെ നല്ല ആരോഗ്യ മെന്ന ആശയമൊന്നു മാത്രമാണ് കാലഘട്ടത്തിന്റെ ആവ ശ്യമെന്ന തിരിച്ചറിവിലാണ് ഇവര്‍ കൃഷി നടത്തുന്നത്. വരും വര്‍ഷ ങ്ങളില്‍ ഒരു തുണ്ട് ഭൂമിപോലും തരിശായി കിടക്കാതെ വിള സമൃദ്ധി യുടെ കിഴക്ക മ്പലത്ത് ഹരിത വിപ്ല വം തീര്‍ക്കു വാനാണ് കര്‍ഷകരും ട്വന്റി20 ഭരണ സമിതി അംഗങ്ങളും ലക്ഷ്യമിടുന്നത്.

അഞ്ചു വി.
ഫോണ്‍: 8129914102
Email : [email protected]