എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
Tuesday, October 13, 2020 4:10 PM IST
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച്‌വണ്‍ എന്‍വണ്‍ എന്നിവയെക്കുറിച്ചൊക്കെ നമുക്കറിയാം. ഇപ്പോഴിതാ കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു, അന്‍ഹൂയി പ്രവിശ്യകളിലായി 60 ഓളം പേര്‍ക്ക് സിവിയര്‍ ഫീവര്‍ വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (എസ് എഫ്റ്റിഎസ്) ബാധയേറ്റതായി റിപ്പോര്‍ട്ടുകള്‍. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായും വാര്‍ത്തകള്‍. ഇത് ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കോവിഡ്- 19 പോലെ ഒരു പുതിയ വൈറസല്ല എസ്എഫ്റ്റിഎസ്. 2006- ലെ വസന്ത കാലത്ത് ചൈനയിലെ ഒരു ഗ്രാമീണ മേഖലയിലാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 2009 ലാണ് രോഗഹേതുവായ എസ്എഫ്റ്റിഎസ് വൈറസിനെ തിരിച്ചറിയുന്നത്. പിന്നീട് ഇവിടെ നിന്ന് ജപ്പാന്‍, ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നു. 2013-ല്‍ ദക്ഷിണകൊറിയയില്‍ 36 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നാല്‍, 2017 ആയപ്പോഴേക്കും ഇത് 270 ആയി. അതേ സമയം 2010- ല്‍ 71 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ 2016 ആയപ്പോഴേക്കും 2600- തില്‍ പരം ആളുകള്‍ രോഗബാധിതരായി. 2016-17 കാലയളവില്‍ ജപ്പാനില്‍ രോഗബാധിതരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായി.

പൊതുജനാരോഗ്യത്തിനു ഭീഷണി

2018-ലെ ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടു പ്രകാരം ഭാവിയില്‍ പൊതുജനാരോഗ്യത്തിനു ഭീഷണിയായേക്കാവുന്ന രോഗങ്ങളുടെ പട്ടികയിലാണിത്. ഫലപ്രദമായ മരുന്നുകളുടെയും പ്രതിരോധ കുത്തിവയ്പുകളുടെയും അഭാവത്തില്‍ എസ്എഫ്റ്റിഎസ് വൈറസ് പ്രശ്‌നകാരിയാകുമെന്നു സാരം. ഏകദേശം രണ്ടു മുതല്‍ അഞ്ചു ശതമാനം മരണനിരക്കാണ് കൊറോണ വൈറസിന്. ഇതുമായി താരതമ്യം ചെയ്യുബോള്‍ 16 മുതല്‍ 30 ശതമാനം വരെ മരണനിരക്കുള്ള ഈ രോഗം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ചിന്തിക്കാവുന്നതിലപ്പുറമാണ്.

രോഗ ലക്ഷണമില്ല, ഡെങ്കിക്കു സമാനം

ബുണ്യവൈറസ് ഗണത്തിലെ ഫ്‌ളിബോവൈറസ് വിഭാഗത്തില്‍പ്പെട്ട സിവിയര്‍ ഫീവര്‍ വിത്ത് ത്രോംബോസൈറ്റോ പീനിയ സിന്‍ ഡ്രോം വൈറസുകളാണ് (എസ്എഫ്റ്റിഎസ് വൈറസ്) ഈ പനിയുടെ രോഗഹേതു. ഡെങ്കിപ്പനിക്കു സമാനമായ ലക്ഷണങ്ങളോടെയാണ് മനുഷ്യരില്‍ ഇതു പ്രത്യക്ഷപ്പെടുന്നത്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. ആട്, മാന്‍, കന്നുകാലി തുടങ്ങിയ നിശബ്ദവാഹകരായ വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. രോഗാണുവാഹകരായ ഇത്ത രം വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് രക്തമൂറ്റുന്ന ഹീമോഫൈസാലിസ്, ഇ ക്‌സോഡസ്, ഡെര്‍മാസെന്റര്‍ വിഭാഗത്തിലെ പട്ടുണ്ണികള്‍ കടിക്കുന്നതോടെയാണ് മനുഷ്യരിലേക്കു രോഗമെത്തുന്നത്.


കര്‍ഷകര്‍, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍, വനത്തില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരില്‍ രോഗസാധ്യത കൂടുതലാണ്. രോഗബാധിതരായ മനുഷ്യരില്‍ നിന്നു മറ്റു മനുഷ്യരിലേക്കു പകരുന്നവയല്ല എസ്എഫ്ടിഎസ് വൈറസെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രോഗബാധിതരായ മനുഷ്യരുടെ രക്തം, കഫം തുടങ്ങിയവയിലൂടെ മറ്റു മനുഷ്യരിലേക്കും രോഗം പകരുന്നതായി ചൈ നയിലെ പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളായ ഷെങ് ജിദാങ് പിന്നീട് സ്ഥിരീകരിച്ചു.

വൈറസുകള്‍ മനുഷ്യശരീരത്തില്‍ കടന്നുകൂടിയതിനുശേഷം ഏക ദേശം ഏഴു മുതല്‍ 13 ദിവസ ത്തിനു ള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകട മാകും. മറ്റു പനികള്‍ക്കു സമാനമായ ക്ഷീണം, വിശപ്പില്ലായ്മ, ശക്തമായ തലവേദന, പേശീവേദന, ലസികാഗ്ര ന്ഥികളുടെ വീക്കം എന്നിവയാണ് എസ്എഫ്റ്റിഎസിന്റെയും പ്രാരംഭ ലക്ഷണങ്ങള്‍. ചില സാഹചര്യ ങ്ങളില്‍ ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം തുടങ്ങിയ ലക്ഷണ ങ്ങളും പ്രത്യക്ഷ പ്പെടാം. പിന്നീട്, രോഗത്തിന്റെ തീവ്രത കൂടുന്നത നുസരിച്ച് വെളു ത്ത രക്തകോശ ങ്ങളുടെ യും രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ് ലെറ്റുകളു ടെ യും എണ്ണം ക്രമാതീ തമായി കുറ യുന്നു. ഇതിനാല്‍ രോഗിയില്‍ രക്തസ്രാവത്തിന്റെ ലക്ഷ ണങ്ങള്‍ പ്രകടമാ കും. ചില സങ്കീ ര്‍ണ സാഹചര്യങ്ങളില്‍ ഒന്നിലധികം ആന്തരീകാവയങ്ങള്‍ സ്തംഭി ക്കുക യും മരണം വരെ സംഭവിക്കുകയും ചെയ്യാം. ചികിത്സാ കേന്ദ്രീകൃതമായ രോഗനിയന്ത്രണ നടപടികള്‍ക്കപ്പുറം രോഗാണുവാഹകരായ ബാഹ്യപരാദങ്ങളെയും അവ വളരുന്ന ചുറ്റുപാടുകളെയും ഇല്ലാതാക്കാന്‍ ആളുകള്‍ ജാഗ്രത പാലിക്കുന്നിടത്തോളം കാലം ഇത്തരമൊരു വൈറസ് ബാധയെക്കുറിച്ച് നാം പരിഭ്രാന്തരാകേണ്ടതില്ല. ഫോണ്‍: ഡോ. വിജയകുമാര്‍: 94959 00 300.

ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളജ്, മണ്ണുത്തി