ഡാ​ൻ​സ് തെ​റാ​പ്പി​യു​മാ​യി അ​ഡ്വ. വി​ല്ലി ജി​ജോ
ഡാ​ൻ​സ് തെ​റാ​പ്പി​യു​മാ​യി അ​ഡ്വ. വി​ല്ലി ജി​ജോ
Friday, September 24, 2021 4:39 PM IST
തൃ​ശൂ​ർ: രാഷ്ട്രീയം മാത്രമല്ല, തനിക്ക് ഡാൻസും വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ചേ​റൂ​ർ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ അ​ഡ്വ. വി​ല്ലി ജി​ജോ.

ഓ​ട്ടി​സം ബാ​ധി​ച്ച​വ​രെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ജീ​വി​ത​ത്തി​ന്‍റെ മുഖ്യധാരയിലെത്തിക്കുവാൻ ഡാ​ൻ​സ് തെ​റാ​പ്പി​യിൽ സെ​ന്‍റ് ജോ​സ​ഫ് സ്പെ​ഷ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പരിശീലനം കൊടുക്കുകയാണ് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ല്ലി.

ഉ​ഡു​പ്പി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം ക​ലാ​ക്ഷേ​ത്ര​യി​ൽ നി​ന്നും ക്ലാ​സി​ക്ക​ൽ നൃ​ത്തത്തിൽ പരിശീലനം പൂർത്തിയാക്കിയ വില്ലി, ഇ​പ്പോ​ൾ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡാ​ൻ​സ് ബോ​ഡി മൂ​വ്മെ​ന്‍റ് തെ​റാ​പ്പി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​ണ്.

മൂ​ന്നു കോ​ള​ജു​ക​ളി​ൽ നി​ന്നും വി​ഷാ​ദ​രോ​ഗ​ത്താ​ൽ പി​രി​ഞ്ഞു​പോ​രേ​ണ്ടി വ​ന്ന വി​ദ്യാ​ർ​ഥി​കളിൽ ഡാ​ൻ​സ് തെ​റാ​പ്പി കൊ​ണ്ടു​വ​ന്ന മാ​റ്റ​ത്തി​ന്‍റെ ക​ഥ​യാ​ണു വി​ല്ലി​യെ ഈ ​രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ ഡാ​ൻ​സ് ബോ​ഡി മൂ​വ്മെ​ന്‍റ് തെ​റാ​പ്പി​ക്ക് ആ​ദ്യ​മാ​യി വ​ഴി​തെ​ളി​ച്ച ത്രി​പു​ര ക​ശ്യ​പി​ന്‍റെ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക്രി​യേ​റ്റീ​വ് മൂ​വ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​താ​ണ് ഈ ​ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ വി​ല്ലി​യെ പ്രേ​രി​പ്പി​ച്ച​ത്.

ഏ​ഴു വ​ർ​ഷം മു​ന്പു ന​ട​ന്ന സി​എം​ടി​എ​ഐ യു​ടെ ക്യാ​ന്പി​ൽ നി​ന്നും ഡാ​ൻ​സ് ബോ​ഡി മൂ​വ്മെ​ന്‍റ് തെ​റാ​പ്പി​യെ ചി​കി​ത്സാ​രീ​തി​യാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന് ബോധ്യ​മാ​യ​താ​ണു പ്ര​ചോ​ദ​ന​മാ​യ​ത്.


മൗ​ണ്ട് കാ​ൽ​വ​രീ​സ് സ​ന്യാ​സി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ഓ​ട്ടി​സം ബാ​ധി​ത​രാ​യ 40 കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഡാ​ൻ​സ് തെ​റാ​പ്പി ന​ൽ​കി​വ​രു​ന്ന​ത്.
ഇ​വ​രി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ മാ​റ്റ​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നു വി​ല്ലി പ​റ​ഞ്ഞു.



സ​ഹ​ക​ര​ണ​മ​നോ​ഭാ​വം കു​റ​വു​ള്ള കു​ട്ടി​ക​ൾ​ക്ക് ഓ​ർ​മ​ശ​ക്തി വ​ർ​ധി​പ്പി​ക്കുക, നേ​തൃ​പാ​ട​വം ഉ​ണ്ടാ​ക്കി​യെ​ടു​ക്കുക, ഊ​ർ​ജ വ​ർ​ധ​ന​വുണ്ടാക്കുക, ദി​ന​ക്ര​മം ശ​രി​യാ​ക്കാ​ൻ എ​ന്നി​വ​യ്ക്കെല്ലാം ​ഡാ​ൻ​സ് തെ​റാ​പ്പി സ​ഹാ​യി​ക്കു​ന്നു​ണ്ടെന്ന് വില്ലി പറയുന്നു. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​വ​രു​ടെ അ​ധ്യാ​പ​ക​രി​ലും കാ​ര്യ​മാ​യ മാ​റ്റം ഡാ​ൻ​സ് തെ​റാ​പ്പി കൊ​ണ്ടു​വ​ന്നു.

ഡാ​ൻ​സ് തെ​റാ​പ്പി​യോ​ടൊ​പ്പം സ്പീ​ച്ച് തെ​റാ​പ്പി, ഒ​ക്കു​പേ​ഷ​ൻ തെ​റാ​പ്പി, മ​ൾ​ട്ടി സെ​ൻ​സ് തെ​റാ​പ്പി, ഫി​സി​യോ തെ​റാ​പ്പി എ​ന്നി​വ​യും കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​ണ്.

സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഡാ​ൻ​സ് തെ​റാ​പ്പി ലൈ​ഫ് സ്കി​ൽ ട്രെ​യി​നിം​ഗാ​യും ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്രി​യേ​റ്റി​വി​റ്റി എ​ൻ​ഹാ​ൻ​സ്മെ​ന്‍റാ​യും ന​ൽ​കി വ​രു​ന്നു.