ADVERTISEMENT
ADVERTISEMENT
6
Sunday
July 2025
4:43 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
Viral News
Karshakan
"ആവ് ലോണ്‍ റാബിറ്റ് ഫാം' സൗഹൃദ സംരക്ഷണത്തിന്റെ മാത്രം സംരഭം
Thursday, October 21, 2021 12:55 PM IST
കോവിഡ് കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന കൂട്ടുകാർ അനവധിയാണ്. അവിടെ ഇവർ ഒരു മാതൃകയാണ്. സഹപാഠികളായ രണ്ടുപേരുടെ മനസിൽ വിരിഞ്ഞ ആശയം ഒരു കാർഷിക സംരംഭത്തെ വിജയത്തിലെത്തിച്ച ചരിത്രമാണ് ആവ് ലോണ്‍ റാബിറ്റ് ഫാമിനു പറയാനുള്ളത്.
പഠനാനന്തരം നല്ല സൗഹൃദങ്ങളെ കാലയവനികയ്ക്കുള്ളിൽ തള്ളുന്നവർ തീർച്ചയായും കാണേണ്ട നന്മയുടെ ചിത്രം കൂടിയുണ്ടിതിൽ. ഓരോ സൗഹൃദങ്ങളും ഇതുപോലെ ഓരോ കൊച്ചു സംരംഭങ്ങൾക്കു കൂടി തുടക്കമിട്ടാൽ അതു നമ്മുടെ സന്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഗതിമാറ്റം ചില്ലറയായിരിക്കില്ല.
സൗഹൃദസംരക്ഷണത്തിനായി സംരംഭം
മലപ്പുറം ജില്ലയിലെ എടപ്പാളിനു സമീപം അയിലക്കാടാണ് ഇവരുടെ മുയൽഫാം. പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ച രണ്ടുപേർ- എൻജിനീയറായ കോലൊളന്പിലെ അഖിലും ഇലക്ട്രീഷനായ അയിലക്കാട് ചെറുതോട്ടുപ്പുറത്ത് ഗഫൂറും. തങ്ങളുടെ ജോലികൾക്കൊപ്പം സൗഹൃദം കാ ത്തുസൂക്ഷിക്കുന്നതിന് ഒരു കൂട്ടു സംരംഭം വേണമെന്ന ആശയത്തി ലെത്തി. വിജയകരമായ ഒരു മുയൽ വളർത്തൽ സംരംഭത്തിന്റെ തുടക്കമിങ്ങനെ...
പരിശീലനം നേടി അങ്കത്തട്ടിലേക്ക്
ശാസ്ത്രീയ മുയൽവളർത്തലി നെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ പങ്കെടുത്തായിരുന്നു തുടക്കം. അഞ്ചു വർഷം മുന്‍പ് ആരംഭിച്ച സംരംഭം, ഇന്ന് ഈ പ്രദേശത്തു മുയൽ വളർത്തലിലേക്കിറങ്ങുന്ന നിരവധിപേർക്ക് വഴികാട്ടികൂടിയാണ്.
രണ്ടു പേരും രണ്ടു തൊഴിൽ വഴി കളിൽ സജീവമായി തുടരു ന്പോഴും നൂറുകണക്കിനു മുയലുകളെ വളർ ത്തുന്ന സംരംഭത്തിൽ ഒരു തൊഴി ലാളിപോലുമില്ല. നിലവിലെ ജോലി കളെ ബാധിക്കാത്ത വിധം മുയൽ ഫാമിലെ ദൈനംദിന പ്രവർത്തന ങ്ങൾ ക്രമീകരിക്കുന്നു ഇവർ.
ഇന വൈവിധ്യം
അമേരിക്കൻ ബ്ലൂ, അങ്കോറ, വൈറ്റ് ജയന്റ്, സോവിയറ്റ്ചിഞ്ചില, ഗ്രേജ യന്റ് തുടങ്ങി വളരെയേറെ ഇന സവിശേഷതകൾ നിറഞ്ഞ മുയൽ ഫാമാണിത്. അലങ്കാര മുയൽ വളർ ത്തലിനും ഇറച്ചി ആവശ്യങ്ങൾ ക്കുമെല്ലാം ധാരാളം പേരാണ് ഇവിടെയെത്തുന്നത്. വൻകിട കുത്തക കളുടെ കിടമത്സരങ്ങളോ, ഇടപെട ലുകളോ ഇല്ലാത്ത മുയൽ വളർത്തൽ മേഖല നവ സംരംഭകർക്കു മുന്നിൽ സാധ്യതകളുടെ വാതായനങ്ങളാണു തുറക്കുന്നത്.
തികച്ചും ജൈവരീതിയിൽ
തികച്ചും ജൈവരീതിയിൽ വളർ ത്തുന്ന മുയലുകളുടെ ഇറച്ചി സുരക്ഷിതമായി ഭക്ഷിക്കാവുന്നതാ ണ്. പോഷകങ്ങളുടെ മികച്ച കലവറ യും വൈറ്റ് മീറ്റുമായ മുയലിറച്ചി ആരോഗ്യദായക ഭക്ഷണമാണ്.
ഇണചേർക്കൽ ശ്രദ്ധാപൂർവം
ആണ് മുയൽ പൂർണ വളർച്ചയെ ത്താൻ എട്ടുമാസം വരെ വേണം. അഞ്ചര മാസം കഴിഞ്ഞോ അല്ലെങ്കിൽ മൂന്നര കിലോ തൂക്കം വരുന്പോഴോ ആണ് പെണ്‍മുയലുകളെ ഇവിടെ ഇണ ചേർക്കുന്നത്.
ഒന്നു മുതൽ പതിമൂന്നു വരെ കുഞ്ഞുങ്ങൾ ഒരു പ്രസവത്തിലൂടെ ലഭിക്കും. വളരെ ശ്രദ്ധാപൂർവമേ മുയൽ വളർത്ത ലിലേക്ക് കടന്നു വരാവൂ എന്നാണു സ്വന്തം അനുഭവം സാക്ഷിയാക്കി ഇവർക്കു പറയാനുള്ളത്.
വളർത്താനുള്ള ശുദ്ധ ജനുസു കളുടെ വിശ്വസനീയമായ ലഭ്യത തന്നെയാണു പ്രാഥമികമായി പാലി ക്കേണ്ട ജാഗ്രത. ആദ്യഘട്ടത്തിൽ വളർത്താൻ ഒന്നിച്ചെടുത്ത മുയലു കളിൽ ഇംബ്രീഡുകളെ കലർത്തി ചതിച്ച അനുഭവവും ഇവർ വേദന യോടെ പങ്കുവയ്ക്കുന്നുണ്ട്.
പുതിയ സംരംഭകരെ നിലവിലെ സംരംഭകർ ജാഗ്രതയോടെ ചേർത്തു പിടിച്ചാൽ അവരുടെ ഭാവനകളും ഇടപെടലുകളു മെല്ലാം അവരെ വിജയത്തിലേക്കു നയിക്കും. എന്താ യാലും വലിയ സാന്പത്തിക നഷ്ടം തന്നെയാണ് ഒരേ മാതൃ-പിതൃ ഗണത്തിലുൾപ്പെട്ട രക്തബന്ധമുള്ള മുയലുകളെ നല്‍കിയുള്ള ഇംബ്രിഡ് കലർത്തലിൽ ഇവർക്ക് അനുഭ വിക്കേണ്ടി വന്നത്.
പ്രവർത്തന മൂലധനമായി സ്വരുകൂ ട്ടിയ മുഴുവൻ പണവും നഷ്ടപ്പെട്ടു. ആരോഗ്യമില്ലാതെ പിറവിയെടുത്ത മുയലുകൾ ചത്തൊടുങ്ങി. എങ്കിലും വിജയിക്കണമെന്ന ഇവരുടെ ഉറച്ച ലക്ഷ്യം മികച്ച വിജയം തന്നെയാണു പിന്നീടിവർക്കു പകർന്നു നല്‍കിയത്.
സംരംഭകരാകുന്നതിനു മുന്നേ...
തങ്ങൾക്കുണ്ടായ ദുരനുഭവം ഇനിയൊരാൾക്കും വരരുതെന്ന കരു തലും ഇവർക്കുണ്ട്. അതു കൊണ്ടു തന്നെ കഴിയാവുന്നത്ര ഫാമുകൾ സന്ദർശിച്ചു കർഷകരെ കണ്ടു പരിശീലനവും നേടി പ്രായോഗിക അറിവുകൾ സ്വായത്തമാക്കിയതിനു ശേഷമേ ആരും സംരംഭത്തിലേക്കിറ ങ്ങാവൂയെന്നാണ് ഇവർക്കു പറയാനുള്ളത്.
പ്രസവാനന്തര പരിപാലനം
പ്രസവാനന്തരം കുഞ്ഞുങ്ങളെ സുരക്ഷിതമായി പരിപാലിക്കു ന്നതി നായി കൂടുകളിൽ ക്ലോസിംഗ് നെസ്റ്റ് ബോക്സുകൾ ഉപയോഗിക്കുന്നു. ഓ പ്പണ്‍ നെസ്റ്റ് ബോക്സുകൾ കുഞ്ഞു ങ്ങളുടെ സുരക്ഷിതത്വം കുറയ്ക്കുന്ന തായാണ് ഇവരുടെ അനുഭവം.
പലവിധ കാരണങ്ങളാൽ പല പ്പോഴും അസ്വസ്ഥതയോടെ കൂട്ടി ലൂടെ അലക്ഷ്യമായി ഓടുന്ന മുയലു കൾ തടസങ്ങളില്ലാത്ത ഓപ്പണ്‍ നെസ്റ്റ് ബോക്സിലേക്കും ചാടിക്കയറുന്നതു വഴി കുഞ്ഞുങ്ങളുടെ ജീവനും ഭീഷ ണിയാകും.
ചെലവുകുറയ്ക്കുന്ന തീറ്റക്രമം
വളരെ ചെലവു കുറഞ്ഞ രീതിയിൽ ക്രമീകരിക്കപ്പെട്ടതാണ് ഈ ഫാമിലെ തീറ്റക്രമവും. ഒരു നേരം പുല്ലും ഒരു നേരം സമീകൃതാഹാരവും- രണ്ടു നേരമാണു പതിവുതീറ്റ. കാലാവ സ്ഥയ്ക്കനുസരിച്ച് ഭക്ഷണ ക്രമ ത്തിലും മാറ്റമുണ്ട്. വേനലിൽ രാവിലെയാണു പുല്ലു നല്കുന്ന തെങ്കിൽ മഴക്കാലത്തു വൈകിട്ടാണു നല്‍കുക. എങ്ങനെ പോയാലും ഒരു ദിവസം ഒരു മുയലിനു രണ്ടു രൂപയിൽ താഴെ മാത്രമാണു തീറ്റച്ചെലവു വരുന്നത്.
രോഗപ്രതിരോധം
മുയലുകളെ ബാധിക്കുന്ന രോഗങ്ങ ൾക്കെതിരേ സമയബന്ധിത പ്രതി രോധവും അനിവാര്യമാണ്. ശുചിത്വ മില്ലായ്മയിൽ ഫംഗസ് രോഗങ്ങ ളാണു പ്രധാനമായും വരുന്നത്. പാദ വർണം, ഇയർ കാൻഗർ, പാസ്റ്റിലോ സിസ്, കോക്സിഡോസിസ് തുട ങ്ങിയവയൊക്കെ മുയൽ വളർ ത്തലിനെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാണ്.
സംരംഭത്തിലേക്കി റങ്ങു ന്നവർക്കാവശ്യമായ മികച്ച യിനം മുയലുകളെ വളരെ ശ്രദ്ധാ പൂർവ്വം തന്നെ ഇവർ ഉത്പാദിപ്പിച്ചു നല്‍കുന്നുണ്ട്. തുടക്കക്കാർക്ക് വളർത്താൻ ഏറ്റവും ഉത്തമം ചിഞ്ചില ഇനമാണന്നാണ് ഇവർ പറയുന്നത്. ഏതു പരിസ്ഥിതിയുമായും വളരെ വേഗം ഇണങ്ങുന്നതാണ് ചിഞ്ചിലയുടെ പ്രധാന സവിശേഷത.
വളർത്തുന്നതിനായി കൂടുതൽ മുയലുകളെ ആവശ്യമുള്ളവർ മുൻ കൂട്ടി ബുക്കു ചെയ്യണം. ഒരല്പം ക്ഷമയോടെ കാത്തിരിക്കാമെങ്കിൽ മികച്ച വർഗഗുണത്തോടെയുള്ള മുയലുകളെ ഇവിടെ നിന്ന് ഇവർ നല്‍കും. ക്രോസിംഗ് രജിസ്ട്രേഷൻ ഇവിടെ കൃത്യമായി പാലിക്കുന്ന തിനാൽ ഇംബ്രീഡ് വരാതെ വർഗ ഗുണമുള്ള മുയലുകളെ നല്കാൻ സാധിക്കുന്നു.
സുരക്ഷിതഭക്ഷണമെന്നതു വലിയൊരു ആശയമാവുകയാണിന്ന്. അ വിടെയാണ് ഇത്തരത്തിലുള്ള സംരം ഭകരുടെ പ്രസക്തിയും.
ഫോണ്‍: ഗഫൂർ: 9562772009
ലേഖകന്റെ ഫോണ്‍: 9745632828
ADVERTISEMENT
വിളസമൃദ്ധം ഷൈജുവിന്റെ 800 സ്ക്വയര്‍ ഫീറ്റ് ടെറസ്
എണ്ണൂറ് ചതുരശ്ര അടി സ്ഥലത്ത് എന്തെല്ലാം കൃഷി ചെയ്യാം? ഏറിയാല്‍ മൂന്നോ നാലോ തെങ്ങുകൾ, അല്ലെങ്കില്‍
പൊന്നു വിളയിക്കാൻ രാജനുണ്ട് ചില വഴികൾ
കൃഷിയിൽ നഷ്ടക്കണക്കുകൾ മാത്രം പറയുന്നവരുടെ ഇടയിൽ മണ്ണിനെ സ്നേഹിച്ചും കൃഷി ആദായകരമാക്കിയും
സ്വന്തം നാട്ടുചന്തയുമായി ഉഴവൂർ
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോ
ചതിക്കില്ല വെറ്റില, ശശിധരൻ ഹാപ്പി
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി
ശ്രദ്ധിച്ചാൽ പാവലിന് നല്ല വിളവ് കിട്ടും
കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന പച്ചക്കറി ഇനമാണ് പാവൽ. പോഷക സമൃദ്ധവും ഔഷധ ഗുണമേറെയുള
കെവിനും ഗ്രേസിനും ഹെെഡ്രോപോണിക്സിൽ അധികവരുമാനം
വീടിനോടു ചേർന്നുള്ള 12 സെന്റ് സ്ഥലത്ത് ഇലക്കറികളും മൈക്രോ ഗ്രീൻസും പഴവർഗങ്ങളും കൃഷി ചെയ്ത് അ
കൃഷിയിൽ അംഗീകാരം നേടി പിതാവും മകളും
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂ
ചെന്നീരൊലിപ്പിനും കൂന്പുചീയലിനും വേപ്പിൻ പിണ്ണാക്ക്
തെങ്ങിനെ ബാധിക്കുന്ന ചെന്നീരൊലിപ്പിനെയും കൂന്പുചീയലിനെയും ചെറുക്കാൻ രോഗം ബാധിച്ച തെങ്ങ് ഒന്നി
കായീച്ചയ്ക്കു തുളസിക്കെണി
കായീച്ചയെ നശിപ്പിക്കാൻ ഉത്തമമാണ് യൂജിനോൾ അടങ്ങിയിരിക്കുന്ന തുളസി കൊണ്ടുണ്ടാക്കുന്ന കെണി. ഇ
ദേശപ്പെരുമയുടെ തലയെടുപ്പിൽ തലനാടൻ ഗ്രാന്പു
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം മീനച്ചിൽ മലയോരങ്ങളിലെ കർഷകർ കരുതലോടെ പരിപാലിപ്പി
പുത്തൻ ചുവട് വയ്പുമായി ഹെെറേഞ്ച് ഹണി; വിൽക്കാനുണ്ട് അടത്തേൻ
ശുദ്ധമായ തേൻ എന്ന ലേബലിൽ കുപ്പിയിലടച്ച് മാർക്കറ്റിൽ കിട്ടുന്നതെല്ലാം നല്ല തേനാണെന്നു വിചാരിക
മണ്ണിനെ പൊന്നാക്കും ഈ പോലീസുകാരൻ
കാക്കിക്കുള്ളിലെ കലാകാരനെ എന്ന പോലെ കാക്കിക്കുള്ളിലെ കർഷകനെയും അടുത്തറിയാൻ അവസരമുണ്ടായിര
ശതാവരി
ആയുർവേദത്തിൽ ജീവന പഞ്ചമൂല വിഭാഗത്തിൽ ഉൾപ്പെട്ട ശതാവരി അതിപ്രാചീനകാലം മുതൽ തന്നെ ഔഷധമായ
ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ
നഴ്സറികളിൽ നിന്നു ഗ്രാഫ്റ്റ് തൈകൾ വാങ്ങുന്പോൾ ഒട്ടിച്ചു ചേർത്ത ഭാഗം നന്നായി ചേർന്നിരിക്കുന്നു
വെറ്റില കൃഷി
നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം. സാധാരണഗതിയിൽ കേരളത്തി
കരിനൊച്ചി
അണുനാശക സ്വഭാവമുള്ള കരിനൊച്ചി ഏകദേശം നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഔഷധ ചെടിയാണ്. തൊല
വിസ്മയക്കാഴ്ചയായി കോട്ടയം നഗരമധ്യത്തിലെ ഡ്രാഗണ്‍ഫ്രൂട്ട് തോട്ടം
ബേക്കര്‍ സ്കൂളിനു സമീപം സിഎസ്ഐ സഭയുടെ നാലരയേക്കര്‍ ഡ്രാഗണ്‍ കൃഷിത്തോട്ടം വിസ്മയക്കാഴ്ചയാണ
200 മിയാവാക്കി വനങ്ങളൊരുക്കി ചെറിയാന് മാത്യു
കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുനൂറ് മിയാവാക്കി ചെറുവനങ്ങളെ പച്ചപ്പണിയിച്ച
അപൂർവ തോട്ടം ഒരുക്കി എ.ടി. തോമസ്
സ്വന്തം പുരയിടം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്റെയും ഉദാത്ത മാ
വന്യമൃഗങ്ങളെ ഓടിക്കാൻ മൂവർ സംഘത്തിന്റെ "ഫാം ഗാർഡ് ’
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊറുതിമുട്ടുന്ന കേരളത്തിൽ അവയെ പ്രതിരോധിക്കാൻ മലപ്പുറം സ്വദേ
എരിക്ക്
കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒൗഷധ സസ്യമാണ് എരിക്ക്. അതു വെള്ളെരിക്ക്, എരിക്ക് എന്നിങ്ങനെ ര
ഉദയം വാഴ
കർപ്പൂരവള്ളി ഇനം വാഴയ്ക്കു സമാനമാണ് ഉദയം വാഴ. ഒരു കുലയുടെ ശരാശരി തൂക്കം 35 കിലോയോളം വരും. ന
പഴവർഗകൃഷിയിൽ താരമായി ഷിബു
ഭൂമിയല്ല, കൃഷി ചെയ്യാൻ മനസാണു വേണ്ടത്. ആവശ്യത്തിനു സ്ഥലമില്ലാത്തതിനാൽ പെരുവഴിയിൽ പോലും പഴ
സഞ്ചാരികളേ ഇതിലെ, ഇതിലെ... കാണാം കാന്തല്ലൂരിലെ സ്ട്രോബെറി ഫാമുകൾ
ഇടുക്കി ജില്ലയിൽ കാന്തല്ലൂരിലെ ഹരിതാഭമായ മലനിരകളെ വർഷം മുഴുവൻ കുളിരണിയിക്കുന്ന മഞ്ഞിന്റെ
അനോന ചെറിമോയ
ആദ്യകാഴ്ചയിൽ ഇതു സീതപ്പഴം ആണെന്നേ തോന്നുകയുള്ളൂ. എന്നാൽ തെറ്റി, ഇത് വിദേശിയാണ്. പേര് അനോന ചെ
ആരോഗ്യത്തിന് സപ്പോർട്ട് സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെക്സിക
ഈ വാഴത്തോട്ടം വേറെ ലെവലാ...
സ്കൂളുകളായ സ്കൂളുകളെല്ലാം പച്ചക്കറി കൃഷിയും നെൽകൃഷിയും നടത്തുന്പോൾ തികച്ചും വ്യത്യസ്തമായ കൃ
കൃഷിയിൽ അറുപതാണ്ട്
നെല്ലും മീനും തെങ്ങും വാഴയും പച്ചക്കറികളുമടങ്ങുന്ന കുട്ടനാടൻ സംയോജിത കൃഷിയിൽ ആറ് പതിറ്റാണ്ട
ഓർമശക്തി വർധിപ്പിക്കാൻ ബ്രഹ്മി
ഔഷധരംഗത്തെ ഒറ്റയാനും സമാനതകളില്ലാത്ത ഉന്നതനുമാണ് ബ്രഹ്മി. ദേഹകാന്തി, ഓർമശക്തി, ആയുസ് എന്ന
അക്വേറിയം വൃത്തിയാക്കുന്പോൾ
അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്ററുകളും ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
Kerala
2
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
National
3
സംസ്കാരങ്ങൾ ഇടകലരുന്നതിൽ അകലം തടസമാവില്ല: മോദി
International
4
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
5
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
Sports
ADVERTISEMENT
LATEST NEWS
ക്ലബ് ലോകകപ്പ്; ബയേണിനെ തകർത്ത് പിഎസ്ജി സെമിയിൽ
ട്രംപിനെതിരായ പോരാട്ടം; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം: ഗവർണർ
കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കെഎസ്യു കരിങ്കൊടി വീശി
തെലുങ്കാന ഫാക്ടറി സ്ഫോടനം: മരണം 40 ആയി
ADVERTISEMENT
ADVERTISEMENT