ഉ​ദ്യാ​ന​വി​ള​കൃ​ഷി​ക്ക് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ സ​ഹാ​യം
ഉ​ദ്യാ​ന​വി​ള​കൃ​ഷി​ക്ക്  ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ സ​ഹാ​യം
സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ ഹൈ​ടെ​ക് ന​ഴ്സ​റി​ക​ൾ, ചെ​റു​കി​ട ന​ഴ്സ​റി​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​ന്നു.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും പൊ​തു മേ​ഖ​ല​യി​ലും നാ​ലു ഹെ​ക്ട​ർ വ​രെ​യു​ള്ള ഹൈ​ടെ​ക് ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ക്കാ​നാ​ണു സ​ഹാ​യം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഹെ​ക്ട​റി​ന് 10 ല​ക്ഷം രൂ​പ​യും പൊ​തു​മേ​ഖ​ല​യി​ൽ 25 ല​ക്ഷം രൂ​പ​യും ന​ൽ​കും.

ഒ​രു ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള ചെ​റു​കി​ട ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 7.5 ല​ക്ഷം രൂ​പ​യും പൊ​തു​മേ​ഖ​ല​യി​ൽ 15 ല​ക്ഷം രൂ​പ​യും സ​ഹാ​യം ന​ൽ​കും.


സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​രു ഹൈ​ടെ​ക് ന​ഴ്സ​റി​യും നാ​ലു ചെ​റു​കി​ട ന​ഴ്സ​റി​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഈ ​വ​ർ​ഷം ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ന​ഴ്സ​റി​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് പൊ​തു​മേ​ഖ​ല​യി​ൽ 10 ല​ക്ഷം രൂ​പ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യും സ​ഹാ​യം ന​ൽ​കും. കൃ​ഷി​ഭ​വ​നു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്.