ജൈവ വളം ആര്യവൈദ്യ ഔഷധശാലകളിലെ ഔഷധസസ്യങ്ങളുടെ വേസ്റ്റും ഡൈ ക്കോഡർമ, സ്യൂഡോമോണസ്, സീവീഡ് പൗഡറും വൗ പോലെ സസ്യവളർച്ചയ്ക്ക് ആവശ്യമുള്ള വസ്തുക്കളും 12ൽ അധികം മൂലകങ്ങളും അടങ്ങിയ ജൈവവളം ഇൻഫാം മിതമായ നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്.
100 ചാക്കിന് ആവശ്യക്കാരുണ്ടെങ്കിൽ കേരളത്തിലെവിടെയും വാഹന ചെലവില്ലാത്തെ വളം എത്തിച്ചുകൊടുക്കും. കോഴി ക്കോട് ജില്ലയിലെ 60 ഓളം കാർഷിക ഗ്രാമങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക കാർഷിക സംഘങ്ങളും ഇൻഫാമിന്റെ ആഭിമുഖ്യ ത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേന്ദ്ര ഗവണ്മെന്റിന്റെ വിവിധങ്ങളായ പദ്ധതികൾ നബാർഡ് വഴി കർഷകർക്ക് കോഓപ്പറേറ്റീവ് മേഖല യിലൂടെ ലഭ്യമാക്കുന്നതിന്’താമരശേരി അഗ്രികൾച്ചറൽ ഫാർമേഴ്സ് സോ ഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി ഡി 3378 നന്പറോടെ ഇൻഫാം താമരശേരി കാർഷിക ജില്ലയിൽ പ്രവർത്തനമാരംഭിച്ചു.
കർഷകർക്കു മിതമായ പലിശ നിരക്കിൽ വായ്പ നൽകുന്നതിനും വിവിധ കാർഷിക ഗ്രാമങ്ങളിൽ തുടങ്ങുന്ന മിനിയേച്ചർ സംഘങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളും ചെറു കിട സംരംഭങ്ങളും തുടങ്ങുന്ന തിന് ലോണ് നൽകുന്നതിനും അതുവഴി കർഷക ക്ഷേമം ഉറപ്പുവരുത്തുന്ന തിനുമാണ് ഇൻഫാം ലക്ഷ്യമിടുന്നത്.
ഇൻഫാമിന് ലഭിച്ച കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കോഴിക്കോട് ജില്ലയാണ് പ്രവർത്തന പരിധി. പിന്നീട് മലപ്പുറം, വയനാട് കണ്ണൂർ കാസർ ഗോഡ് എന്നീ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.
ക്രമേണ ഫാം ടൂറിസം, പെല്ലറ്റ് ഫാക്ടറി, ഡയറി ഫാം എന്നിവയിലൂടെ നൂറുകണക്കിന് തൊഴിൽ സാധ്യതകളും ഇൻഫാം ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഇൻഫാമിന്റെ താമരശേരി കാർഷിക ജില്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് താമരശേരി കാർഷിക ജില്ല ഡയറക്ടറും തെയ്യപ്പാറ പള്ളി വികാരിയുമായ ഫാ. ജോസ് പെണ്ണാപറന്പിലും റിട്ട. ഹെഡ്മാസ്റ്ററും തികഞ്ഞ കർഷകനും കാർഷിക ജില്ല പ്രസിഡന്റുമായ അഗസ്റ്റിൻ പുളിക്കകണ്ടത്തിലുമാണ്.
ഇവരോ ടൊപ്പം ജില്ലാ സെക്രട്ടറി ജോണ് കുന്നത്തേട്ട്, ട്രഷറർ ബോണി നന്പ്യാപറന്പിൽ, വർക്കിംഗ് സെക്രട്ടറി മാർട്ടിൻ തെങ്ങുംതോട്ടത്തിൽ എന്നിവർ അടങ്ങുന്ന 15 അംഗ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തക്കുന്നു.
ഫോണ് : 9447218586, 8547183300
ജിൽസ് തോമസ്