ക​ല​ക്ക​ന്‍ ഡി​സൈ​നു​മാ​യി ഓ​പ്പോ കെ 12​എ​ക്‌​സ് 5ജി
ക​ല​ക്ക​ന്‍ ഡി​സൈ​നു​മാ​യി ഓ​പ്പോ കെ 12​എ​ക്‌​സ് 5ജി
Thursday, August 8, 2024 12:26 PM IST
സോനു തോമസ്
അ​തി​ശ​യി​പ്പി​ക്കു​ന്ന ഡി​സൈ​നു​മാ​യി ഓ​പ്പോ കെ 12​എ​ക്‌​സ് 5ജി ​വി​പ​ണി​യി​ല്‍. 120ഹെ​ഡ്‌​സ് റി​ഫ്രെ​ഷ്‌​റേ​റ്റു​ള്ള അ​ള്‍​ട്രാ ബ്രൈ​റ്റ് ഡി​സ്‌​പ്ലേ​യു​ടെ വ​ലി​പ്പം 6.67 ഇ​ഞ്ചാ​ണ്. മീ​ഡി​യ ടെ​ക് ഡെ​ന്‍​സി​റ്റി 6300 5ജി ​പ്രൊ​സ​സ​ര്‍ ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്നു.

ഓ​പ്പോ റാം ​എ​ക്‌​സ്പാ​ന്‍​ഷ​ന്‍ ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ച് 8ജി​ബി വ​രെ റോം ​താ​ല്‍​ക്കാ​ലി​ക​മാ​യി റാം ​ആ​ക്കി മാ​റ്റാം. കൂ​ടാ​തെ എ​സ്ഡി കാ​ര്‍​ഡ് എ​ക്‌​സ്പാ​ന്‍​ഷ​ന്‍ 1 ടി​ബി വ​രെ​യു​ണ്ട്. ആ​ന്‍​ഡ്രോ​യി​ഡ് 14 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ള​ര്‍ ഒ​എ​സ് 14 ആ​ണ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം.

വ​ള​രെ ദീ​ര്‍​ഘ​കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന ബാ​റ്റ​റി​യു​ടെ ക​രു​ത്താ​ണ് ഓ​പ്പോ കെ 12 ​എ​ക്‌​സി​നു​ള്ള​ത്. 5,100 എം​എ​എ​ച്ച് ബാ​റ്റ​റി​ക്ക് 45വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് ന​ല്‍​കി​യി​രി​ക്കു​ന്നു. വെ​റും പ​ത്ത് മി​നി​റ്റ് കൊ​ണ്ട് 20% ബാ​റ്റ​റി​യെ​ത്താം. 100% ചാ​ര്‍​ജ് എ​ത്താ​ന്‍ 74 മി​നി​റ്റ് മ​തി.

മൂ​ന്ന് കാ​മ​റ​ക​ളാ​ണ് ഫോ​ണി​ലു​ള്ള​ത്. 32 എം​പി കാ​മ​റ, ര​ണ്ട് എം​പി കാ​മ​റ, കൂ​ടാ​തെ എട്ട് എം​പി സെ​ല്‍​ഫി കാ​മ​റ എ​ന്നി​വ മി​ക​ച്ച പോ​ര്‍​ട്രെ​യ്റ്റു​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്നു. 32 എം​പി കാ​മ​റ ഹൈ ​റെ​സ​ല്യൂ​ഷ​ന്‍ ഫോ​ട്ടോ​ക​ള്‍ എ​ടു​ക്ക​ല്‍ എ​ളു​പ്പ​മാ​ക്കും.


ക​ന​ത്ത വെ​യി​ലി​ലും ഇ​ത് മി​ക​ച്ച റി​സ​ള്‍​ട്ട് ന​ല്‍​കും. ഡ്യൂ​വ​ല്‍ വ്യു ​വീ​ഡി​യോ ആ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. മു​ന്‍, പി​ന്‍ കാ​മ​റ​ക​ള്‍ ഒ​രു​മി​ച്ച് വീ​ഡി​യോ എ​ടു​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും.

മി​ഡ്‌​നൈ​റ്റ് വ​യ​ല​റ്റ്, ബ്രീ​സ് ബ്ലൂ ​എ​ന്നീ ര​ണ്ടു നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 6ജി​ബി റാം + 128​ജി​ബി റോം ​അ​ല്ലെ​ങ്കി​ല്‍ 8ജി​ബി റാം + 256​ജി​ബി റോം ​എ​ന്നി​ങ്ങ​നെ ഡി​വൈ​സ് ല​ഭ്യ​മാ​ണ്.

ഒ​പ്പോ കെ 12 ​എ​ക്‌​സ് 5ജി 12,999 ​രൂ​പ (6ജി​ബി+128​ജി​ബി), 15,999 (8ജി​ബി+256​ജി​ബി) എ​ന്നീ ര​ണ്ട് വേ​രി​യന്‍റുക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഫ​ളി​പ്കാ​ര്‍​ട്ട്, ഓ​പ്പോ ഇ-​സ്റ്റോ​റ്, പ്ര​മു​ഖ റീ​ട്ടെ​യ്ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു വാ​ങ്ങാം.