ശബരിമലയിൽ ചിക്കൻപോക്സും പനിയും പടരുന്നു
ശബരിമലയിൽ ചിക്കൻപോക്സും പനിയും പടരുന്നു
ശബരിമല: ശബരിമലയിൽ ചിക്കൻപോക്സും പനിയും പടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സന്നിധാനത്തെ സർക്കാർ ആശുപത്രിയിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലുമായി ഏഴിലധികം പേരാണ് ചിക്കൻപോക്സുമായി ചികിത്സ തേടിയെത്തിയത്. ശബരിമലയിലെ വ്യാപാര സ്‌ഥാപനങ്ങളിലും ഹോട്ടലുകളിലും ദേവസ്വം ബോർഡിന്റെ സ്‌ഥാപനങ്ങളിലും ദിവസനവേതനത്തിന് ജോലിചെയ്യുന്നവരിലാണ് ചിക്കൻപോക്സ് അസുഖം കണ്ടെത്തിയത്. ശബമലയിൽ താത്ക്കാലികമായി ജോലിക്കെത്തുന്നവർ ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്ന വ്യവസ്‌ഥയുണ്ടെങ്കിലും ഇത് പലരും പാലിക്കുന്നില്ല. ചിക്കൻ പോക്സ് പോലെയുള്ള രോഗത്തെന്റെ അണുക്കൾ ശരീരത്തിൽ പേറിയാണ് പലരും ജോലിക്കെത്തിയിരിക്കുന്നതായി സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ പരിശോധനകൾ കർശനമാക്കാനും നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പിന്റെ നോഡൽ ഓഫീസർ ഡോ. ജി. സുരേഷ് ബാബു പറഞ്ഞു. ചിക്കൻപോക്സിനോടൊപ്പം പനിയും സന്നിധാനത്ത്് പടരുകയാണ്. പകലത്തെ ചൂടും രാത്രിയിലെ മഞ്ഞും അസഹ്യമായ പൊടിശല്യവുമാണ് ഇതിന് കാരണമാകുന്നത്. ഇതൊടോപ്പം കൊതുകിന്റെ ശല്യവും ഏറെയാണ്. ശബരിമല നടപ്പന്തലിന്റെ കിഴക്കുവശത്തുള്ള കൊപ്രാക്കളത്തിൽ ചിരട്ടകൾ മലപോലെ കിടക്കുകയാണ്. ചിരട്ടകളിൽ വെള്ളമുള്ളതിൽ കൊതുകുകൾ പെരുകുകയാണ്. ചിരട്ടകൾ മാറ്റാനുള്ള യാതൊരു നടപടിയും ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്ന്് ഉണ്ടാകുന്നില്ല. കൊപ്രാ ലേലത്തിലെടുക്കുന്ന കരാറുകാരൻ തന്നെ ചിരട്ടകൾ മാറ്റണെന്ന വ്യവസ്‌ഥയുണ്ടെങ്കിലും കരാറുകാരൻ ഇതിന് തയാറാകുന്നില്ല.


മുൻകാലങ്ങളിൽ ചിരട്ടകൾ കത്തിക്കുമായിരുന്നു. എന്നാൽഗുരുതരമായ പാരിസ്‌ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതുമൂലം കത്തിക്കുന്നത് നിർത്തിവച്ചിരിക്കുകായാണ്. ചിരട്ടകൾ കൂടിക്കിടക്കുന്നതിനടുത്താണ് വെടിപ്പുരയം വെടിവഴിപാടും നടത്തുന്നത്. ഇത് വലിയ ദുരന്തമുണ്ടാക്കുമെന്ന് അഗ്നിശമനാ സേനാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകത്തിനാൽ പ്രതിഷധം ശക്‌തമാണ്. തീർഥാടക തിരക്കുവർധിക്കുന്നതനുസരിച്ച് പനിയും മറ്റ് പകർച്ചവ്യാധികളും സന്നിധാനത്ത് പടരുകയാണ്. ഇതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങുണ്ടാകുമെന്ന് പറയപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.