ജീരകത്തിൽ മണ്ണ് കണ്ടെത്തി
ജീരകത്തിൽ മണ്ണ് കണ്ടെത്തി
ശബരിമല: ശബരിമലയിലേക്കു കൊണ്ടുവന്ന ജീരകത്തിൽ മണ്ണ് കണ്ടെത്തിയതിനെത്തുടർന്നു തിരിച്ചയച്ചു. സന്നിധാനത്തെ പ്രശസ്ത വഴിപാടുകളായ അരവണ, ഉണ്ണിയപ്പം എന്നിവ ഉത്പാദിപ്പിക്കുന്നതിനു കൊണ്ടുവന്ന രണ്ടായിരം കിലോ ജീരകത്തിലാണു 20 ശതമാനം മണ്ണ് കണ്ടെത്തിയത്.

പമ്പയിൽവച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉദ്യോഗസ്‌ഥരാണ് ജീരകം വന്ന ലോറികൾ പരിശോധിച്ചത്. ലോറിയിലെ ഏറ്റവും താഴത്തെ തട്ടിലുള്ള പായ്ക്കറ്റ് ജീരകം പരിശോധിച്ചപ്പോഴാണു മണ്ണിന്റെ അംശം കണ്ടെത്തിയത്. തുടർന്നു പമ്പയിലും പത്തനംതിട്ടയിലുമുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലാബുകളിൽ നടത്തിയ പരിശോധനയിലാണു മണ്ണിന്റെ അളവ് കൃത്യമായി അറിഞ്ഞത്. സംസ്‌ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്‌ഥാപനത്തിൽനിന്നാണു ജീരകം ദേവസ്വംബോർഡ് വാങ്ങുന്നത്. എന്നാൽ രേഖകളിൽ പൊതുമേഖലാ സ്‌ഥാപനമാണെങ്കിലും ജീരകം വിതരണം ചെയ്യുന്നതുംമറ്റും ചില വ്യക്‌തികളാണെന്നു പറയപ്പെടുന്നു.


കഴിഞ്ഞയിടെ മെസിലേക്കു കൊണ്ടുവന്ന അരി പരിശോധിച്ചപ്പോഴും ഗുണനിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തിയിരുന്നു. വഴിപാടു സാധനങ്ങൾ ഗുണമേന്മയുള്ളതായിരിക്കണമെന്നു ഹൈക്കോടതിയുടെ പ്രത്യേക നിർദേശമുള്ളപ്പോഴാണ് ഇത്തരം തട്ടിപ്പുകൾ സന്നിധാനത്തു നടന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.