Tax
Services & Questions
വോളന്‍ററി റിട്ടയർമെന്‍റിന് ഇനി പ്രസക്തിയില്ല
വോളന്‍ററി റിട്ടയർമെന്‍റിന്  ഇനി പ്രസക്തിയില്ല
എ​യ്ഡ​ഡ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി 10-8-1962 ആ​ണ്. ഞാ​ൻ 31-3-2019ൽ ​വിരമി ക്കും. എ​നി​ക്ക് 35 വ​ർ​ഷം സ​ർ​വീ​സു​ണ്ട്.എ​നി​ക്ക് 1-10-2018 മു​ത​ൽ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? എ​ങ്കി​ൽ ഞാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ കൊ​ടു​ക്കേ​ണ്ട​ത്?.
ലി​ല്ലി ജെ​യിം​സ്, മു​ണ്ട​ക്ക​യം

താ​ങ്ക​ളു​ടെ ജ​ന​ന​ത്തീ​യ​തി 10-8-1962 ആ​യ​തു​കൊ​ണ്ട് താ​ങ്ക​ളു​ടെ സൂ​പ്പ​ർ അ​ന്വേ​ഷ​ൻ തീ​യ​തി 31-8-2018 ൽ ​അ​വ​സാ​നി​ക്കും. അ​തി​നു​ശേ​ഷം 31-3-2019 വ​രെ​യു​ള്ള സ​ർ​വീ​സ് എ​ന്നു പ​റ​യു​ന്ന​ത് എ​ക്സ്റ്റ​ൻ​ഡ​ഡ് സ​ർ​വീ​സാ​ണ്. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​ഴി​കെ ഒ​രു അ​വ​ധി​ക്കും താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ല. ശ​രി​ക്കും 31-8-2018 തീ​യ​തി​യോ​ടെ താ​ങ്ക​ളു​ടെ സ​ർ​വീ​സ് അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നു​ശേ​ഷം മ​റ്റേ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​വ​ധി​ക്ക് താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ല. മ​റ്റേ​തെ​ങ്കി​ലും അ​വ​ധി എ​ടു​ത്താ​ൽ സ​ർ​വീ​സ് അ​വ​സാ​നി​ക്കും. അ​തി​നാ​ൽ വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​നു​ള്ള പ്ര​സ​ക്തി​ത​ന്നെ ഇ​ല്ല. മാ​ത്രവു​മ​ല്ല വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റി​ന് മൂന്നു മാ​സം മു​ന്പെ​ങ്കി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.