Tax
Services & Questions
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
ഡിഎ വർധിപ്പിച്ച കാലയളവിൽ വിരമിച്ചവർക്കും ലഭിക്കും
30-/11-/2017ൽ ​ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി വിരമിച്ചയാ​ളാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ത​ന്നെ 2018 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ല​ഭി​ച്ചു. ഗ്രാ​റ്റുവി​റ്റി ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 14 ശ​ത​മാ​നം ഡി​എ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ​ക്കു​കൂ​ട്ടി​യ​ത്. എ​ന്നാ​ൽ 7-6-2018 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം ഡി​എ 15 ശ​ത​മാ​നം ആ​യി. 1-7-2017 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ല​ഭി​ക്കാ​നു​ണ്ട്. ഇ​തി​ൻ​പ്ര​കാ​ര​മു​ള്ള പെ​ൻ​ഷ​ന് അഞ്ചു മാ​സ​ത്തെ ഡി​എ കു​ടി​ശി​ക ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ക​യു​ണ്ടാ​യി. എ​ന്‍റെ ഗ്രാ​റ്റുവി​റ്റി /ഡി​സി​ആ​ർ​ജി​ക്ക് 15 ശ​ത​മാ​നം ഡി​എ ക​ണ​ക്കാ​ക്കി ല​ഭി​ക്കേ​ണ്ട​ത​ല്ലേ? ഞാ​ൻ അ​തി​നു​വേ​ണ്ടി അ​പേ​ക്ഷന​ൽ​കേ​ണ്ട​തു​ണ്ടോ? ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?
മോ​ൻ​സി പോ​ൾ,
കൂ​ത്താ​ട്ടു​കു​ളം

ഡി​സി​ആ​ർ​ജി/ ഗ്രാ​റ്റുവി​റ്റി ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തോ​ടു​കൂ​ടി ആ ​പീ​രി​യഡി​ലെ ഡി​എ​യും കൂ​ടി കൂ​ട്ടി​യാ​ണ് ഡി​സി​ആ​ർ​ജി നി​ർ​ണ​യി​ക്കു​ന്ന​ത്. താ​ങ്ക​ൾ വിരമിച്ച സ​മ​യ​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 14 ശ​ത​മാ​നം ഡി​എ ആ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്. ഡി​എ​യു​ടെ വ​ർ​ധ​ന​വ് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​കു​ന്പോ​ൾ ആ ​കാ​ല​യ​ള​വി​ൽ വിരമിച്ചവർക്കും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. സാ​ധാ​ര​ണ ഈ ​വ​ർ​ധ​ന​അ​ക്കൗ​ണ്ടന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ത​ന്നെ ക​ണ​ക്കാ​ക്കി അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഇ​ന്‍റി​മേ​ഷ​ൻ കൊ​ടു​ക്കാ​റു​ണ്ട്. അ​തി​നാ​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് ഉ​ത്ത​ര​വു ല​ഭി​ക്കാ​ൻ​വേ​ണ്ടി കാ​ത്തി​രി​ക്കു​ക. കൂ​ടു​ത​ൽ താ​മ​സം നേ​രി​ട്ടാ​ൽ പി​പി​ഒ ന​ന്പ​ർ സ​ഹി​തം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ം.