x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ സജീവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

കൊച്ചി ബ്യൂറോ
Published: November 24, 2026 11:09 AM IST | Updated: November 24, 2026 11:09 AM IST

സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസ് പ്രതി സുഹൈല്‍ സജീവിന്‍റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാള്‍ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സുഹൈല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബില്‍ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കാന്‍ പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരം സുഹൈല്‍ മദ്യപിച്ച മൂന്നു ബാറുകള്‍ക്കെതിരെയും എക്‌സൈസ് നടപടി എടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മദ്യപിച്ച് അമിതവേഗത്തില്‍ 19കാരനായ സുഹൈല്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്നു പേര്‍ മരിച്ചത്. സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് നവംബര്‍ 16ന് ആണ് സുഹൈല്‍ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയത്.

അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല്‍ പ്രതി മദ്യലഹരിയിലായിരുന്നു. മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാര്‍ ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു. പിന്നീട് രാത്രിയില്‍ നെടുമ്പാശേരിയിലെ ബാര്‍ ഹോട്ടലില്‍ നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്‍റെയും മദ്യപിച്ചതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ എക്‌സൈസ് ശേഖരിച്ചിരുന്നു.

Tags : SuhailSajeev NedumbasseryAccident ExciseDepartment Arrest

Recent News

Corehub Up