സിജെപി നേതാക്കൾ
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിൽ സംവദിക്കാൻ കോക്രോച്ച് ക്ലബുകള്‍ എന്ന പേരിൽ വേദിയൊരുക്കി സിജെപി. ഞായറാഴ്ചയാണ് പുതിയ പദ്ധതിയെ കുറിച്ച് സിജെപി വ്യക്തമാക്കിയത്.
യുവാക്കൾക്ക് മഹാത്മാ ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങളിലൂടെ സംവദിക്കാനും, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തത്സമയ പ്രകടനങ്ങൾ നടത്താനും കോക്രോച്ച് ക്ലബുകളിലൂടെ സാധിക്കുമെന്നാണ് സിജെപി അവകാശപ്പെടുന്നത്.
ഒരു യുവജന പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ആദ്യത്തെ ആക്ഷേപഹാസ്യ സ്വഭാവമുള്ള സ്ഥിരമായ ഓഫ്ലൈൻ കേന്ദ്രമാണ് കോക്രോച്ച് ക്ലബ്. ഇവിടെ ഇന്ത്യൻ യുവാക്കൾക്ക് സംവാദങ്ങളിൽ പങ്കെടുക്കാനും, സിനിമകൾ കാണാനും, പരീക്ഷകൾക്കായി പഠിക്കാനും, സ്റ്റാൻഡ്-അപ്പ് കോമഡി ആസ്വദിക്കാനും കഴിയുമെന്നും പാർട്ടിയുടെ സഹ-കൺവീനർ സൗരവ് ദാസ് അറിയിച്ചു.
യുവജനങ്ങൾ എപ്പോഴും ഗൗരവത്തോടെ മാത്രമുള്ള മനുഷ്യരല്ലെന്നും അതുകൊണ്ടു തന്നെ അവർക്ക് ചിരിക്കാനും ചിന്തിക്കാനും ആശ്വസിക്കാനുമുള്ള ഇടമായി ക്ലബ് മാറുമെന്നും സൗരവ് ദാസ് വ്യക്തമാക്കി. തങ്ങൾ യുവാക്കൾ, കോക്രോച്ച് ക്ലബിൽ വച്ച് ഇന്ത്യയുടെ ആശയം രൂപപ്പെടുത്തും. ഇതാണ് ക്ലബിന്റെ മുദ്രവാക്യം.
Tags : CJP SauravDas CockroachClub NewDelhi NewsUpdate Headlines