x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​കീ​ർ​ത്തി കേ​സ്; ധ്രു​വ് റാ​ഠി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

വെബ് ഡെസ്ക്
Published: November 23, 2026 06:19 PM IST | Updated: November 23, 2026 06:20 PM IST

ധ്രു​വ് റാ​ഠി

ന്യൂ​ഡ​ൽ​ഹി: ധ്രു​വ് റാ​ഠി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഡ​ൽ​ഹി കോ​ട​തി. 2018ൽ ​ഫ​യ​ൽ ചെ​യ്ത അ​പ​കീ​ർ​ത്തി കേ​സി​ലാ​ണ് ന​ട​പ​ടി. ഐ ​സ​പ്പോ​ർ​ട്ട് ന​രേ​ന്ദ്ര മോ​ദി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ സ്ഥാ​പ​ക​ൻ വി​കാ​സ് പാ​ണ്ഡെ​യാ​ണ് ധ്രു​വ് റാ​ഠി​ക്കെ​തി​രാ​യ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ധ്രു​വ് റാ​ഠി വീ​ഡി​യോ​യി​ലൂ​ടെ ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് വി​കാ​സ് പാ​ണ്ഡെ​യു​ടെ പ​രാ​തി. ഡ​ൽ​ഹി സാ​കേ​ത് കോ​ട​തി​യി​ലെ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

കോ​ട​തി നേ​ര​ത്തെ ര​ണ്ട് ത​വ​ണ ജാ​മ്യം ല​ഭി​ക്കു​ന്ന വാ​റ​ണ്ടു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ധ്രു​വ് റാ​ഠി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കും.

Tags : NewDelhi DhruvRathee NewsUpdate Headlines Deepika

Recent News

Corehub Up