x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ​യി​ൽ നി​ന്ന് ഇ​നി നേ​പ്പാ​ളി​ലേ​ക്ക് ട്രെ​യി​ൻ കു​തി​ക്കും; സ​ർ​വീ​സ് 28 മു​ത​ൽ

ദീ​പി​ക ലേ​ഖ​ക​ൻ
Published: November 23, 2026 04:17 PM IST | Updated: November 23, 2026 04:17 PM IST

ന​രേ​ന്ദ്ര മോ​ദി​യും നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ​യും

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യേ​യും നേ​പ്പാ​ളി​ലെ ജ​ന​ക്പൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യും നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ​യും ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​യോ​ധ്യ ക​ന്‍റോ​ൺ​മെ​ന്‍റി​ൽ നി​ന്ന് ജ​ന​ക്പൂ​ർ ധാ​മി​നെ ബ​ന്ധി​പ്പി​ക്കു​ന്ന 604 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് ഇ​രു​പ്ര​ധാ​ന​മ​ന്ത്രി​മാ​രും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. 

സ​ര​യു-​ക​മ​ല എ​ക്സ്പ്ര​സ് എ​ന്ന പേ​രി​ലു​ള്ള ട്രെ​യി​ൻ സ​ർ​വീ​സി​ലൂ​ടെ ഇ​ന്ത്യ​യി​ലെ സ​ഞ്ചാ​രി​ക​ൾ​ക്ക് 19 മ​ണി​ക്കൂ​ർ ട്രെ​യി​ൻ യാ​ത്ര​യി​ലൂ​ടെ നേ​രി​ട്ടു നേ​പ്പാ​ളി​ലെ​ത്താം. നി​ല​വി​ലു​ള്ള മ​റ്റു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പോ​ലെ നേ​പ്പാ​ളി​ലെ​ത്താ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നു​ക​ൾ മാ​റി മാ​റി സ​ഞ്ച​രി​ക്കേ​ണ്ടി​വ​രി​ല്ല. 28 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ആ​ഴ്ച​യി​ലൊ​രി​ക്ക​ലാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. അ​യോ​ധ്യ മു​ത​ൽ നേ​പ്പാ​ൾ വ​രെ പ​ത്ത് സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. 

ഐ​തി​ഹ്യ​പ്ര​കാ​രം ശ്രീ​രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യി അ​യോ​ധ്യ​യും സീ​ത​യു​ടെ നേ​പ്പാ​ളി​ലെ ജ​ന്മ​സ്ഥ​ല​മാ​യി ജ​ന​ക്പൂ​ർ ധാ​മും വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വീ​സ് ആ​ത്മീ​യ ടൂ​റി​സ​ത്തി​നു ഗു​ണ​മാ​കും. നേ​പ്പാ​ളി​ലേ​ക്കെ​ത്താ​ൻ വീ​സ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടോ സാ​ധു​വാ​യ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളോ കൈ​യി​ൽ ക​രു​തി​യാ​ൽ മ​തി. 

Tags : IndiaNepalRailway TrainService RailConnectivity India Nepal NarendraModi BalendraShah

Recent News

Corehub Up