ധ്രുവ് റാഠി
ന്യൂഡൽഹി: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018ൽ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് നടപടി. ഐ സപ്പോർട്ട് നരേന്ദ്ര മോദി എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകൻ വികാസ് പാണ്ഡെയാണ് ധ്രുവ് റാഠിക്കെതിരായ കേസ് ഫയൽ ചെയ്തത്.
ധ്രുവ് റാഠി വീഡിയോയിലൂടെ തനിക്കെതിരെ അപകീർത്തികരമായ വ്യാജപ്രചരണം നടത്തിയെന്നാണ് വികാസ് പാണ്ഡെയുടെ പരാതി. ഡൽഹി സാകേത് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് വാറണ്ട് പുറപ്പെടുവിച്ചത്.
കോടതി നേരത്തെ രണ്ട് തവണ ജാമ്യം ലഭിക്കുന്ന വാറണ്ടുകൾ പുറപ്പെടുവിച്ചെങ്കിലും ധ്രുവ് റാഠി ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഡിസംബർ മൂന്നിന് കേസിൽ വീണ്ടും വാദം കേൾക്കും.
Tags : NewDelhi DhruvRathee NewsUpdate Headlines Deepika