ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ടും​ബ​സം​ഗ​മ​വും ഭ​വ​ന നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും
Monday, November 12, 2018 11:23 PM IST
കു​വൈ​ത്ത്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ന​വം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച ക​ബ്ദി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം അം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും വ്യ​ത്യ​സ്ത​യാ​ർ​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ളം ക​ട​ന്നു പോ​യ കൊ​ടി​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മാ​റി​നി​ന്നി​രു​ന്ന പ്ര​വാ​സ സ​മൂ​ഹ​ത്തി​നു ഹൃ​ദ്യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു ഈ ​കു​ടും​ബ സം​ഗ​മം.

കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ട​ന ന​ട​ത്തി വ​രു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി സ​ഹോ​ദ​ര​ന് ഒ​രു വീ​ട് എ​ന്ന പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ൻ​ഡോ അ​റ​ബ് കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സി​സ് നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​ജി​ത്, കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കെ ​മാ​ത്യു, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യ് മു​ണ്ട​ക്കാ​ട്ട് ജോ​ർ​ജി മാ​ത്യു എ​ന്നി​വ​ർ ഈ ​സം​രം​ഭ​ത്തി​നു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട്ട​മാ​യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന അ​ർ​ഹ​രാ​യ ഇ​ടു​ക്കി നി​വാ​സി​ക​ൾ​ക്ക് പ​ര​മാ​വ​ധി വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​കൊ​ണ്ട് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ്ര​ഥ​മ സം​രം​ഭം എ​ന്ന നി​ല​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. അ​തി​ൽ ആ​ദ്യ​ത്തെ വീ​ടി​ന്‍റെ നി​ർ​മാ​ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ തു​ട​ങ്ങു​ന്ന​താ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ ട്ര​ഷ​റ​ർ ബി​ജോ​യ് കു​ര്യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോം ​ഇ​ട​യൊ​ടി​യി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജീ​ഷ് ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി ഷം​ല ബി​ജു, മ​റ്റു ക​മ്മീ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ