സ്തനാര്‍ബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Tuesday, December 11, 2018 4:34 PM IST
ഫഹാഹീല്‍: മലയാളി മോംസ് മിഡില്‍ ഈസ്റ്റ് കുവൈത്ത് ചാപ്റ്റര്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ടം സംഘടിപ്പിച്ചു. ശിഫ അല്‍ ജസീറ ഫഹാഹീല്‍ ശാഖയില്‍ നടന്ന പരിപാടിക്ക് എം.എം.എം.ഇയുടെ അമരക്കാരായ അമൃത അമല്‍, ദില്‍ന ഷനോജ്, സാബിറ ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശിഫ അല്‍ ജസീറ ജനറല്‍ മാനേജര്‍ റസ്‌വാന്‍ അബ്ദുല്‍ ഖാദര്‍, മലയാളി മോംസ് അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണം നിര്‍വഹിച്ചു. കുവൈറ്റ് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഡോ. സുസോവന സുജിത് നായര്‍ സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുന്നതിനെ പറ്റിയും തടയാനുള്ള മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ചു. ഡോ. സരിത, ഡോ. സതീജ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍