ദുബായിൽ ജിസിസി - കെ എംസിസി ചൗക്കി മേഖല ഗ്രാൻഡ് മീറ്റ് മാർച്ച് ഒന്നിന്
Saturday, February 23, 2019 7:55 PM IST
ദുബായ്: ജിസിസി - കെ എംസിസി ചൗക്കി മേഖല ഗ്രാൻഡ് മീറ്റ് മാർച്ച് ഒന്നിന് (വെള്ളി) ദുബായിലെ സബീൽ പാർക്കിൽ നടക്കും.

കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യ , വിദ്യാഭാസ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്തി ഏറെ ജനശ്രദ്ധ നേടി മുന്നേറുന്ന ജിസിസി- കെ എം സി സി ചൗക്കി മേഘല കമ്മിറ്റിയുടെ ദുബായിലെ രണ്ടാമത്തെ മീറ്റാണ് ദുബായ് സബീൽ പാർക്കിൽ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

പരിപാടിയുടെ ലോഗോ പ്രകാശനം ദുബായിൽ നടന്ന ചടങ്ങിൽ കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എംഎൽഎ ദുബായ് കെ എംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക് നൽകി പ്രകാശനം ചെയ്തു. ദുബായ് കെ എംസിസി കാസർഗോഡ് മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ, ട്രഷറർ സത്താർ ആലമ്പാടി, ഓർഗനൈസിംഗ് സെക്രെട്ടറി സിദ്ദിഖ് ചൗക്കി ജിസിസി- കെ എം സി സി ചൗക്കി മേഖല ട്രഷറർ നസീർ ഐവ, ദുബായ് കെ എംസിസി മൊഗ്രാൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയുടെ വിജയത്തിനായി 15 അംഗ സ്വാഗതസംഗം കമ്മിറ്റി രൂപികരിച്ചു. ചെയർമാനായി മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിനെയും ജനറൽ കൺവീനറായി സിദ്ദിഖ് ചൗക്കിയെയും ജോയിന്‍റ് കൺവീനർമാരായി നസീർ ഐവ ,സലിം കടപ്പുറം , ഹമീദ് റാസൽ ഖൈമ, ഖലീൽ മദ്രസ വളപ്പിൽ , ഖലീൽ ചൗക്കി ,സാബിത് ചൗക്കി ,ജംഷി മൂപ്പാ ,ഷുഹൈബ് ഫുജൈറ, തഹ്‌ശി മൂപ്പാ ബഷീർ പള്ളത്തിൽ , ബീരാൻ ഐവ, മജീദ് അർജാൽ , നിസാം ചൗക്കി നെയും ഗവേണിംഗ് മെബർമാരായി സത്താർ ചൗകിയെയും ഹനീഫ് ഒമാനെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലാം കന്യാപ്പാടി