എന്റെ പോരക്കെ വോട്ട് - കണ്ണൂര്‍ ജില്ലാ സംഗമം
Sunday, April 21, 2019 2:44 PM IST
കുവൈറ്റ്: രാജ്യത്തെ സ്വതന്ത്ര പരമാധികാരമതേതരജനാധിപത്യ റിപ്പബ്ലിക്കായി നില നിര്‍ത്തുന്നതിനായി മോദി സര്‍ക്കാറിനെ തിരിച്ചുവരാന്‍ സാധിക്കാത്ത വിധം പുറത്താക്കണമെന്നും അതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ കേരള കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച് ''എന്റെ പൊരെക്കെ വോട്ട്'' എന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ വലിയ കക്ഷിയാകാന്‍ സാധ്യതയുള്ള ഏക ബിജെപി ഇതര പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയുകയുള്ളു.. പരിപാടിയില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയിഷ പി ടി പി അധ്യക്ഷത വഹിച്ചു.

ഫര്‍വാനിയ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ ബി.പി കേന്ദ്ര വൈസ് പ്രസിഡന്റ് റഹ്മാന്‍, ഒഐസിസി ദേശീയ സെക്രട്ടറി പ്രേംസണ്‍ കായംകുളം, കെഎംസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുസമ്മില്‍, ഒഐസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് അപ്പക്കന്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ കരിവള്ളൂര്‍, യൂ.ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആയ കെ സുധാകരന്‍ ,കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തെരഞ്ഞെടുപ്പ് സന്ദേശം അറിയിച്ചു. ജസീല്‍ ചെങ്ങളാന്‍ സ്വാഗതവും .ഫൈസല്‍ കെ വി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍