പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് റി​യാ​ദി​ൽ
Monday, April 22, 2019 10:49 PM IST
റി​യാ​ദ്: ക​ലാ​സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ റി​യാ​ദി​ലെ ത​റ​വാ​ട് കു​ടും​ബ കൂ​ട്ടാ​യ്മ പ​തി​മൂ​ന്നാം വാ​ർ​ഷി​കം ’സ​ർ​ഗ​നി​ശ 2019’ റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മു​ള്ള എ​ന്പ്ര​ത്തൊ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ൽ വി​പു​ല​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ലോ​ക പ്ര​ശ​സ്ത മ​ജീ​ഷ്യ​നും പ്ര​ചോ​ദ​ക പ്ര​സം​ഗി​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ക്കു​ന്നു. ച​ട​ങ്ങി​ൽ വ​ച്ചു ത​റ​വാ​ടി​ന്‍റെ ബെ​സ്റ് പ​ബ്ലി​ക് ഒ​ബ്സെ​ർ​വ​ർ അ​വാ​ർ​ഡ് പ്ര​ഫ. മു​തു​കാ​ടി​നു സ​മ്മാ​നി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ത​റ​വാ​ട് സ​ർ​ഗ​നി​ശ 2019’ ൽ ​അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ’മ​ല​യാ​ളം’ കൊ​ച്ചു​കു​രു​ന്നു​ക​ളു​ടെ മ​ഴ​വി​ൽ കൂ​ട്ടം, ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നു​ള്ള ആ​ദ​ര​മാ​യി ’ഉ​ണ്ണി വ​ന്ന ദി​വ​സം’ എ​ന്ന ല​ഘു​നാ​ട​കം, പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ "​മോ​ൾ​ഡിം​ഗ് മൈ​ൻ​ഡ്സ് മാ​ജി​ക്ക​ലി​' എ​ന്ന സം​വേ​ദ​നാ​ൽ​മ​ക പ​രി​പാ​ടി തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സോ​ണി ജോ​സ​ഫ് ഈ​പ്പ​ൻ