മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ
Wednesday, June 12, 2019 11:12 PM IST
ഫു​ജൈ​റ : യു​എ​ഇ​യു​ടെ കി​ഴ​ക്ക​ൻ തീ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ പൊ​തു വി​ജ്ഞാ​ന മ​ത്സ​ര​മാ​യ ഏ​ഴാ​മ​ത് ഐ​ജി മാ​സ്റ്റ​ർ മൈ​ൻ​ഡ് ക്വി​സ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഫു​ജൈ​റ ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ജി​കെ ഡി​പാ​ർ​ട്ട്മെ​ന്‍റ് ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ന് വി​ഷ്വ​ൽ, റാ​പി​ഡ് ഫ​യ​ർ, ലോ​ഗോ​സ്, മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ്, യു​എ​ഇ ക​റ​ന്‍റ് അ​ഫ്ഫ​യേ​ഴ്സ് തു​ട​ങ്ങി​യ ആ​റു റൗ​ണ്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സ​ഹി​ഷ്ണു​ത വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ക്യ എ​മി​റാ​ത്തി​നെ​പ​റ്റി​യു​ള്ള സ്പെ​ഷ​ൽ റൗ​ണ്ട് ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

ഡ​ഗ്ല​സ് ജോ​സ​ഫ്, സെ​ലി​ൻ ബേ​ബി, രാ​ജ​ല​ക്ഷ്മി, നി​മി​ഷ പ്ര​സാ​ദ് എ​ന്നി​വ​ർ ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യി​രു​ന്നു. അ​ന്പ​തു ഫൈ​ന​ലി​സ്റ്ക​ൾ മാ​റ്റു​ര​ച്ച ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഇ​ന്താ​സ്, അ​ലീ​സ, സ​രി​ൻ, ഫൈ​സാ​ൻ, ജ​ന്ന, ഗ​സ്വാ​ൻ, ഐ​ഷ, രോ​ഹ​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ഹെ​ഡ് മാ​സ്റ്റ​ർ ഹാ​റൂ​ണ്‍ അ​ഹ​മ്മ​ദ്, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ വി​പി​ൻ, ത​മോ​ഗ​ന എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഡ​ഗ്ല​സ് ജോ​സ​ഫ്