കുവൈത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ
Thursday, October 10, 2019 8:50 PM IST
കുവൈത്ത് സിറ്റി: മലയാളിയായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക്‌ പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്തി (31) നെ ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അബാസിയ ടെലികമ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിനുള്ളിലാണ് അർധരാത്രി മൃതദേഹം കണ്ടെത്തിയത്. ഏറെ വൈകിയിട്ടും കാണാതായതോടെ ഭാര്യ സുഹൃത്തുക്കളെ വിളിച്ചു അന്വേഷിച്ചതിനെതുടർന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയായിരുന്നു സുജിത്തിന്‍റെ വിവാഹം. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കെകെഎംഎ മാഗ്നറ്റ്‌ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

റിപ്പോർട്ട്:സലിം കോട്ടയിൽ