ജേഴ്സി പ്രകാശനവും ആദരിക്കലും
Tuesday, November 5, 2019 10:09 PM IST
ജിദ്ദ: ജിദ്ദയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം (സിഫ്)ന്വേണ്ടി ജിദ്ദയിലെ പ്രമുഖ ടീമുകൾ മാറ്റുരുക്കുന്ന എ ഡിവിഷൻ ടുർണമെന്‍റിൽ കളിക്കുന്ന ടൗൺ ടീം സ്ട്രൈക്കേസി (TTS) ന്‍റെ ജേഴ്സിയുടെ പ്രകാശനവും ആദരിക്കൽ ചടങ്ങും നടന്നു.

സിഫ് പ്രസിഡന്‍റ് ബേബി നിലാംബറ പ്രകാശന ചടങ്ങ് ഉദ്ഘാനം ചെയ്തു.സിഫിന്‍റെ പ്രസിഡന്‍റായി ചുമതലയേറ്റ ബേബി നിലാംബറയെ ചടങ്ങിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ടൗൺ ടീം സ്ട്രൈക്കേസ് പ്രസിഡന്‍റ് സുൽഫീക്കർ മാട്ടുമ്മൽ അദ്ധ്യകഷത വഹിച്ചു. ABC ട്രൈഡേഴ്സ് ആൻഡ് അലുമിനിയം സെന്‍റർ മാനേജറും സ്പോണ്സറും മായാ ഹനീഫ കിഴ്ശേരി ടൗൺ ടീം സ്ട്രൈക്കേസ് കമ്മിറ്റിക്കും പ്ളേഴ്സിനും ജേഴ്സി കൈമാറി. ചടങ്ങിന് ടൗൺ ടീം സ്ട്രൈക്കേസ് സെക്രട്ടറി റഹ്മത്തുള്ള അരീക്കോട് കുട്ടൻ സ്വാഗതവും ടൗൺ ടീം സ്ട്രൈക്കേസ് ട്രഷറർ സജീബ് ബാബൂ വാച്ചാപുറത്ത് നന്ദിയും പറഞ്ഞു.

സക്കീർ കിഴ്ശേരി,സുൽഫീക്കർ ഓതായി,ഉമ്മർകുട്ടി,ടിപി റഹ്മത്ത്,മുനീർബാബു,മുസ്തഫ ചീമാടൻ,അൻവർ പുത്തലം,സുൽഫി കിഴ്ശേരി, ടീം കോച്ച് ഷൗക്കത്ത് ടൈറ്റാനിയം, ടീം ക്യപ്ററൻ ഈപ്പു തെരട്ടമ്മൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ