മൂ​ന്നാ​മ​ത് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജ​നു​വ​രി 10ന്
Monday, December 9, 2019 9:43 PM IST
ദു​ബാ​യ്: മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് അം​ജ​ദ് അ​ലി മ​ഞ്ഞ​ലാം​കു​ഴി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ദു​ബാ​യ് മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ് 2020 ജ​നു​വ​രി 10ന് ​ദു​ബാ​യ് അ​ൽ ഖി​സൈ​സി​ലെ അ​മി​റ്റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്ക​പ്പെ​ടും.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും പ്ര​വാ​സ ലോ​ക​ത്തെ എ​ണ്ണം പ​റ​ഞ്ഞ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നാ​ണ് അം​ജ​ദ് അ​ലി മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റ്. ഇ​പ്രാ​വ​ശ്യ​വും വ​ള​രെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ഈ ​ഫു​ട്ബോ​ൾ മാ​മാ​ങ്കം ഒ​രു​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ മാ​മാ​ങ്കം വീ​ഷി​ക്കാ​ൻ എ​ത്തു​ന്ന ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക് 050-9686757, 0557929329

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ