യു​ണൈ​റ്റ​ഡ് എ​ഫ്സി ക​മ്മാ​ടം ജേ​താ​ക്ക​ളാ​യി
Wednesday, February 19, 2020 10:25 PM IST
അ​ജ്മാ​ൻ: പ​ര​പ്പ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേ​ർ​സ്
പ​ര​പ്പ​യു​ടെ നാ​ലാം വാ​ർ​ഷി​ക സം​ഗ​മ​വും ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റും അ​ജ്മാ​നി​ൽ ന​ട​ത്ത​പ്പെ​ട്ടു. യു​എ​ഇയി​ലെ മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​മെ​ത്തി​യ അ​ഞ്ഞൂ​റോ​ളം പ​ര​പ്പ നി​വാ​സി​ക​ൾ​ക്ക് ഉ​ത്സ​വപ്ര​തീ​തി​യാ​യി​രു​ന്നു ബ്ര​ദേ​ഴ്സ് സം​ഗ​മം.

അ​ജ്മാ​ൻ ഹീ​ലി​യോ പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ മേ​ള​യി​ൽ പ​ര​പ്പ​യി​ലെ 12
പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​ടെ ടീ​മു​ക​ൾ ബൂ​ട്ട​ണി​ഞ്ഞ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ
യു​ണൈ​റ്റ​ഡ് എ​ഫ്സി ക​മ്മാ​ടം ജേ​താ​ക്ക​ളാ​യി. ഗ്രീ​ൻ സ്റ്റാ​ർ പ​ര​പ്പ റ​ണ്ണ​ർ അ​പ്പാ​യി.
വി​ജ​യി​ക​ൾ​ക്ക് ഷാ​ർ​ജ മെ​ട്രോ കാ​ർ​ഗോ എം​ഡി ഷാ​ന​വാ​സ് സി​എ​ച്ച് പ​ര​പ്പ സ​മ്മാ​ന​ങ്ങ​ൾ
വി​ത​ര​ണം ചെ​യ്തു.

യു​ണൈ​റ്റ​ഡ് എ​ഫ്സി​യു​ടെ നി​യാ​സ് ക​മ്മാ​ടം ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യും, നി​സാ​ർ ക​മ്മാ​ടം
ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്കോ​റ​റാ​യും ഗ്രീ​ൻ സ്റ്റാ​ർ പ​ര​പ്പ​യു​ടെ അ​ജ്മ​ൽ ബെ​സ്റ്റ്
പ്ലെ​യ​റാ​യും ചാ​ല​ഞ്ചേ​ഴ്സ് കാ​രാ​ട്ടി​ന്‍റെ ജി​നീ​ഷ് ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​റാ​യും
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള