കോവിഡ് 19: സൗദിയിൽ മരണം മൂന്നായി, പുതുതായി 112 പേർക്ക് രോഗം സ്ഥിരീകരിച്ചു
Thursday, March 26, 2020 7:23 PM IST
റിയാദ്: മദീനയിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു വിദേശി കൂടി മരിച്ചതോടെ സൗദി അറേബ്യയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നു പുതുതായി 112 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1012 ആയി.

സമ്പർക്കം വഴിയാണ് ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 100 പേർക്കും വൈറസ് ബാധയുണ്ടായിട്ടുള്ളതെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. 33 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. റിയാദ് (34), മക്ക (20), തായിഫ് (18), ജിദ്ദ (13), ദമാം (6), ഖതീഫ് (5), മദീന (3), അൽകോബാർ (2), ഹഫൂഫ് (2), ദഹ്റാൻ, ബുറൈദ, അൽഖർജ് എന്നിവിടങ്ങളിൽ ഓരോന്നു വീതമാണ് ഇന്നു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ