കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Saturday, August 15, 2020 10:55 PM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റ ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 13 വ്യാ​ഴാ​ഴ്ച വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി ന​ട​ത്ത​പ്പെ​ട്ട യോ​ഗ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ മ​ല​യാ​ളം മി​ഷ​ന് ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യെ അ​ഭി​ന​ന്ദി​ച്ച വീ​ണാ ജോ​ർ​ജ്ജ് എം​എ​ൽ എ ​കൈ​ര​ളി - മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​രെ അ​നു​മോ​ദി​ക്കാ​നും മ​റ​ന്നി​ല്ല. മു​ൻ​ത​ല​മു​റ​ക​ൾ ന​ട​ന്നു​വ​ന്ന വ​ഴി​ക​ളി​ലെ പാ​ദ​മു​ദ്ര​ക​ൾ, കൃ​ഷി, ക​ലാ, സാ​ഹി​ത്യം ഇ​വ​യൊ​ക്കെ ഭാ​ഷ അ​ട​യാ​ള​പെ​ടു​ത്തു​ന്നു. ആ ​മ​ഹ​ത്താ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തി​ലേ​ക്ക് ക​ണ്ണി ചേ​ർ​ക്ക​പെ​ടു​ക എ​ന്ന​താ​ണ് മാ​തൃ​ഭാ​ഷാ പ​ഠ​ന​ത്തി​ലൂ​ടെ നാം ​നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്ജ് മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ ചൂ​ണ്ടി കാ​ട്ടി.

മ​ല​യാ​ളം മി​ഷ​ൻ യു​എ ചാ​പ്റ്റ​ർ കോ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി .സ​ന്തോ​ഷ് കു​മാ​ർ, പ്ര​സി​ഡ​ൻ​റ് സു​ജി​ത് വി.​പി, മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ വി.​എ​സ് സു​ഭാ​ഷ്, കൈ​ര​ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​മ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​രി​പ്പൂ​ർ വി​മാ​ന​പ​ക​ട​ത്തി​ലും പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലും മ​ര​ണ​മ​ട​ഞ്ഞ​വ​ർ, ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ചു​ന​ക്ക ര ​രാ​മ​ൻ​കു​ട്ടി, മേ​ഖ​ല മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ദ്യ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫ​ഹ​ദ് എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി. ന​മി​ത പ്ര​മോ​ദ് അ​വ​ത​രി​പ്പി​ച്ച അ​നു​ശോ​ച​ന പ്ര​മേ​യ​ത്തോ​ടെ​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

കൈ​ര​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തെ​ക്കേ​ക്ക​ര സ്വാ​ഗ​ത​വും മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം കൈ​ര​ളി യൂ​ണി​റ്റ കോ​ർ​ഡി​നേ​റ്റ​ർ മി​ജി​ൻ ചു​ഴ​ലി ന​ന്ദി​യും പ​റ​ഞ്ഞു. പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ കൊ​ച്ചു കൂ​ട്ടു​കാ​രാ​യ ഫൈ​ഹ ഹ​ർ​ഷ​ൻ, ജോ​സി​ൻ ജോ​യി​മോ​ൻ എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം നൂ​റി​ല​ധി​കം ആ​ളു​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന സെ​ഷ​നു​ശേ​ഷം അ​നീ​ഷ് മാ​ഷും രാ​ജ​ശേ​ഖ​ര​ൻ മാ​ഷും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ ക്ലാ​സ് ഒ​രു​ക്കി.