കുവൈറ്റിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; 209, രണ്ട് മരണം
Monday, November 30, 2020 10:29 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 30 നു (തിങ്കൾ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. 209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രണ്ടു പേർ മരിക്കുകയും 658 പേർ രോഗമുക്തി നേടുകയും ചെയ്തു.

അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 142,635 ആയും ആകെ പരിശോധനകളുടെ എണ്ണം 1,095,574 ആയും മരണനിരക്ക് 880 ആയും കോവിഡ് മുക്തരുടെ എണ്ണം 137,071 ആയും ഉയർന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 4,078 പരിശോധനകളാണ് ഇന്നു നടന്നത്. 4,684 വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 84 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ