ഡാനിഷ് വിമാനങ്ങൾക്ക് വിലക്ക്, പിഴ
Saturday, January 23, 2021 8:40 AM IST
അബുദാബി: യുഎഇയിൽ നിന്നുള്ള ഡാനിഷ് വിമാനങ്ങൾക്ക് താത്കാലിക വിലക്കും പിഴയും ചുമത്തി. പരിശോധനയിൽ ഉയർന്ന നിലവാരം ഉറപ്പാക്കാത്തതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്തതിനേയും തുടർന്നായിരുന്നു നടപടി.

യുഎഇയിലെ എല്ലാ അംഗീകൃത പരിശോധന കേന്ദ്രങ്ങളും കർശന ഗുണമേന്മാ പരിശോധനക്ക് വിധേയമാണ്. അതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങളും കേസുകളും വ്യക്തമാക്കുന്നതിനായി ഡാനിഷ് അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇതുസംബന്ധിച്ച വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസൽ വിഭാഗം അണ്ടർ സെക്രട്ടറി ഫൈസൽ ലുഫ്തി പറഞ്ഞു.