കുവൈറ്റിൽ 1,417 പേര്‍ക്ക് കൂ‌ടി കോവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം
Friday, April 30, 2021 11:14 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 272,562 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.04 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന എട്ട് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,554 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.86 ശതമാനമാണ് .1,394 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 255,817 കോവിഡ് മുക്തരായി. 15,191 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 222 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ