ഒഎൻസിപി കുവൈറ്റ് അനുശോചിച്ചു
Thursday, May 13, 2021 2:30 AM IST
കുവൈറ്റ് സിറ്റി: കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം,നിടിയേങ്ങ സ്വദേശിയും ഒ എൻ സി പി കുവൈറ്റ് ട്രഷററും യുണൈറ്റഡ് സ്കൂൾ ചിത്രകലാ അധ്യാപകനുമായ ടി.വി രവീന്ദ്രന്റെ സഹോദരനുമായ തളിയൻ വലിയ വീട്ടിൽ വിജയന്‍റെ.(59) ആകസ്മിക നിര്യാണത്തിൽ എൻ സി പി പ്രവാസി സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ജീവ് സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ അനുശോചിച്ചു.

എൽ ഐ സി ഡവലപ്മെന്‍റ് മാനേജരായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ സുനിത, അരുൺ - ഇലക്ടോണിക് എഞ്ചിനീയർ, അഞ്ജു പാർവതി - പി ജി വിദ്യാർത്ഥി എന്നിവർ മക്കളും. ഇ.കെ.രാഘവൻ (Late), രാമചന്ദ്രൻ നിടിയേങ്ങ (ചിത്രകലാ അധ്യാപകൻ), മുരളീധരൻ (വിമുക്തഭടൻ), ശശികല (പയ്യാവൂർ ) എന്നിവർ മറ്റു സഹോദരങ്ങളുമാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ