ഡി​എം​എ സം​ഘ​ടി​പ്പി​ക്കു​ന്ന സി​പി​ആ​ർ പ​രി​ശീ​ല​നം ഞാ​യ​റാ​ഴ്ച
Saturday, April 27, 2024 5:16 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ ഡി​നി​പ് കെ​യ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സാ​ന്ത്വ​ന പ​രി​ച​ര​ണ​വും ജീ​വ ര​ക്ഷ​ക്കു​ള്ള സി​പി​ആ​ർ പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2​ലെ പോ​ക്ക​റ്റ് ബി​യി​ലു​ള്ള ആ​ര്യ സ​മാ​ജ് മ​ന്ദി​റി​ലാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി പ്ര​സാ​ദ് കെ. ​നാ​യ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 98182 65337, 93505 67975.