മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ
Thursday, May 9, 2024 4:51 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​മാ​ങ്കം 2K24' വെ​ള്ളി​യാ​ഴ്ച(മേയ് 10) വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ അ​ബ്ബാ​സി​യ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മാ​ന​വി​ക​ത​യ്ക്കും ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​നും പു​ക​ൾ പെ​റ്റ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് കു​വൈ​റ്റി​ലെ​ത്തി​യ​വ​ർ 2017 ഏ​പ്രി​ലിൽ രൂ​പീ​ക​രി​ച്ച സ്നേ​ഹ കൂ​ട്ടാ​യ്മ​യാ​ണ് മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ.

പ​ര​സ്പ​രം ഐ​ക്യ​പ്പെ​ട്ടും ചേ​ർ​ന്ന് നി​ന്നും എ​ല്ലാ​വ​ർ​ക്കും താ​ങ്ങാ​വു​ക എ​ന്ന​താ​ണ് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പി​ത ല​ക്ഷ്യം. ഇ​ന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ക്റ്റീ​വ്‌‌ അം​ഗ​ങ്ങ​ളു​ണ്ട് അ​സോ​യി​യേ​ഷ​നി​ൽ.

2018​ലു​ണ്ടാ​യ പ്ര​ള​യം, കോ​വി​ഡ് എ​ന്നീ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും അ​ല്ലാ​തെ​യും സേ​വ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ജ​ന​ത്തോ​ടൊ​പ്പം നി​ൽ​ക്കാ​ൻ സം​ഘ​ട​ന​യ്ക്ക്‌ സാ​ധ്യ​മാ​യി​ട്ടു​ണ്ട്‌‌.

ക​ണ്ണൂ​ർ ശ​രീ​ഫ്, ല​ക്ഷ്മി ജ​യ​ൻ, കീ​ർ​ത്ത​ന ശ​ബ​രീ​ഷ്, സാം​സ​ൺ എ​ന്നീ പ്ര​മു​ഖ ഗാ​യ​ക​രും ഓ​ർ​ക്ക​സ്ട്രാ ടീ​മും നാ​ട്ടി​ൽ നി​ന്നും അ​തി​ഥി​ക​ളാ​യി "മാ​മാ​ങ്കം 2k24'ന് ​എ​ത്തു​ന്നു​ണ്ട്.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ട് അനു​ബ​ന്ധി​ച്ചു​ണ്ടാ​യി​രി​ക്കും. മ​ല​പ്പു​റ​ത്തിന്‍റെ ക​ലാ​സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ക​ലാ​വി​രു​ന്നാ​യി​രി​ക്കും ഒ​രു​ക്കു​ക. ‌

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ കാ​രം​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി അ​നീ​ഷ്‌ ക​രാ​ട്ട്‌, മാ​മാ​ങ്കം പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ജീ​ബ്‌ കെ.​ടി, മീ​ഡി​യ ക​ൺ​വീ​ന​റും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യ വാ​സു​ദേ​വ​ൻ മ​മ്പാ​ട്‌,

ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ന​സ് ത​യ്യി​ൽ, ജോ​യി​ന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ ബി​ജു ഭാ​സ്ക​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യ അ​ഷ​റ​ഫ്‌ ചൂ​രോ​ട്ട്‌‌, വ​നി​താ വിം​ഗ്‌ സെ​ക്ര​ട്ട​റി സി​മി​യ ബി​ജു‌, വ​നി​ത വി​ഭാ​ഗം ട്ര​ഷ​റ​ർ ഷൈ​ല മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.