കേളി യൂണിറ്റ് സമ്മേളനം; അൽഖർജ് സിറ്റി യൂണിറ്റിനും മുസാഹ്മിയ ദവാത്മി യൂണിറ്റിനും പുതിയ ഭാരവാഹികൾ
Wednesday, April 23, 2025 5:41 AM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള യൂ​ണി​റ്റ് സ​മ്മേ​ന​ങ്ങ​ൾ തു​ട​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മേ​യ് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഏ​രി​യ സ​മ്മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​ത​റാം യെ​ച്ചൂ​രി ന​ഗ​റി​ൽ ന​ട​ന്ന അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​റ്റി യൂ​ണി​റ്റ് സ​മ്മേ​ള​നം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് ചാ​ലി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി​യും ,വ​ര​വ് ചി​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ർ നൗ​ഫ​ലും അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഷാ​ജി റ​സാ​ഖ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി മ​റു​പ​ടി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് റാ​ഫി, ഷി​ഹാ​ബ് മ​മ്പാ​ട്, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഐ​വി​ൻ ഷാ​ജി, ഷ​റ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ൽ ക​ലാം, പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട്, ട്ര​ഷ​റ​ർ ഷി​ഹാ​ബ് മ​മ്പാ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ളി കേ​ന്ദ്ര ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷ​ബി അ​ബ്ദു​ൽ​സ​ലാം, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​പാ​ല​ൻ, ബാ​ലു വേ​ങ്ങേ​രി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യൂ​ണി​റ്റ് അം​ഗം ന​ബീ​ൽ സ്വാ​ഗ​ത​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ലാം ന​ന്ദി​യും പ​റ​ഞ്ഞു.


മു​സാ​ഹ്മി​യ ഏ​രി​യ​ക്ക് കീ​ഴി​ലെ ദ​വാ​ദ്മി യൂ​ണി​റ്റ് സ​മ്മേ​ള​നം യൂ​ണി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ സ​ജീ​വ​ൻ ക​ള​ത്തി​ലി​ന്‍റെ പേ​രി​ലു​ള്ള ന​ഗ​റി​ൽ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ മു​ജീ​ബ് വ​ര​വ് - ചെ​ല​വ് ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കി​ഷോ​ർ ഇ ​നി​സാം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി മ​റു​പ​ടി പ​റ​ഞ്ഞു. സു​ബൈ​ർ, ലി​നീ​ഷ് എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​റു​ദ്ദി​ൻ റാ​വു​ത്ത​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​റി തോ​മ​സ്, സു​രേ​ഷ് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ബി​നു, സെ​ക്ര​ട്ട​റി ഉ​മ്മ​ർ, ട്ര​ഷ​റ​റാ​യി മു​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

യൂ​ണി​റ്റ് അം​ഗം മോ​ഹ​ന​ൻ സ്വാ​ഗ​ത​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി ഉ​മ്മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.