കുവൈറ്റ് സിറ്റി: ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി(32) കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു.
വിമാനത്തിൽ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മരണം സംഭവിച്ചത്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ജീവനക്കാരനുമായിരുന്നു.
ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.