ജിദ്ദ: ആഗോള യൂത്ത് അംബാസിഡർ പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അത്യപൂർവം നേട്ടം കൈവരിച്ച് പേങ്ങാടിന്റെ അഭിമാനമായ ഫെല്ല മെഹകിനെ ജിസിസി കെഎംസിസി പേങ്ങാട് പുരസ്കാരം നൽകി അനുമോദിച്ചു.
ജിദ്ദയിലെ ഹാഷ് ഫ്യൂചർ ഓൺലൈൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജിദ്ദയിൽ നടന്ന ചടങ്ങിൽ മുഖ്യരക്ഷാധികാരി ഇ. ഹസൻകോയ ഉപഹാരം കൈമാറി. പി. കബീർ, സഹീർ ബാബു, ഹബീബ് പാണ്ടികശാല, ഇ. ഷാജിൽ ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.