കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് ബ​ഹ്റൈ​ൻ ഡി​ഫെ​ൻ​സ് ഫോ​ഴ്സ് റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ദ​രം
Wednesday, August 20, 2025 5:38 AM IST
മനാമ: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ര​ക്ത​ദാ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​ക്കു​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് ബ​ഹ്റൈ​ൻ ഡി​ഫെ​ൻ​സ് ഫോ​ഴ്സ് റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​ൻ്റെ (ആർഎംഎസ്) ബ​ഹു​മ​തി ല​ഭി​ച്ചു.

’സ്നേ​ഹ​സ്പ​ർ​ശം’ എ​ന്ന പേ​രി​ൽ ഇ​രു​പ​തോ​ളം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പു​ക​ള​ട​ക്കം നി​ര​വ​ധി ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​സോ​സി​യേ​ഷ​നെ ആ​ദ​രി​ച്ച ആ​ർഎംഎ​സ് ബ്ല​ഡ് ഡോ​ണ​ർ റെ​ക്ക​ഗ്നി​ഷ​ൻ ഡേ ​എ​ന്ന ച​ട​ങ്ങ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ബ​ഹ്റിൻ റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് ക​മാ​ൻ​ഡ​റാ​യ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഡോ​ക്ട​ർ ഷെ​യ്ഖ് ഫ​ഗ​ത് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ​യി​ൽ നി​ന്ന് അ​സോ​സി​യേ​ഷ​ന് വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.


സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സേ​വ​ന​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യി ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം, അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ്ജം പ​ക​രു​മെ​ന്ന് കെപിഎ പ്ര​സി​ഡ​ൻ്റ് അ​നോ​ജ് മാ​സ്റ്റ​ർ, കെപിഎ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ പ്ര​മോ​ദ് വി.​എം, ന​വാ​സ് ജ​ലാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ര​ക്ത​ദാ​നം ഒ​രു സം​സ്കാ​ര​മാ​യി വ​ള​ർ​ത്താ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​നി​യും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍റെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ഇ​ത് അ​ഭി​മാ​നി​ക്കാ​വു​ന്ന നേ​ട്ട​മാ​ണ് എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

">