ദുബായി: തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ യുവാവിനെ ദുബായിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരുമത്ര കോച്ചാട്ടിൽ വീട്ടിൽ രവീന്ദ്രൻ മകൻ വിനോദ് (31) ആണ് മരിച്ചത്.
ദുബായിയിലുള്ള കൂട്ടുകാരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അമ്മ: മല്ലിക. സഹോദരൻ: വിമൽ.