വിവരങ്ങൾ തേടി എഐസിസി; രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും
Thursday, August 21, 2025 9:01 AM IST
ന്യൂഡൽഹി: വിവിധ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടി.
നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറി. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം.